ജോസഫ് സ്റ്റിഗ്‌ലിറ്റ്സ്(Joseph Stiglitz) സംസാരിക്കുന്നു:
ബാങ്കുകളെ എന്തു ചെയ്യും എന്നത് മിക്ക അമേരിക്കക്കാരുടെ മനസിലുള്ള ചോദ്യമാണ്. ബാങ്കുകള്‍ തങ്ങളുടെ നികുതിപ്പണം കൈക്കലാക്കി എന്നും അത് തെറ്റായി ചിലവാക്കി എന്നുമുള്ള ജനത്തിന്റെ ദേഷം ഒബാമ മനസിലാക്കുന്നുണ്ട്. പക്ഷെ അതിന് എന്ത് ചെയ്യാം എന്നതിന് വ്യക്തമായ ധാരണയൊന്നും അദ്ദേഹത്തിനില്ല.
ഒബാമ ബാങ്കുകളെ ഉത്തരവാദിത്തമുള്ളവരാക്കുന്നുണ്ടോ?
ഇതുവരെ ഇല്ല. താഴെപ്പറയുന്നതാണ് അടിസ്ഥാന പ്രശ്നം. കടം കൊടുക്കുന്നത് പുനരാരംഭിക്കണം എന്നാണ് അദ്ദേഹം പറയുന്നത്. ബാങ്കുകള്‍ക്ക് കൊടുത്ത $70000 കോടി ഡോളര്‍ അങ്ങനെ ചെയ്യാതെ പുതിയ ഒരു സ്ഥാപനത്തിന് നല്‍കിയിരുന്നെങ്കില്‍ പത്തിന് ഒന്ന് എന്ന തോതില്‍ $7 ട്രില്ല്യണ്‍ ഡോളര്‍ കടം കൊടുക്കാന്‍ കിട്ടിയേനെ. പഴയ കാലം അദ്ദേഹം പരിശോധിച്ചിരുന്നെങ്കില്‍ കടം കൊടുക്കാനാവശ്യമായ പണം ലഭ്യമാക്കാമായിരുന്നു.
ബാങ്ക്കാരെ ഉത്തരവാദിത്തമുള്ളവരാക്കുക മാത്രമല്ല പ്രശ്നം. നാം അവര്‍ക്ക് കൊടുത്ത പണത്തിന് പ്രതിഫലമായി എന്ത് കിട്ടും എന്നതാണ് ചോദ്യം. പ്രസംഗത്തിന്റെ അവസാനം അദ്ദേഹം കമ്മിയെക്കുറിച്ച് ധാരാളം സംസാരിക്കുന്നത് കാണാം. ശരിയായ കാര്യങ്ങള്‍ ചെയ്തില്ലെങ്കില്‍ കമ്മി വളരെ വലുതാകും. ഉത്തേജന പാക്കേജിന് ചിലവാക്കിയോ അതോ ബാങ്ക് recapitalization ചിലവാക്കിയോ എന്നതല്ല ചിലവാക്കിയ പണത്തിന് പ്രതിഫലം കിട്ടുന്നുണ്ടോ എന്നതാണ് പ്രധാനം. എന്നാല്‍ bank recovery നിയമ പ്രകാരം ചിലവാക്കിയ പണത്തില്‍ നിന്ന് പ്രതിഫലം കിട്ടില്ല. അതില്‍ നിന്ന് നമുക്ക് ഒന്നും തിരിച്ച് കിട്ടില്ല.
നമുക്ക് കിട്ടിയ preferred shares ന് congressional oversight panel കണക്കാക്കിയത് ഒരു ഡോളറിന് 67 സെന്റ് എന്ന തോതില്‍ പ്രതിഫലം കിട്ടുമെന്നാണ്. എന്നാല്‍ അതിന് ശേഷം നമുക്ക് കിട്ടിയ preferred shares ന്റെ മൂല്യം കുറഞ്ഞുകൊണ്ടിരിക്കുകയാണ്. പച്ചയായി പറഞ്ഞാല്‍ നാം വഞ്ചിക്കപ്പെട്ടിരിക്കുന്നു. നാം ഇനിയും തുടര്‍ച്ചയായി വഞ്ചിക്കപ്പെടുമോ എന്നത് നമുക്കറിയില്ല.
ഒബാമ പ്രസംഗത്തിന്റെ അവസാനം Social Security പരിഷ്കരിക്കണം എന്ന് പറയുന്നു. Social Security യില്‍ ഒരു കമ്മിയുണ്ട്. Social Security യില്‍ ഒരു ദ്വാരമുണ്ടെന്ന് കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് പ്രസിഡന്റ് ബുഷ് പറഞ്ഞിരുന്നു. ആ ദ്വാരത്തിന്റെ വലിപ്പം $56000 കോടി ഡോളറാണ്. ബാങ്കുകള്‍ക്ക് നല്‍കിയ പണം അവിടെ ചിലവാക്കിയിരുന്നെങ്കില്‍ നമുക്ക് ഇപ്പോള്‍ അതിനെക്കുറിച്ച് സംസാരിക്കേണ്ടിവരില്ലായിരുന്നു. നമുക്ക് കോടിക്കണത്തിന് അമേരിക്കക്കാര്‍ക്ക് അടുത്ത 25 വര്‍ഷത്തേക്ക് പെന്‍ഷന്‍ ആയതിന് ശേഷമുള്ള സുരക്ഷിതത്വം നല്‍കാമായിരുന്നു. അത് പ്രതിഫലമൊന്നുമില്ലാതെ, ഭാവി എന്തെന്നറിയതെ ബാങ്കിന് നല്‍കിയ പണത്തേക്കാള്‍ വളരെ കുറവ് മാത്രമാണ്. ഇതിനെക്കുറിച്ചാണ് നാം ശരിക്കും സംസാരിക്കേണ്ടത്.
ബാങ്കുകളെ ശരിക്കല്ല മാനേജ് ചെയ്യുന്നത്. അവരെ പിരിച്ചുവിടുക മാത്രമല്ല, അവരുടെ incentive ഘടന മാറ്റുകയും വേണം. പണം കോടുക്കുന്നതിന്റെ വലിപ്പം മാത്രമല്ല അതിന്റെ രീതിയും പ്രശ്നമാണ്. അമിതമായി വലിയ risk എടുക്കാന്‍ പ്രേരിപ്പിക്കുന്ന രീതിയിലുള്ളതാണ് അവരുടെ incentive ഘടന. ഹൃസ്വദൃഷ്ടിയോടുകൂടിയുള്ള സ്വഭാവം. അത് സാമ്പത്തിക സിദ്ധാന്തത്തിന്റെ vindication ആണ്. അവരുടെ incentive ഘടന അവരെ ഉത്തരവാദിത്തമില്ലാതെ പെരുമാറുന്നതിന് പ്രേരിപ്പിച്ചു.
കാര്യങ്ങള്‍ നല്ലതുപോലെ നടന്നാല്‍ വലിയ തുക പ്രതിഫലമായി ആ incentive ഘടന നല്‍കും. എന്നാല്‍ കാര്യങ്ങള്‍ മോശമായാലോ? നിങ്ങളെ അത് ബാധിക്കുകയുമില്ല. അപ്പോള്‍ നിങ്ങള്‍ ഓരോ വര്‍ഷവും എത്രമാത്രം ലാഭം നേടും എന്നത് മാത്രമായിരിക്കും നിങ്ങളുടെ ചിന്ത. അടുത്ത വര്‍ഷം എത്ര നഷ്ടം നിങ്ങളുണ്ടാക്കും എന്നത് പരിഗണനയിലേ വരുന്നില്ല. അങ്ങനെയുള്ള അവസരത്തില്‍ നിങ്ങള്‍ ചൂത്കളിക്കാന്‍ തയ്യാറാവും. കാരണം നിങ്ങള്‍ ചൂത്കളിച്ച് ജയിച്ചാല്‍ വമ്പന്‍ ലാഭം നേടാം. നിങ്ങള്‍ പരാജയപ്പെട്ടാല്‍ വേറെ ആരെങ്കിലും നഷ്ടം സഹിച്ചോളും.
ബാങ്ക് ചൂത് കളിച്ചു എന്നതാണ് അതുകൊണ്ട് സംഭവിച്ചത്. വളരെ വലിയ ചൂത് കളി. നാല് വര്‍ഷത്തേക്ക് അവര്‍ക്ക് വലിയ ലാഭം കിട്ടി. എന്നാല്‍ അഞ്ചാം വര്‍ഷം, അത് വരെ കിട്ടി ലാഭത്തേക്കാള്‍ വലിയ നഷ്ടം സംഭവിച്ചു. ആദ്യത്തെ നാല് വര്‍ഷത്തെ ലാഭത്തിന്റെ അടിസ്ഥാനത്തില്‍ ബോണസ്സുമായി അവര്‍ മുങ്ങി. റിക്കോഡ് നഷ്ടം അനുഭവിക്കുമ്പോഴും അവര്‍ക്ക് ബോണസ് കിട്ടിക്കൊണ്ടിരുന്നു. അമേരിക്കക്കാര്‍ക്ക് ദേഷ്യം പിടിച്ചതിന്റെ കാരണത്താല്‍ അവര്‍ അതിനെ incentive pay എന്നാണ് വിളിച്ചത്. പക്ഷേ അതെല്ലാം ഒരു പരിഹാസ്യമായ അഭിനയം മാത്രമാണ്.
നമ്മുടെ ബാങ്കുകാര്‍ ധാര്‍മ്മിക വൈകല്യമുള്ള (ethically challenged) ആള്‍ക്കാരാണ്. അങ്ങനെയല്ലാത്ത ചുരുക്കം ചിലര്‍ പോലും incentive ഘടനകാരണം അതേപോലെ പെരുമാറാന്‍ കാരണമായി.
“ദേശസാത്കരണം” എന്ന വാക്ക് അമേരിക്കക്കാര്‍ക്ക് ഇഷ്ടമല്ല. അതാണ് നാം ഇപ്പോള്‍ ചെയ്യുന്നത്. ഓരോ ആഴ്ച്ചയിലും അത് ചെയ്യുന്നു.
നിക്ഷേപകരുടെ(depositor) ആവശ്യം നിറവേറ്റാനുള്ള പണം ബാങ്കിന്റെ കൈവശമില്ലെങ്കില്‍ ആഴ്ച്ചയുടെ അവസാനം FDIC അവരുടെ balance sheet പരിശോധിക്കുകയും മൂലധനമില്ലാത്തതിനാല്‍ നിങ്ങള്‍ ഇനി തുടരേണ്ട എന്ന് പറയും. ആ അവസരത്തില്‍ അവര്‍ ഓട്ട അടക്കാന്‍ തയ്യാറുള്ള മറ്റേതെങ്കിലും ബാങ്കിനോട് അവരെ ഏറ്റെടുക്കാന്‍ ആവശ്യപ്പെടും. അല്ലെങ്കില്‍ പേടിപ്പെടുത്തുന്നതായി തോന്നുമെങ്കിലും, സര്‍ക്കാരിനോട് ബാങ്കിനെ ഏറ്റെടുക്കാന്‍ ആവശ്യപ്പെടും. സര്‍ക്കാര്‍ ഏറ്റെടുത്ത് പിന്നീട് അത് വില്‍ക്കും.
അങ്ങനെയാണ് ഈ പ്രശ്നം അഭിമുഖീകരിക്കുന്ന രാജ്യങ്ങള്‍ ചെയ്യുന്നത്. ഇത് നല്ല ഫലം നല്‍കാം അതേ പോലെ മോശമായ ഫലവും നല്‍കാം എന്നതാണ് പ്രധാനപ്പെട്ട പാഠം. മോശമായി ചെയ്ത ചില രാജ്യങ്ങള്‍ ബാങ്കിന്റെ ഘടനപുതുക്കാനായി GDP യുടെ 20, 30, 40, എന്തിന് 50 ശതമാനം വരെ മുടക്കിയിട്ടുണ്ട്. അമേരിക്കയും അതേ വഴി പോകുകയാണ്. ശരിയായി ചെയ്തില്ലെങ്കില്‍ ഇത് എത്ര മോശമാണ്, എത്ര ചിലവേറിയതാണ് എന്ന് കാണിച്ച് തരുന്നു.
AIG ഒരു ബാങ്ക് അല്ല എന്നതാണ് ഏറ്റവും രസകരമായ കാര്യം. എന്നിട്ടും അമേരിക്ക $15000 കോടി ഡോളര്‍ AIGക്ക് നല്‍കി. $2000 കോടി ഡോളര്‍ അവര്‍ക്ക് വേണം എന്നാണ് അവര്‍ പറഞ്ഞത്. പിന്നീട് ഓരോ മണിക്കൂറും, ഓരോ ദിവസവും, നഷ്ടം കൂടി കൂടിവന്നു. വീണ്ടും ഒരു $6000 കോടി ഡോളറും. മോശമായ വിവരങ്ങളാണ് നമുക്ക് കിട്ടിക്കൊണ്ടിരിക്കുന്നത്. വീണ്ടും വീണ്ടും പണം കോരി ഒഴിച്ചുകൊണ്ടിരിക്കുന്നു. അത് നമ്മേ വിഷമിപ്പിക്കേണ്ടതാണ്. എന്തിന് AIG ക്ക് ധനസഹായം കൊടുത്തു എന്നതാണ് ചോദ്യം. ധനസഹായം കൊടുത്തില്ലെങ്കില്‍ വലിയ പ്രത്യാഘാതങ്ങളുണ്ടാവും എന്നാണ് അവര്‍ പറഞ്ഞത്. പക്ഷേ എന്താണ് പ്രത്യാഘാതങ്ങള്‍ എന്ന് ആര്‍ക്കും അറിയില്ല. ആരും പറഞ്ഞുമില്ല.
എവിടെയാണ് പ്രത്യാഘാതങ്ങള്‍ എന്നത് കണ്ടുപിടിക്കുക, അതിന് പരിഹാരം കണ്ടെത്തുക എന്നിവ യുക്തിപൂര്‍വ്വമായ കാര്യമാണ്. ഉദാഹരണത്തിന് “insurance policy derivatives” ല്‍ ചിലത് അമേരിക്കയില്‍ ഇല്ലാത്തതാണ്. അത് വഴി പ്രശ്നങ്ങളുണ്ടായത് ചില ചൂതാട്ടക്കാര്‍ക്കും വിദേശ സ്ഥാപനങ്ങള്‍ക്കുമാണ്. വിദേശ സ്ഥാപനങ്ങള്‍ക്ക് അമേരിക്കയിലെ നികുതിദായകര്‍ ധനസഹായം ചെയ്യണോ? ആ ചോദ്യത്തെക്കുറിച്ചാണ് ചര്‍ച്ച ചെയ്യേണ്ടത്. പെന്‍ഷന്‍ ഫണ്ടുകള്‍ക്കും അത് കുഴപ്പം ചെയ്തിരിക്കാം. ചില പെന്‍ഷന്‍ ഫണ്ടുകള്‍ക്ക് അത് താങ്ങാനായേക്കാം. ചിലവയെ സഹായിക്കേണ്ടതായി വരും. പണം എവിടെ ആവശ്യമുണ്ടോ അവിടേക്കാണത് പോകേണ്ടത്. അല്ലാതെ AIG കൊടുത്തത് പോലെ ഇറ്റ് വീഴല്‍ സമീപനം തെറ്റാണ്.
’80കളിലും ’90കളിലും പ്രതിസന്ധിയുണ്ടായപ്പോള്‍ സ്വീഡനും നോര്‍വ്വേയും ഇത് ഫലപ്രദമായി ചെയ്തതാണ്.
ബ്രിട്ടണ്‍ അമേരിക്കയേക്കാള്‍ നല്ല രീതിയില്‍ കാര്യങ്ങള്‍ ചെയ്യുന്നു. പ്രശ്നങ്ങള്‍ വലുതാണ്. ബാങ്കിങ് വിഭാഗം സമ്പദ്‌വ്യവസ്ഥയുടെ വളരെ പ്രധാനപ്പെട്ട ഭാഗമാണ്. ഒരു ബാങ്കിന് ബ്രിട്ടണിന്റെ GDPയെക്കാള്‍ അധികം ബാധ്യതയുണ്ട്. അതുകൊണ്ട് ഇത് വളരെ മോശം സമയമാണ്. ബാങ്കുകളുടെ തലവന്‍മാരെ മാറ്റിയ ഗോര്‍ഡന്‍ ബ്രൌണിന്റെ തീരുമാനം യഥാര്‍ത്ഥ ബോധവും ഉത്തരവാദിത്തമുള്ളതുമായ തീരുമാനമാണ്.സര്‍ക്കാരിന് നിയന്ത്രണം കിട്ടി. അവര്‍ ദാനമല്ല ചെയ്തത്. കടം നല്‍കല്‍ വീണ്ടും തുടങ്ങന്നു എന്ന് അവര്‍ ഉറപ്പാക്കുന്നു. ആവശ്യമായതും വ്യക്തമായതുമായ നയമാണത്.
ഒബാമ ബാങ്ക്കാരെ രക്ഷിക്കാന്‍ ശ്രമിക്കുന്നതെന്തുകൊണ്ടാണ്?
അമേരിക്കന്‍ രാഷ്ട്രീയത്തിന്റെ ഒരു പ്രശ്നം രാഷ്ട്രീയ സംഭാവനകളാണ്. എല്ലാ പ്രശ്നത്തിലും അത് ബാധിക്കുന്നു. ബുഷ് സര്‍ക്കാരിന്റെ കാലത്ത് നമുക്ക് എണ്ണ വ്യവസായം, മരുന്ന് വ്യവസായം, ആരോഗ്യസംരക്ഷണം തുടങ്ങി ധാരാളം പ്രശ്നങ്ങള്‍ നേരിടാനായില്ല. കാരണം രാഷ്ട്രീയ സംഭവാനകളാണ്. സാമ്പത്തികരംഗത്തുനിന്നുള്ള വളരെ അധികം രാഷ്ട്രീയ സംഭവാനകള്‍ വലിയ പ്രശ്നമാണ്.
പേടി വളര്‍ത്തുന്ന പരിപാടി വാള്‍ സ്റ്റ്രീറ്റിന്റെ ഭാഗത്തുനുന്നുണ്ടായിട്ടുണ്ട്. “ഞങ്ങളെ രക്ഷിച്ചില്ലെങ്കില്‍ മൊത്തം വ്യവസ്ഥ തകരും” എന്നവര്‍ പറഞ്ഞു. എന്നാല്‍ ഞാന്‍ മുമ്പ് പറഞ്ഞ ബാങ്കുകള്‍ തകര്‍ന്നപ്പോള്‍ ഒരു ഓളം പോലുമുണ്ടായില്ല. നിങ്ങള്‍ ഉടമസ്ഥാവകാശം മാറ്റുകമാത്രമാണ് ചെയ്തത്. വ്യോമയാനരംഗത്ത് അത് സ്ഥിരം സംഭവമാണ്. ഒരു എയര്‍ലൈന്‍ തകര്‍ന്നാല്‍ പുതിയ ആരെങ്കിലും അത് ഏറ്റെടുക്കും. അത് വലിയ കാര്യമൊന്നുമല്ല. പേടിയുടെ ഒരു അന്തരീക്ഷം സൃഷ്ടിക്കുന്നതില്‍ അവര്‍ വിജയിച്ചു. അത് നമ്മുടെ പ്രവര്‍ത്തികളെ മരവിപ്പിച്ചു. രാഷ്ട്രീയക്കാരെ നിങ്ങള്‍ക്ക് മനസിലാവും. ഞങ്ങള്‍ പറയുന്ന കാര്യം ചെയ്തില്ലെങ്കില്‍ ആകാശം ഇടിഞ്ഞുവീഴും എന്നാണ് അയാളോട് അവര്‍ പറഞ്ഞത്. അത് രാഷ്ട്രീയക്കാരെ ഏറ്റവും ചെറിയ നടപടിയെടുക്കാന്‍ പ്രേരിപ്പിച്ചു.
ഗൈത്നറും(Geithner) സമ്മേഴ്സും(Summers) ശക്തമായ നടപടികളെടുക്കാന്‍ തയ്യാറാണോ എന്നതാണ് ചോദ്യം. നമുക്ക് ശക്തമായ നടപടികളെടുക്കേണ്ടിവരും എന്ന് എല്ലാവരും പറയുന്നുണ്ട്. വെറുതെയിരിക്കാനാവില്ല. എന്തെങ്കിലും ചെയ്തേ മതിയാവൂ. എന്ത് ചെയ്യണം എന്നതാണ് ചോദ്യം. പണം കടം കൊടുക്കുന്നതില്‍ ഉറപ്പൊന്നുമില്ലാതെ ബാങ്കുകളിലേക്ക് പണം ഒഴിക്കി കമ്മി വര്‍ദ്ധിപ്പിക്കണോ? അതോ പുതിയ ബാങ്കുകള്‍ രൂപീകരിക്കണോ? പഴയകാലത്തെ നോക്കാതെ മുന്നോട്ട് പോകണോ? വലിയ സാമ്പത്തിക പുനസംഘടന നടത്തണോ?
ഓഹരി ഉടമകളെ നമ്മള്‍ രക്ഷിക്കാന്‍ പോകുവാണോ? ബാങ്ക്കാരെ നാം രക്ഷിക്കാന്‍ പോകുവാണോ അതോ ഈ സ്ഥാപനങ്ങളുടെ പ്രധാനപ്പെട്ട ഭാഗങ്ങള്‍ രക്ഷിക്കുന്നതില്‍ ശ്രദ്ധ കൊടുക്കുകയാണോ? ഈ സ്ഥാപനങ്ങള്‍ക്ക് നാം രക്ഷിക്കേണ്ട ചില ഘടനാപരമായി പ്രധാനപ്പെട്ട ഭാഗങ്ങളുണ്ട്. പണം വെറുതെ എറിഞ്ഞുകൊടുത്ത് രക്ഷിക്കുന്നോ അത് ഒരു ശസ്ത്രക്രിയപോലെ സൂഷ്മമായി രക്ഷിക്കേണ്ട ഭാഗത്തെ മാത്രം രക്ഷിക്കുന്നുവോ? Lehman Brothers തകരാന്‍ അനുവദിച്ചതാണ് തെറ്റിപ്പോയ ഒരു പ്രധാന കാര്യം. അതാണ് ഈ വലിയ ആഘാതത്തിന് കാരണമായത്. അത് പേടി വര്‍ദ്ധിപ്പിച്ചു. ചെയ്യുന്ന തെറ്റിന്റെ ഒരു ഉദാഹരണമാണത്. നാം ചോദ്യങ്ങള്‍ ചോദിക്കുന്നില്ല. ലെമാന്‍ ബ്രതേര്‍സില്‍ ഘടനാപരമായി പ്രധാനപ്പെട്ട ഭാഗങ്ങളുണ്ട്.
money market funds ന്റെ ഭാഗമായ commercial paper ആളുകള്‍ ബാങ്ക് പോലെയാണ് ഉപയോഗിക്കുന്നത്. അതായത് അടിസ്ഥാനപരമായ payment സംവിധാനം പോലെ. നമുക്ക് ആ ഭാഗത്തെ സംരക്ഷിക്കാം. അതേ സമയം payment സംവിധാനത്തിന്റെ ഭാഗമല്ലാത്ത Lehman Brothers ന്റെ ചൂതുകളി ഭാഗത്തെ ഉപേക്ഷിക്കാം. എന്നാല്‍ നാം ഇപ്പോഴത്തെ മന്ദബുദ്ധി സമീപനം നടത്തിയതിനാലാണ് നാം പരാജയപ്പെട്ടത്. “ആരെയെങ്കിലും രക്ഷിക്കാന്‍ പോകുന്നെങ്കില്‍ നിങ്ങള്‍ എല്ലാറ്റിനേയും രക്ഷിക്കണം,” എന്നാണ് സാമ്പത്തിക കമ്പോളം പറയുന്നത്. അത് തെറ്റായ നടപടിയാണ്.
കമ്മി പകുതിയായി കുറക്കുന്നത്.
ദീര്‍ഘകാലത്തേക്കുള്ള ഒരു മാന്ദ്യമാണുണ്ടാകാന്‍ പോകുന്നത് എന്നതാണ് നാം ഓര്‍ക്കേണ്ട കാര്യം. അവസാനം നാം രക്ഷപെടും. അതില്‍ ചോദ്യമില്ല. എന്നാല്‍ 2011, 2012 കാലത്ത് നാം ശക്തമായ തിരിച്ച് വരവായിരിക്കമോ അതോ മന്ദമായ തിരിച്ച് വരവായിരിക്കുമോ?
1997 ല്‍ ജപ്പാന്‍കാര്‍ മാന്ദ്യത്തില്‍ നിന്ന് തിരിച്ച് വരാന്‍ തുടങ്ങിയ കാലത്ത് അവര്‍ നികുതികള്‍ വര്‍ദ്ധിപ്പിച്ചു. കാരണം അവര്‍ക്ക് ബഡ്ജറ്റ് കമ്മി ഇല്ലാതാക്കണം എന്ന ആഗ്രഹമുണ്ടായിരുന്നു. സമ്പദ്‌വ്യവസ്ഥ വീണ്ടും കൂപ്പ് കുത്തി. ഇതാണ് ജപ്പാനില്‍ നിന്നുള്ള പാഠം.
അതിനെ നാം ഇങ്ങനെയാണ് നോക്കേണ്ടത്. ഇപ്പോള്‍, 2009, 2010 കാലത്ത്, പ്രതിവര്‍ഷം $35000 കോടി ഡോളര്‍ എന്ന തോതിലാണ് ഉത്തേജന പാക്കേജില്‍ ചിലവാക്കുന്നത്. ഉത്തേജന പാക്കേജ് ഇല്ലാതെ, കമ്മി പകുതിയായി കുറക്കാന്‍ 1.5 ട്രില്ല്യണ്‍ ഡോളര്‍ വേണം. $60000, $70000, $75000 കോടി ഡോളര്‍ വലിക്കുന്നതിനെക്കുറിച്ചാണ് നാം പറയുന്നത്. ചിലവിന് എതിരാണത്. ഉത്തേജനപ്പാക്കേജ് എടുത്തുകളയുക, ചിലവ് $60000 കോടി ഡോളര്‍ കുറക്കുക. ഒരു ട്രില്ല്യണ്‍ മറിക്കുന്നതിനെക്കുറിച്ചാണ് നാം പറയുന്നത്. 2010, 2011, 2012 കാലം കൊണ്ട് സമ്പദ്‌വ്യവസ്ഥ ശക്തമാകും എന്ന് നാം വിശ്വസിക്കണോ? എനിക്ക് അങ്ങനെ തോന്നുന്നില്ല. നാം അങ്ങനെ പോയാല്‍ വീണ്ടും താഴ്ച്ചയിലേക്ക് മൂക്ക് കുത്തുകയായിരിക്കും.
സാമ്പത്തിക പ്രതിസന്ധിയില്‍ യുദ്ധത്തിന്റെ പങ്ക്
രണ്ട് കാര്യങ്ങളാണ് പ്രസിഡന്റിന് ചെയ്യാവുന്നത്. ധാരാളം ആളുകള്‍ അത് നിര്‍ദ്ദേശിച്ചിട്ടുണ്ട്. എന്റെ പുസ്തകത്തില്‍ (The Three Trillion Dollar War: The True Cost of the Iraq Conflict) അത് പറഞ്ഞിട്ടുമുണ്ട്. ഉദാഹരണത്തിന് ബുഷ് സര്‍ക്കാരിന്റെ കാലത്ത് യുദ്ധത്തിനുള്ള പണം emergency appropriations ല്‍ നിന്നാണ് എടുത്തത്. അന്ന് ഓരോ വര്‍ഷവും അത്ഭുതം നിറഞ്ഞതായിരുന്നു. ഒബാമ യുദ്ധത്തിന്റെ പണം രേഖപ്പെടുത്താന്‍ തുടങ്ങി. അത് നല്ല കാര്യമാണ്. കാരണം പണം ചിലവാക്കുന്നത് വിശകലനം ചെയ്യാനാവും. എറ്റവും ഗുണം കിട്ടുന്ന രീതിയിലാണോ എന്ന് കണ്ടെത്താം. [പക്ഷേ ഇത് തുടക്കത്തിലെ തോന്നല്‍ മാത്രമായിരുന്നു. ഒബാമ ബുഷിന്റെ തുടര്‍ച്ച മാത്രമായിരുന്നു. ലേഖനം 2009 ലേതാണ്.]
പുസ്തകത്തിലെ രണ്ടാമത്തെ കാര്യം നമ്മുടെ വിമുക്തഭടന്‍മാരെക്കുറിച്ചുള്ള ദയനീയമായ കാര്യമാണ്. അവര്‍ നമുക്ക് വേണ്ടി യുദ്ധം ചെയ്തു. Veterans Administration ന് പണം കൊടുക്കണം എന്നത് നമ്മുടെ കടമയാണ് എന്ന് ഒബാമ പറഞ്ഞു. അത് ശരിയായ വഴിയാണ്.
അതിന്റെ മറുവശം, അഫ്ഗാനിസ്ഥാനിലേക്ക് പോകുന്നത് ചിലവേറിയ പരിപാടിയാണ്. കാര്യങ്ങള്‍ ശരിക്ക് നടക്കുന്നില്ല. നമ്മുടെ യൂറോപ്പിലെ കൂട്ടുകാര്‍ -NATO രാജ്യങ്ങള്‍- അവര്‍ക്ക് യുദ്ധത്തില്‍ നിന്ന് മോഹവിമുക്തി നേടി. അതൊരു ചെളിക്കുണ്ടാണെന്ന് യൂറോപ്പിലെ ജനങ്ങള്‍ പറയുന്നു. ഇറാഖില്‍ കുറച്ച് സൈന്യത്തെ അവശേഷിപ്പിക്കുന്നത് ചിലവേറിയ കാര്യമാണ്. ബ്രിട്ടണിന്റെ അനുഭവമാണത്. കുറച്ച് സൈന്യത്തെ മാത്രമേ അവര്‍ അവിടെ നിര്‍ത്തിയുള്ളു. എന്നാല്‍ അതിന്റെ ഫലമായി കിട്ടേണ്ടിയിരുന്ന ലാഭം കിട്ടിയുമില്ല. ഇറാഖിലും അഫ്ഗാനിസ്ഥാനിലും സൈനിക നടപടി എടുക്കുന്നത് ബഡ്ജറ്റ് കമ്മി വളരെ അധികമാക്കും.
സമ്പദ്‌ഘടന ദുര്‍ബലമായിരിക്കുമ്പോള്‍ aggregate demand വര്‍ദ്ധിപ്പിക്കനുള്ള പ്രവര്‍ത്തനമാണ് നടത്തേണ്ടത്. അങ്ങനെ ചെയ്തില്ലെങ്കില്‍ സമ്പദ്‌ഘടന കൂടുതല്‍ ദുര്‍ബലമാകും. ഒബാമയുടെ പദ്ധതികളില്‍ കൂടുതലും ആസ്തികള്‍ വര്‍ദ്ധിപ്പിക്കുന്നതിനെക്കുറിച്ചാണ്. അതും പ്രധാനപ്പെട്ടതാണ്. ബുഷ് സര്‍ക്കാര്‍ New Orleansലെ നദീതീരത്ത്(levees) പണം മുടക്കിയിരുന്നെങ്കില്‍ പിന്നീട് അതുണ്ടാക്കിയ നാശം തടയുകയും ശുദ്ധീകരിക്കാന്‍ ധാരാളം പണം ചിലവാക്കേണ്ടിയും വരില്ലായിരുന്നു. ആ നിക്ഷേപത്തില്‍ നിന്ന് കിട്ടേണ്ടിയിരുന്ന പ്രതിഫലം വളരെ വലുതാണ്. $500 കോടി ചിലവാക്കിയിരുന്നെങ്കില്‍ പിന്നീട് വേണ്ടിവന്ന $15000 കോടി ഒഴുവാക്കാമായിരുന്നു. സാങ്കേതികവിദ്യയിലെ നിക്ഷേപം, ജനങ്ങളിലുള്ള നിക്ഷേപം എന്നിവ സ്വകാര്യമേഖല ചെയ്യില്ല. സര്‍ക്കാരിന് ചെയ്യാന്‍ കഴിയും. അത് വലിയ പ്രതിഫലം തിരിച്ച് തരുകയും ചെയ്യും.
Battle of Seattle എന്ന പ്രതിഷേധ സമരത്തിന്റെ 10 ആം വാര്‍ഷികത്തിലാണ് നമ്മള്‍. കോര്‍പ്പറേറ്റുകള്‍ നയിക്കുന്ന ആഗോളവത്കരണത്തെക്കുറിച്ച് ഉന്നയിച്ച ചോദ്യങ്ങള്‍ എന്തായി?
രണ്ട് പ്രശ്നങ്ങളാണ് പ്രധാനമായത്. ൧, വീണ്ടുവിചാരമില്ലാത്ത ആഗോളവത്കരണത്തിന്റെ അടിസ്ഥാനമായ മോഡല്‍ സ്വതന്ത്ര കമ്പോളത്തില്‍ അടിസ്ഥാനമായ ഒന്നാണ്. ആ മാതൃക, deregulation, പരാജയപ്പെട്ട ഒന്നാണ്. അമേരിക്കയിലെ ഇന്നത്തെ പ്രശ്നങ്ങള്‍ക്ക് കാരണം അതാണെന്നുള്ളതാണ് പൊതുവെയുള്ള അഭിപ്രായം.
൨. സ്വതന്ത്രവും തുറന്നതുമായ കമ്പോളത്തെക്കുറിച്ചുള്ളതാണ് രണ്ടാമത്തെ കാര്യം. നിരപ്പായ കളിസ്ഥലം അമേരിക്ക നശിപ്പിച്ചു. അത് ആഗോളവത്കരണത്തിന്റെ മുന്നോട്ടുള്ള പരിണാമത്തില്‍ വലിയ സ്വാധീനമാണുണ്ടാക്കിയത്.
വികസ്വര രാജ്യങ്ങളെ സംബന്ധിച്ചടത്തോളം അതിന് വലിയ നശീകരണ ഫലം സൃഷ്ടിച്ചു. Citibank ന് സബ്സിഡി നല്‍കുന്നതിനെതിരെ ധാരാളം അമേരിക്കന്‍ ബാങ്കുകള്‍ കുറച്ച് ദിവസം മുമ്പ് പരാതി പറഞ്ഞിരുന്നു. “സര്‍ക്കാര്‍ Citibank ന് സബ്സിഡി കൊടുക്കുമ്പോള്‍ ഞങ്ങള്‍ക്കെങ്ങനെയാണ് സ്വതന്ത്രമായ മത്സരം സാധ്യമാകുക?” എന്ന് അവര്‍ ചോദിക്കുന്നു. സബ്സിഡി കിട്ടാത്ത് അമേരിക്കയില്‍ തന്നെയുള്ള ബാങ്കുകള്‍ക്ക് ഇങ്ങനെ തോന്നുന്നുവെങ്കില്‍ വികസ്വര രാജ്യങ്ങളുടെ സ്ഥിതിയെന്താവും? “ആ മഹാ സബ്സിഡി ഞങ്ങള്‍ക്ക് താങ്ങാനാവില്ല. ഓരോസമയവും പ്രശ്നങ്ങളുണ്ടാവുമ്പോള്‍ വാഷിങ്ടണ്‍ ചെക്കെഴുതുകയാണെങ്കില്‍ ഞങ്ങള്‍ക്കെങ്ങനെ മത്സരിക്കാനാവും?” എന്ന് വികസ്വര രാജ്യങ്ങള്‍ പറയും.
നമ്മുടെ ആരോഗ്യപരിപാലന സംവിധാനത്തിന് അടിസ്ഥാനപരമായ പ്രശ്നങ്ങളുണ്ട്. സ്വകാര്യ ആരോഗ്യപരിപാലന ഇന്‍ഷുറന്‍സിന് ദക്ഷത നല്‍കാനാവില്ല.
– from democracynow
Joseph Stiglitz, winner of the 2001 Nobel Prize in Economics. He is a professor at Columbia University and the former chief economist at the World Bank. He is the co-author of The Three Trillion Dollar War: The True Cost of the Iraq Conflict.