കാലാവസ്ഥ മാറ്റ സ്വാധീനിക്കല്‍

Center for Public Integrity യുടെ പുതിയ റിപ്പോര്‍ട്ട് പ്രകാരം ആഗോളതപന സ്വാധീനകരുടെ(lobbyists ) എണ്ണം കഴിഞ്ഞി 5 വര്‍ഷങ്ങളില്‍ 300% വര്‍ദ്ധിച്ചു. കഴിഞ്ഞ വര്‍ഷം 770 കമ്പനികള്‍ 2,000 ല്‍ അധികം കാലാവസ്ഥാമാറ്റ lobbyists നെ ജോലിക്കെടുക്കുകയും അമേരിക്കയുടെ കാലാവസ്ഥാമാറ്റ നയങ്ങളില്‍ ഇടപെടാന്‍ $9 കോടി ഡോളര്‍ ചിലവാക്കുകയും ചെയ്തു.

കാലാവസ്ഥാമാറ്റ lobbyists ന്റെ എണ്ണത്തില്‍ വലിയ വര്‍ദ്ധനവുണ്ടായിട്ടും അത്തരം വര്‍ദ്ധനവ് ബദല്‍ ഊര്‍ജ്ജം, പരിസ്ഥിതി, ആരോഗ്യം എന്നീ രംഗങ്ങളിലുണ്ടായില്ല. 8:1 എന്ന തോതിലാണ് അവരുടെ അനുപാതം. US Chamber of Commerce; National Association of Manufacturers; ഭീമന്‍ കല്‍ക്കരി, എണ്ണ, പ്രകൃതിവാതക കമ്പനികള്‍; Wall Street banks; American Coalition for Clean Coal Electricity തുടങ്ങിയവരാണ് ഈ പ്രത്യേക താല്‍പ്പര്യക്കാര്‍.

“സര്‍ക്കാര്‍ നയങ്ങളില്‍ വെള്ളം ചേര്‍ക്കുകയോ അത് തിരിച്ച് വിടുകയോ ചെയ്യുകയാണ് ഈ പ്രത്യേക താല്‍പ്പര്യക്കാര്‍. അത് ഭൂമിയലെ ജീവനെ മൊത്തം ബാധിക്കുന്ന വലിയ കാലാവസ്ഥാ പ്രശ്നത്തില്‍ എത്തിച്ചേരും,” എന്ന് NASA ശാസ്ത്രജ്ഞനായ James Hansen ന്റെ മുന്നറീപ്പും ആ റിപ്പോര്‍ട്ടില്‍ ചേര്‍ത്തിട്ടുണ്ട്.

സര്‍ക്കാര്‍ നയം ഒന്നും ചെയ്യാതെ സ്ഥിരമായി നില്‍ക്കുന്ന സമയത്ത് കാലാവസ്ഥയും പ്രത്യേക താല്‍പ്പര്യക്കാരും വെറുതെയിരിക്കില്ല. അവരുടെ എണ്ണവും പ്രവര്‍ത്തനവും വളലറേറെ വര്‍ദ്ധിപ്പിച്ചിരിക്കുകയാണ്.

ഊര്‍ജ്ജക്കമ്പനികളും നിര്‍മ്മാണകമ്പനികളും മാത്രമല്ല ഈ പ്രവര്‍ത്തനം ചെയ്യുന്നത്. പുതിയ താല്‍പ്പര്യക്കാരും എത്തിച്ചേര്‍ന്നിട്ടുണ്ട്. ഉദാഹരണത്തിന് വാള്‍സ്ട്രീറ്റ്, സ്വകാര്യ equity സ്ഥാപനങ്ങള്‍, സാമ്പത്തിക സ്ഥാപനങ്ങള്‍, AIG പോലുള്ള ഇന്‍ഷുറന്‍സ് കമ്പനികള്‍ ഇവരൊന്നും 2003 ല്‍ കാലാവസ്ഥയില്‍ താല്‍പ്പര്യം കാണിച്ചിരുന്നില്ല. എന്നാല്‍ കഴിഞ്ഞ വര്‍ഷം അവര്‍ക്ക് ബദല്‍ ഊര്‍ജ്ജ കമ്പനികളേക്കാള്‍ കൂടുതല്‍ lobbyists ഉണ്ടായിരുന്നു. കാര്‍ബണ്‍ കമ്പോളം തുടങ്ങിയ [തട്ടിപ്പ്]ആശയങ്ങള്‍ അവര്‍ കൊണ്ടുവന്നു.

നഗരങ്ങളിലും ജില്ലകളിലും ഇത്തരം സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നു. കാലവസ്ഥാ പരിപാടി എന്ന പേരില്‍ കുറച്ച് പണം അടിച്ച് മാറ്റുകയാണ് അവരുടെയെല്ലാം ലക്ഷ്യം. സര്‍ക്കാരിന് ഒരു നയം രൂപീകരിക്കുക ഇപ്പോള്‍ കൂടുതല്‍ വിഷമമായിരിക്കുകയാണ്.

American Coalition for Clean Coal Electricity എന്നത് ഒരു പുതിയ സംഘടനയാണ്. 48 കല്‍ക്കരി കമ്പനികള്‍, coal-hauling കമ്പനികള്‍, കല്‍ക്കരി കത്തിച്ച് വൈദ്യുതിയുണ്ടാക്കുന്ന കമ്പനികള്‍ തുടങ്ങിയവരെ അവര്‍ പ്രതിനിധാനം ചെയ്യുന്നു. ശക്തമായ ഒരു പ്രതിനിധാനമുണ്ടാക്കാനാണ് അവര്‍ ശ്രമിക്കുന്നത്. നാം ആ സാങ്കേതിക വിദ്യകളെ മറികടന്നിട്ട് ദശാബ്ദങ്ങളായി. പ്രകൃതിക്ക് ഇനി കാത്തിരിക്കാനുമാവുന്നില്ല. മറ്റ് പല പരിഹാരങ്ങളുമാണ് നാം ആദ്യം പരീക്ഷിക്കേണ്ടത്.

ശുദ്ധ കല്‍ക്കരി എന്നത് വലിയ സംഘടനയല്ല. എന്നാല്‍ അവര്‍ ക്ലിന്റണിന്റെ വൈറ്റ് ഹൌസിലെ counsel ആയിരുന്ന Jack Quinn നെ ജോലിക്കെടുത്തു. അദ്ദേഹം അല്‍ഗോറിന്റെ സഹായിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഡമോക്രാറ്റുകളായ lobbyists കളെയാണ് ഇവര്‍ കൂടുതലും ജോലിക്കെടുക്കുന്നത്. വാഷിങ്ടണിലില്‍ ഡമോക്രാറ്റുകള്‍ക്ക് അധികാരമുള്ളതാണ് കാരണം.

കാര്‍ബണ്‍ ഉദ്‌വമനത്തിന് പരിധി കൊണ്ടുവരുകണ് cap and trade എന്ന ആശയം. എന്നാല്‍ വ്യവസായികള്‍ക്ക് കുറച്ച് flexibility യും ഇത് നല്‍കുന്നു. പണ്ട് അമ്ല മഴ ഇല്ലാതാക്കുന്നതില്‍ ഈ ആശയം വിജയിച്ചിട്ടുണ്ട്. വൈദ്യുതി നിലയങ്ങളില്‍ നിന്നുള്ള സള്‍ഫര്‍ ഡൈ ഓക്സൈഡ് മലിനീകരണം അതിവേഗം ഇല്ലാതാക്കാന്‍ ഇത് സഹായിച്ചു. എന്നാല്‍ കാര്‍ബണ്‍ അങ്ങനെയല്ല. ഊര്‍ജ്ജക്കമ്പനികള്‍ കാര്‍ബണ്‍ കുറക്കാനായില്ലെങ്കില്‍ കാറ്റാടിയലോ വനവല്‍ക്കരണത്തിലോ, കൃഷിക്കോ പണം നിക്ഷേപിക്കാം.

പ്രശ്നമെന്തെന്നാല്‍ ഇതൊന്നും നിരീക്ഷിക്കാന്‍ ഒരു സംവിധാനവുമില്ല. നിക്ഷേപം ശരിക്കുള്ളതാണോ അല്ലയോ എന്നറിയാന്‍ ഒരു വഴിയുമില്ല. പറയുന്ന കാര്‍ബണ്‍ കുറവ് ശരിക്കുള്ളതാണോ? ഒരുപാട് ബിസിനസ്സ് സ്ഥാപനങ്ങള്‍ ഇവയെ നിരീക്ഷിക്കുന്ന പ്രവര്‍ത്തനത്തിലും ഏര്‍പ്പെട്ടിട്ടുണ്ട്. എന്നാല്‍ ജെയിംസ് ഹാന്‍സന്‍ പറയുന്നത് cap and trade ശരിയാകില്ല എന്നാണ്. പകരം ഫോസില്‍ ഇന്ധന വ്യവസായത്തിന് നികുതി ഏര്‍പ്പെടുത്തുകയും വൈദ്യുതി ഉപഭോക്താക്കള്‍ക്ക് ഇളവ് നല്‍കുകയുമാണ് ചെയ്യേണ്ടത്.

മറ്റ് ധാരാളം രംഗങ്ങളിലും നാം പുരോഗമിക്കണം. ഊര്‍ജ്ജസംരക്ഷണം, മഴക്കാട് സംരക്ഷണം, ദക്ഷത, കെട്ടിടങ്ങള്‍ പരിഷ്കരിക്കുന്നത്, വാഹനങ്ങള്‍ പരിഷ്കരിക്കുന്നത്, ഗതാഗത വ്യവസ്ഥ പരിഷ്കരിക്കുന്നത്, സൌരോര്‍ജ്ജ, കാറ്റാടി നിലയങ്ങള്‍ സ്ഥാപിക്കുന്നത് ഒക്കെ ചെയ്യണം.

Discussion: Chris Field, Marianne Lavelle

Marianne Lavelle, Staff writer at the Center for Public Integrity.

Chris Field, Founding director of the Carnegie Institution’s Department of Global Ecology and a professor of biology and environmental earth System science at Stanford University. He is also co-chair of Working Group 2 of the Nobel Prize-winning Intergovernmental Panel on Climate Change.

— സ്രോതസ്സ് democracynow

Lobbying പോട്ടത്തരമാണ്. അതിനെ കൈക്കൂലി എന്നാണ് വിളിക്കേണ്ടത്.

ഒരു അഭിപ്രായം ഇടൂ