കഴിഞ്ഞ നാല്, അഞ്ച് ആഴ്ച്ചകളായി വടക്കന്‍ രാജ്യങ്ങള്‍ കടുത്ത തണുപ്പിനെ നേരിടുകയാണ്. ആഗോള തപനമെന്നൊക്കെപ്പറഞ്ഞ് ആളുകളെ വടിയാക്കിയെന്ന് ചിലരെങ്കിലും കരുതുന്നുണ്ടാവും. എവിടെ പോയി ആഗോള തപനം.
ആഗോള തപനത്തിനെ ആദ്യ വാക്ക് ശ്രദ്ധിക്കുക. അത് “ആഗോളം” എന്നാണ്. അതായത് എന്റെ വീട്ടുമുറ്റത്തോ നിങ്ങളുടെ വീട്ടുമുറ്റോ നടക്കുന്ന സംഭവം മാത്രമല്ല. ഭൂമി മുഴുവന്‍ നടക്കുന്ന കാര്യമാണെന്ന് സാരം.
ഉത്തരാര്‍ദ്ധ ഗോളത്തിലെ മുഴുവന്‍ കരയും അതി തീവൃ തണുപ്പിലകപ്പെട്ടാലും അത് ഭൂമിയുടെ മൊത്തം പ്രതലത്തിന്റെ 20% മേ വരുകയുള്ളു. National Oceanic and Atmospheric Administration ന്റെ നവംബര്‍ വരെയുള്ള കണക്കനുസരിച്ച് ദക്ഷിണാര്‍ദ്ധ ഗോളത്തില്‍ ഏറ്റവും കൂടിയ ചൂട് അനുഭവിച്ച വര്‍ഷം 2009 ആണ്. ഭൂമി മൊത്തത്തില്‍ നോക്കിയാല്‍ കഴിഞ്ഞ 100 വര്‍ഷങ്ങളില്‍ ഏറ്റവും കൂടുതല്‍ ചൂടനുഭവിച്ച 10 വര്‍ഷങ്ങളിലൊന്നാണ്. കഴിഞ്ഞ ദശകമാണ് 1990കള്‍ക്ക് ശേഷം ഏറ്റവും ചൂടുകൂടിയ ദശകം.
പിന്നെ എന്താണ് ഉത്തരാര്‍ദ്ധ ഗോളത്തിലെ ഈ തണുക്കലിന് കാരണം.
സാധാരണ തണുപ്പുകാലത്ത് ബ്രിട്ടണില്‍ അടിക്കുന്ന കാറ്റ് തെക്ക് പടിഞ്ഞാറുനിന്നാണ്. അതായത് വായൂ താരതമ്യേനെ ചൂടുകൂടിയ അറ്റലാന്റിക്കിന് മുകളിലൂടെ കടന്ന് ചൂടിയി യൂറോപ്പിന്റെ അടിക്കുന്നതിനാല്‍ നല്ല കാലാവസ്ഥ അവിടെ ഉണ്ടാകുന്നു. എന്നാന്‍ കഴിഞ്ഞ നാല്, അഞ്ച് ആഴ്ച്ചകളായി ഈ കാറ്റ് അടിക്കുന്നില്ല. പകരം ആര്‍ക്ടിക് പ്രദേത്തുനിന്നുള്ള തണുത്ത കാറ്റാണ് യൂറോപ്പില്‍ ആഞ്ഞടിക്കുന്നത്. വടക്കന്‍ കടലില്‍ നിന്നുള്ള ഈര്‍പ്പം നിറഞ്ഞ കാറ്റ് തണുത്ത യൂറോപ്പിലെത്തുമ്പോഴേക്കും മഞ്ഞായി പെയ്യുന്നു.
Arctic oscillation(AO) എന്നാല്‍ വടക്ക് മദ്ധ്യ ഭാഗത്തും ആര്‍ക്ടിക് പ്രദേശത്തും ഉള്ള വായുവിന്റെ മര്‍ദ്ദത്തിലുള്ള വ്യത്യാസമാണ്. AO പോസിറ്റീവ് ആയിരിക്കുമ്പോള്‍ തെക്ക് മര്‍ദ്ദം കൂടുതലും വടക്ക് കുറവുമായിരിക്കും. ഇത് യൂറോപ്പില്‍ ചൂടുള്ള ഈര്‍പ്പം നിറഞ്ഞ കാലാവസ്ഥ ഉണ്ടാകാന്‍ കാരണമാകുന്നു. എന്നാല്‍ കഴിഞ്ഞ മാസം AO വളരേറെ താഴ്ന്നു. കഴിഞ്ഞ 60 വര്‍ഷങ്ങളിലേറ്റവും കുറവ്. ഇത് പടിഞ്ഞാറു നിന്ന് കിഴക്കോട്ടേക്കുള്ള കാറ്റിനെ തടയുകയും, പകരം ആര്‍ക്ടിക്കില്‍ നിന്നുള്ള തണുത്ത കാറ്റ് യൂറോപ്പിലടിക്കാനും കാരണമായി.
എന്നാല്‍ തണുപ്പ് ലോകം മുഴുവന്‍ ഉണ്ടായില്ല. വടക്ക് കിഴക്ക് അമേരിക്ക, ക്യാനഡ, വടക്കേ ആഫ്രിക്ക, മെഡിറ്ററേനിയന്‍, തെക്ക് പടിഞ്ഞാറന്‍ ഏഷ്യ എന്നിവിടങ്ങളില്‍ താപനില താരതമ്യേനെ കൂടുതലായിരുന്നു. പല സ്ഥലങ്ങളിലും 5 °C, വടക്കേ ക്യാനഡയില്‍ 10 °C ആണ് താപനില കൂടിയത്.
ഡിസംബറില്‍ ബ്രിട്ടണിലെ ശരാശരി താപനില 2.1 °C ആയിരുന്നു. കഴിഞ്ഞ 14 വര്‍ഷങ്ങളില്‍ ഏറ്റവും കുറഞ്ഞ താപനില. ദീര്‍ഘകാലത്തെ ശരാശരി താപനില ഡിസംബറില്‍ 4.2 °C ആണ്. 2009 ല്‍ ഏറ്റവും കുറവ് താപനില അനുഭവപ്പെട്ട രണ്ട് മാസങ്ങളില്‍ ഒന്ന് ഡിസംബര്‍ ആയിരുന്നു.
ഭൂമി ചൂടാകും തോറും കാലാവസ്ഥാ മാറ്റം കൂടിക്കൊണ്ടേയിരിക്കും.
ബ്രിട്ടണില്‍ 1914 ന് ശേഷം 14-ാമതയി കൂടുയ ചൂട് രേഖപ്പെടുത്തിയത് 2009 ല്‍ ആയിരുന്നു. ശരാശരിയില്‍ അധികമായ താപനില ആഗോളമായി പ്രകടമാണ്. 1850 ന് ശേഷം ചൂടുകൂടിയ വര്‍ഷങ്ങളില്‍ അഞ്ചാമത്തെ സ്ഥാനത്ത് 2009 നെ എത്തിക്കുന്നു.
ഇപ്പോള്‍ യൂറോപ്പില്‍ അനുഭവിച്ച തണുപ്പ് പ്രാദേശികമായ കാലാവസ്ഥാ വ്യതിയാനമാണ്. കാലാവസ്ഥാ മാറ്റത്തെക്കുറിച്ച് അത് ഒന്നും നമ്മോട് പറയുന്നില്ല. ദീര്‍ഘകാലത്തെ ആഗോള ചുറ്റുപാടുമായി നോക്കിക്കണ്ട് വേണം കാലാവസ്ഥാ മാറ്റത്തെ വിലയിരുത്താന്‍.
– from metoffice.gov.uk, guardian
യൂറോപ്പില്‍ ഇപ്പോള്‍ അനുഭവിച്ച തണുപ്പിന്റെ പേരില്‍ അവസാന തുള്ളി എണ്ണയും കല്‍ക്കരിയും കത്തിച്ച്, പുനരുത്പാദിതോര്‍ജ്ജ വികസനത്തിന് കത്തിവെച്ച് കാര്‍ബണ്‍ സമ്പദ് വ്യവസ്ഥയെ മുന്നോട്ടു നീക്കാനുള്ള ശ്രമം അപകടകരമാണ്.