ഹൈവിന്റ്: 2.3MW ന്റെ പൊങ്ങിക്കിടക്കുന്ന കാറ്റാടി

Siemens ഉം StatoilHydro ഉം ചേര്‍ന്ന് Hywind എന്ന് വിളിക്കുന്ന മെഗാവാട്ട് ശേഷിയുള്ള പൊങ്ങിക്കിടക്കുന്ന കാറ്റാടി നിര്‍മ്മിച്ചു. നോര്‍വ്വേയിലെ ദ്വീപായ Karmøy ക്ക് 12 കിലോമീറ്റര്‍ തെക്ക് മാറി 220 മീറ്റര്‍ ആഴമുള്ള കടലിലാണ് ഇത് നങ്കൂരമടിച്ചിട്ടുള്ളത്. Hywind പ്രോജക്റ്റിന്റെ വൈദ്യുത ഉപകരങ്ങള്‍ നല്‍കിയത് സീമന്‍സാണ്. 2.3 മെഗാവാട്ടാണ് ജനറേറ്ററിന്റെ ശേഷി. കാറ്റാടിയുടെ വ്യാസം 82 മീറ്റര്‍ വരും. രണ്ട് വര്‍ഷം പരീക്ഷണ പ്രവര്‍ത്തനങ്ങള്‍ ഇതില്‍ തുടരും. കടലിനടിയിലൂടെയുള്ള കേബിളുകള്‍ വഴിയാണ് ഉത്പാദിപ്പിക്കുന്ന വൈദ്യുതി കരയിലെത്തിക്കുന്നത്.

120 – 700 മീറ്റര്‍ വരെ ആഴമുള്ള കടലില്‍ ഹൈവിന്റ് സ്ഥാപിക്കാനാവും. തീരക്കടല്‍ കാറ്റാടിപ്പാടങ്ങളുടെ വലിപ്പം ഇതിനാല്‍ വര്‍ദ്ധിപ്പിക്കാനാവും. ഇപ്പോഴത്തെ കടിലിലെ കാറ്റാടികള്‍ സ്ഥിരമായി കടലില്‍ത്തട്ടില്‍ ഫൌണ്ടേഷന്‍ കെട്ടി സ്ഥാപിച്ചിട്ടുള്ളവയാണ്. 30 – 50 മീറ്ററില്‍ കൂടുതല്‍ ആഴത്തില്‍ ഫൌണ്ടേഷന്‍ കെട്ടാന്‍ ചിലവ് കൂടി കൂടി വരും. അതുകൊണ്ട് ആഴം കുറഞ്ഞ തീരക്കടലുള്ള രാജ്യങ്ങള്‍ക്ക് മാത്രമേ ഇപ്പോള്‍ കടലിലെ കാറ്റാടികള്‍ സ്ഥാപിക്കാനാവൂ.

അമേരിക്കയുടെ തീരത്തുനിന്ന് 50 nautical miles അകത്തോട്ട് മാറിയുള്ള ആഴക്കടലില്‍ കാറ്റിന്റെ ശക്തി ഇപ്പോള്‍ അമേരിയിലുള്ള എല്ലാ വൈദ്യുത നിലയങ്ങളില്‍ നിന്നുത്പാദിപ്പിക്കുന്ന വൈദ്യുതിയേക്കാളേറെ വൈദ്യുതി ഉത്പാദിപ്പിക്കാനുള്ളത്ര ശക്തിയാണ്. 900 ഗിഗാവാട്ടില്‍ അധികം.

ഭൌണ്ടേഷനായി ballast-filled steel buoy ആണ് StatoilHydro വികസിപ്പിച്ചെടുത്തത്. ഉപരിതലത്തില്‍ നിന്ന് 100 മീറ്റര്‍ താഴെവരെ ഇതുണ്ട്. അതിന് ശേഷം മൂന്ന് കേബിള്‍ ഉപയോഗിച്ച് കടല്‍ത്തട്ടില്‍ നങ്കൂരമടിച്ചിരിക്കുകയാണ്.

— സ്രോതസ്സ് greencarcongress

ഒരു അഭിപ്രായം ഇടൂ