ഗൂഗിള്‍ ചൈനാ ശീതയുദ്ധത്തിന്റെ വേറൊരു മുഖം

ചൈനീസ് മനുഷ്യാവകാശ പ്രവര്‍ത്തകരുടെ ഇ-മെയിലുകള്‍ ചോര്‍ത്താന്‍ ശ്രമിച്ചതിനാല്‍ ഇനിമുതല്‍ ചൈനയില്‍ തങ്ങള്‍ പ്രവര്‍ത്തിക്കില്ല എന്ന് ഗൂഗിള്‍ പ്രസ്ഥാപിച്ചു. എന്നാല്‍ ഇത് ഗൂഗിളിന്റെ ഓഹരി ഉടമകളെ സംഭ്രമപ്പിച്ചിരിക്കുകയാണ്. മുഖത്ത് തുപ്പാനായി മൂക്കുമുറിക്കുന്നതിന് തുല്ല്യമാണിതെന്നാണ് ചില ഓഹരി ഉടമകള്‍ പറയുന്നത്. ചൈനയുടെ ഇന്റര്‍നെറ്റ് ഉപയോക്താക്കളുടെ എണ്ണം 34 കോടിക്കടുത്താണ്. എന്നാല്‍ ചൈനീസ് ഓണ്‍ലൈന്‍ മാര്‍ക്കറ്റില്‍ ഗൂഗിളിന്റെ പങ്ക് വെറും 31% ആണ്. അവിടെ ഒന്നാമന്‍ ചൈനീസ് Baidu 64% ഓടെ കമ്പോള ആധിപത്യം തുടരുന്നു. ഗൂഗിളിന്റെ ഈ തീരുമാനം വന്നതോടെ അവരുടെ ഓഹരിവില 0.57% കുറഞ്ഞു. Baidu ന്റെ വില 13% കൂടുകയും ചെയ്തു.

– from news.bbc

Committee to Protect Journalists ന്റെ റിപ്പോര്‍ട്ട് പ്രകാരം ലോകം മുഴുവനും 54ല്‍ അധികം ഓണ്‍ലൈന്‍ മാധ്യമ പ്രവര്‍ത്തകര്‍ തടവറയിലാണ്. ഇത് മറ്റ് മാധ്യമ പ്രവര്‍ത്തകരുടെ എണ്ണത്തെക്കാള്‍ അധികമാണ്. ചൈനയില്‍ മാത്രം 35 പേരാണ് ജയിലില്‍. The Blogging Revolution എന്ന പുസ്തകമെഴുതിയ Antony Loewenstein ന്റെ അഭിപ്രായത്തില്‍ ഓണ്‍ലൈന്‍ കമ്പനികള്‍ക്കൊക്കെ വിവിധരാജ്യങ്ങളില്‍ വിവിധ സ്വഭാവങ്ങളാണ്. ഇവിടെ പലരും ജയില്‍ അടക്കപ്പെട്ടത് Google, Yahoo!, Microsoft, Cisco, മറ്റ് security firms, internet firms, തുടങ്ങിയവര്‍ വിവരങ്ങള്‍ ചൈനീസ് സര്‍ക്കാരിന്  പരസ്യപ്പെടുത്തിയതിലൂടെയാണ്. പടിഞ്ഞാറന്‍ ബഹുരാഷ്ട്ര കമ്പനികള്‍ തുടക്കത്തില്‍ മനുഷ്യാവകാശത്തേയും ജനാധിപത്ത്യത്തേയും കുറിച്ച് പറയുമെങ്കിലും പിന്നീട് പണത്തിന്റെ കാര്യം വരുമ്പോള്‍ അതെല്ലാം വെറും വാക്ക് മാത്രം. അമേരിക്കയില്‍ ഓണ്‍ലൈന്‍ ആകുന്നവരുടെ എണ്ണം ഏകദേശം 23 കോടിയാണ്. ഇതില്‍ വളരെ അധികമാണ് ചൈനയുടെ തന്നെ ഓണ്‍ലൈന്‍ ജനസംഖ്യ. ഈ വല്ല്യ മാര്‍ക്കറ്റ് കമ്പനികളെ എന്തും ചെയ്യുന്നതിന് പ്രേരിപ്പിക്കുന്നു.

BBC യുടെ business editor, Robert Peston ഇതിനെക്കുറിച്ച് പറയുനനത് Google’s puzzling logic എന്നാണ്. സര്‍ക്കാരിന്റെ അധാര്‍മ്മിക പ്രവര്‍ത്തനങ്ങള്‍ തുറന്നു കാട്ടി, മുമ്പ് ചെയ്ത തെറ്റുകള്‍ക്ക് മാപ്പു പറഞ്ഞ് അവിടെ നിന്ന് പിന്‍വാങ്ങുന്നതിന് പകരം എന്തുകൊണ്ട് ഗൂഗിള്‍ ഇപ്പോള്‍ ചൈനീസ് മാര്‍ക്കറ്റ് വേണ്ടെന്നു പറയാന്‍ ഈ മുടന്തന്‍ ന്യായം പറയുന്നു.

വ്യവസായികളുടെ ശ്രദ്ധക്ക്: ചൈനക്കാരുടെ Baidu പോലെ എന്തുകൊണ്ട് നമുക്ക് നമ്മുടേതായ ഒരു സൈറ്റ് ഉണ്ടായിക്കൂടാ?

2 thoughts on “ഗൂഗിള്‍ ചൈനാ ശീതയുദ്ധത്തിന്റെ വേറൊരു മുഖം

  1. ചൈനക്കാരുടെ Baidu പോലെ എന്തുകൊണ്ട് നമുക്ക് നമ്മുടേതായ ഒരു സൈറ്റ് ഉണ്ടായിക്കൂടാ?

    ഉണ്ടല്ലോ ഗുരുജി.com എന്ന് കേട്ടിട്ടില്ലേ ?

  2. സൈറ്റ് ഉണ്ടായിട്ട് മാത്രം കാര്യമില്ല. 60% മാര്‍ക്കറ്റും പിടിക്കണമെല്ലോ. കൂടാതെ സൌജന്യ pop3 സൌകര്യം, customize ചെയ്യാവുന്ന ബ്ലോഗ് ഒക്കെ വേണം.

    വിവരത്തിന് നന്ദി. ഞാന്‍ ഗുരുജി ഉപയോഗിച്ചു തുടങ്ങി.

ഒരു അഭിപ്രായം ഇടൂ