അയ്-അയ് അപകടത്തില്‍

ലോകത്തിലെ ഏറ്റവും കൂടുതല്‍ ജൈവവൈവിദ്ധയമുള്ള രാജ്യമായ മഡഗാസ്കറിലെ നിവാസിക്ക് പോലും അപൂര്‍വ്വമായ കാഴ്ച്ചയാണ് അയ്-അയ്(aye-aye0). ഭൂമിയിലെ മറ്റ് ഭാഗങ്ങളില്‍ കാണാത്ത ധാരാളം ജീവികള്‍ അവിടെയുണ്ട്. എന്നാല്‍ മഡഗാസ്കറിലെ സര്‍ക്കാരിനെ മറിച്ചിട്ട സൈനിക അട്ടിമറി കുറ്റവാളികള്‍ക്ക് വന്യജീവികളെ കൊന്നൊടുക്കുന്നതിന് അവസരം നല്‍കിയിരിക്കുകയാണ്.

മാര്‍ച്ചിലാണ് പട്ടാള അട്ടിമറി നടന്നത്. അതോടെ ക്രമസമാധാന നില തകരുകയും മനുഷ്യ സഹായ സംഘങ്ങളെല്ലാം രാജ്യം വിടുകയും ചെയ്തു. വന്യജീവിതം പരിപാലിച്ചിരുന്ന നിയന്ത്രണ സംവിധാനങ്ങളില്ലാതായതോടെ കുറ്റവാളികളുടെ ഒരു സംഘം രൂപീകൃതമായി. വലിയ ദുരന്തമാണുണ്ടായത്. അയ്-അയ് പോലുള്ള മൃഗങ്ങള്‍ അതിന്റെ ഫലം അനുഭവിക്കുന്നു.

വനനശീകരണവും ജനസംഘ്യാവര്‍ദ്ധനവും പരിസ്ഥിതിക്ക് വലിയ നാശമാണുണ്ടാക്കുന്നത്. കുറ്റവാളികള്‍ ഇത് കൂടുതല്‍ വഷളാക്കുകയാണ് ചെയ്യുന്നത്.

കാട് ഇല്ലാതാകുന്നതും, നായാട്ടുകാരും കാരണം അയ്-അയ്‌യുടെ നിലനില്‍ക്കാനുള്ള സാധ്യത വളരെ കുറവാണ്. ഈ ശക്തികള്‍ രാജ്യത്തെ തകര്‍ക്കുന്നത് തുടര്‍ന്നാല്‍ ലോകത്തിന്റെ ജൈവ നിധി താമസിയാതെ തന്നെ ഇല്ലാതാകും.

— സ്രോതസ്സ് treehugger

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

← Back

Your message has been sent

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു അഭിപ്രായം ഇടൂ