കുപ്പിവെള്ളം കളിസ്ഥലത്ത് അമ്ലമഴയുണ്ടാക്കും

പരസ്യത്തിന്റെ സത്യസന്ധതയെ ചോദ്യം ചെയ്ത് വിപരീത ആശയത്തെ സ്വീകരിക്കുന്ന ബുദ്ധിപൂര്‍വ്വമായ പരസ്യ പ്രചരണപരിപാടിയാണ് Tappening. കള്ളം പറയല്‍. “എന്തുകൊണ്ടാണ് ചില കുപ്പിവെള്ള കമ്പനികള്‍ അവരുടെ സ്രോതസ്സിനെക്കുറിച്ച് വ്യക്തമാക്കാതിരിക്കുന്നത്എന്തുകൊണ്ടാണ്?” എന്ന് Tappening ന്റെ സ്ഥാപകരിലൊരാള്‍ ചോദിക്കുന്നു. കമ്പനികള്‍ അതിവേഗം വളരുന്ന ഉപഭോക്തൃ സഞ്ചയത്തിനോട് “കള്ളം പറയുകയാണ്.”

ആര്‍ക്കും പങ്കെടുത്ത് “സ്വന്തമായ ഒരു കള്ളം തുടങ്ങാനായി” ഒരു വെബ് സൈറ്റ് ഒരുക്കിയിട്ടുണ്ട് ഈ പരിപാടിയില്‍. www.startalie.com. കള്ളങ്ങളായ ഒരുകൂട്ടം പരസ്യങ്ങള്‍ ഡൌണ്‍ലോഡ് ചെയ്ത് സുഹൃത്തുക്കളുമായി പങ്കുവെക്കുകയുമാവാം.. അവയില്‍ ചിലത്:

1. കുപ്പിവെള്ളം കളിസ്ഥലത്ത് അമ്ലമഴയുണ്ടാക്കും
2. Restless Leg Syndrome ന് കാരണം കുപ്പിവെള്ളമാണ്
3. പട്ടിക്കുട്ടികള്‍ക്ക് കുപ്പിവെള്ളം നല്‍കിയാല്‍ അവയുടെ കാഴ്ച്ച നശിക്കും
4. കുപ്പിവെള്ളം: 98% മഞ്ഞ് ഉരുകിയ വെള്ളം. 2% ധൃവക്കരടിയും കണ്ണുനീരും

അമേരിക്കക്കാര്‍ 2800 കോടി കുപ്പി വെള്ളം ഒരു വര്‍ഷം വാങ്ങും. കുപ്പികളില്‍ 20% ല്‍ താഴെമാത്രമുള്ളവയേ പുനചംക്രമണം ചെയ്യുന്നുള്ളു.

— സ്രോതസ്സ് oberholtzer-creative.com

ഒരു അഭിപ്രായം ഇടൂ