റഷ്യയിലെ സെന്റ് പീറ്റേഴ്സ് ബര്‍ഗ്ഗ് — 18.00h, റഷ്യയുടെ ചരക്ക് കപ്പലായ ‘Kapitan Kuroptev’ ല്‍ 11 ഗ്രീന്‍പീസ് പ്രവര്‍ത്തകര്‍ കയറിക്കൂടി. 1000 ടണ്‍ ആണവമാലിന്യങ്ങള്‍ ആ കപ്പലില്‍ ഉണ്ടായിരുന്നു. പ്രവര്‍ത്തകരെ ഓടിക്കാനായി കപ്പല്‍ ജോലിക്കാര്‍ ജല പീരങ്കി ഉപയോഗിച്ചു. അന്തരീക്ഷ താപനില പൂജ്യത്തിന് താഴെ ആകയതിനാല്‍ വെള്ളം വേഗം മഞ്ഞായതിനാല്‍ പ്രതിഷേധം തുടരുന്നത് അസാധ്യമാക്കി. Kuroptev ഇപ്പോള്‍ അതിന്റെ യാത്ര തുടര്‍ന്നു.
ആണവനിലയങ്ങളില്‍ നിന്നുള്ള യുറേനിയം മാലിന്യങ്ങള്‍ ഫ്രാന്‍സിലെ തുറമുഖമായ le Havre ല്‍ നിന്ന് ഡിസംബര്‍ 1 ന് യാത്ര തുടങ്ങിയതാണ്. യുറേനിയം മാലിന്യങ്ങള്‍ അടങ്ങിയ 87 പെട്ടികള്‍ റഷ്യയുടെ ചരക്ക് കപ്പലായ ‘Kapitan Kuroptev’ ല്‍ കയറ്റുന്നത് 20 ഗ്രീന്‍പീസ് പ്രവര്‍ത്തകര്‍ തടഞ്ഞതിനാല്‍ അതിന്റെ യാത്ര വൈകി. യുറേനിയം സംമ്പുഷ്ടീകരിക്കുന്ന, പൊതുമേഖലയില്‍ പ്രവര്‍ത്തിക്കുന്ന Eurodif കമ്പനിയുടെ Pierrelatte നിലയത്തില്‍ നിന്നുള്ളതാണ് ഈ മാലിന്യം.
“യൂറോപ്പിലെ ആണവ വ്യവസായത്തിന് അതിന്റെ മാലിന്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ കഴിയാത്തതിനാല്‍ അത് റഷ്യയിലേക്ക് ഡമ്പ് ചെയ്യുകയാണ്. അത് നിയമവിരുദ്ധവും അപകടകരവുമാണ്,” എന്ന് Greenpeace Russia യുടെ Vladimir Tchouprov പറയുന്നു. രഹസ്യം നിറഞ്ഞ ആണവവ്യവസായം ഇതിനെ നിയമാനുസൃതമായ ആണവകച്ചവടമാണെന്ന് വരുത്തിത്തീര്‍ക്കാന്‍ ശ്രമിക്കുകയാണ്. അങ്ങനെ അയക്കുന്നതില്‍ 10% മാത്രമാണ് ശുദ്ധീകരിച്ച് തിരികെ യൂറോപ്പിലേക്ക് അയക്കുന്നത്. ബാക്കി മുഴുവന്‍ റഷ്യയില്‍ കുഴിച്ചുമൂടുന്നു.
കഴിഞ്ഞ 10 വര്‍ഷത്തില്‍ ഒരു ലക്ഷം ടണ്ണിലധികം ആണവമാലിന്യങ്ങള്‍ റഷ്യയിലേക്ക് കയറ്റിയയച്ചതായി ഗ്രീന്‍പീസ് ശേഖരിച്ച തെളിവുകളില്‍ നിന്ന് മനസിലാക്കാം.(2) 90% മാലിന്യങ്ങളും റഷ്യയില്‍ നില്‍ക്കുന്നു എന്ന് കഴിഞ്ഞ ആഴ്ച്ച വ്യവസായ ഉദ്യോഗസ്ഥന്‍മാര്‍ സമ്മതിക്കുകയുണ്ടായി. (3) യുറേനിയം മാലിന്യത്തിന് പുറമേ ആണവ ഇന്ധന ചാരത്തിന്റെ സമ്പുഷ്ടീകരണത്തിന്റെ ഫലമായുള്ള കടുത്ത ആണവവികിരണം പുറത്തുവിടുന്ന യുറേനിയവും റഷ്യയിലെ ചവറ്റുകുട്ടയിലേക്ക് അയച്ചുകൊടുക്കുന്നു.
സെന്റ് പീറ്റേഴ്സ്ബര്‍ഗ്ഗിലെത്തിയതിന് ശേഷം യുറേനിയം മാലിന്യം തീവണ്ടിയില്‍ 3,000 കിലോമീറ്റര്‍ കടത്തി സൈബീരിയയിലെ ആണവസ്ഥാപനങ്ങളിലെത്തിക്കും.
യൂറോപ്പിലെ വലിയ ഊര്‍ജ്ജക്കമ്പനികളായ EDF, EoN, Vatenfall എന്നിവരാണ് ആണവമാലിന്യ കൂമ്പാരത്തിന്റെ ഉത്തരവാദികള്‍. ശുദ്ധവും പരിസ്ഥിതി സൌഹൃദവും ആയ വൈദ്യുതി എന്ന അവകാശവാദത്തിന്റെ സത്യാവസ്ഥയാണ് ആണവ വ്യവസായത്തിന്റെ വിലകുറഞ്ഞ മാലിന്യക്കച്ചവടത്തില്‍ നിന്ന് വ്യക്തമാകുന്നത്. ആണവോര്‍ജ്ജം വൃത്തികെട്ടതും ചിലവേറിയതുമാണെന്നതാണ് സത്യം. വലിയ അളവില്‍ അത് ആണവമാലിന്യങ്ങള്‍ ഉത്പാദിപ്പിക്കും. അത് സുരക്ഷിതമായി സംരക്ഷിക്കാനുള്ള വഴിയൊന്നുമില്ല. ആണവവ്യവസായം ലോകം മൊത്തം നേരിടുന്ന ആഴമുള്ള ഒരു പ്രശ്നമാണിത്. സാധാരണ പൌരന് ഈ മാലിന്യം കുഴിച്ചുമൂടാന്‍ വേണ്ടിവരുന്ന ചിലവ് നികുതിഭാരമായി തലയിലേറ്റേണ്ടിവരുന്നു.
എല്ലാ തരം ആണവമാലിന്യങ്ങളും, ശക്തമായ ആണവവികിരണം പുറത്തുവിടുന്ന ആണവഇന്ധനചാരവും റഷ്യയില്‍ കുഴിച്ചുമൂടുന്നതിന് റഷ്യന്‍ സര്‍ക്കാരും IAEA യും പ്രോത്സാഹനം ചെയ്യുന്നു. റഷ്യയില്‍ എല്ലാത്തരം ആണവമാലിന്യങ്ങളും കുഴിച്ച് മൂടുന്നതിനെ ഗ്രീന്‍പീസ് എതിര്‍ക്കുന്നു. ആണവമാലിന്യങ്ങളും കുഴിച്ച് മൂടുന്നത് നിര്‍ത്തലാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഗ്രീന്‍പീസ് International Atomic Energy Agencyയുടെ Director-General ആയ Mohamed ElBaradeiക്ക് കത്തെഴുതകയുണ്ടായി.
— സ്രോതസ്സ് greenpeace
ചെർണോബിൽ ദുരന്തത്തിൽ നിന്നും റഷ്യയിലെ ജനങ്ങൾ ഒന്നും പഠിച്ചില്ലെന്ന് തോന്നുന്നു . തങ്ങളുടെ രാജ്യം ഒരു ആണവ ചവറ്റുകുട്ട ആയിത്തീരുന്നതിൽ അവർക്ക് പ്രതിഷേധമൊന്നുമില്ലെങ്കിൽ പിന്നെന്തു ചെയ്യാൻ !