IBM നിര്‍മ്മിച്ച Stockholm Congestion Charging System സ്വീഡന്റെ തലസ്ഥാനത്തെ റോഡുകളിലെ തിരക്ക് കുറച്ചു. നഗര ഗതാഗതം 18% കുറഞ്ഞു, ഒപ്പം CO2 ഉദ്‌വമനവും. Stockholm City Traffic നടത്തിയ പഠനത്തിലാണ് ഇത് കണ്ടെത്തിയത്.
അതോടൊപ്പം നികുതി ഇളവ് നല്‍കുന്ന ഹരിത വാഹനങ്ങളുടെ എണ്ണം മൂന്നിരട്ടയായിട്ടുണ്ട്. പൊതുഗതാഗതമുപയോഗിക്കുന്നവരുടെ എണ്ണം 7% വര്‍ദ്ധിച്ചു. 2008 ല്‍ ഏകദേശം 8.2 കോടി വാഹനങ്ങളെ congestion charge system കൈകാര്യം ചെയ്തു. അതായത് 99.99% വാഹനങ്ങള്‍.
congestion charge ഒരു ദേശീയ നികുതിയാണ്. 2010 ല്‍ ഇതില്‍ നിന്നും USD 8.4 കോടി ഡോളറാണ് സ്റ്റോക്ക്ഹോമിന് കിട്ടിയത്. അത് നഗരത്തിലെ ഗതാഗത infrastructure മെച്ചപ്പെടുത്താന്‍ ഉപയോഗിച്ചു.
IBM ന്റെ റിപ്പോര്‍ട്ട് പ്രകാരം ലോകം കൂടുതല്‍ നഗരവല്‍ക്കരിച്ചുകൊണ്ടിരിക്കുകയാണ്. 2050 ല്‍ 70% ആളുകളും നഗരത്തിലാവും ജീവിക്കുക. കൂടുന്ന ഗതാഗതവും തിരക്കും നഗര വളര്‍ച്ചയുടെ ഭാഗമാണ്. നഗര ആസൂത്രകര്‍ ഗതാഗതം മെച്ചപ്പെടുത്തി നഗരത്തെ ശുദ്ധവും കുറവ് തിരക്കുള്ളതാക്കിത്തീര്‍ക്കണവുമെന്ന് റിപ്പോര്‍ട്ട് പറയുന്നു.
യൂറോപ്പിലെ ഏറ്റവും വലിയ സിസ്റ്റമാണ് സ്റ്റോക്ക്ഹോമില്‍ സ്ഥാപിച്ചിട്ടുള്ളത്. സ്റ്റോക്ക്ഹോമിന് പുറമേ ലണ്ടന്‍, സിംഗപ്പൂര്‍, ബ്രിസ്ബെയിന്‍, എന്നിവിടങ്ങളിലും IBM ഇത് സ്ഥാപിക്കുന്നുണ്ട്.
— സ്രോതസ്സ് news.prnewswire.com