കടലിലെ ഏറ്റവും വലിയ കാറ്റാടി പാടം പ്രവര്‍ത്തിച്ച് തുടങ്ങി

ലോകത്തിലെ ഏറ്റവും വലിയ കടലിലെ കാറ്റാടി പാടം ഡന്‍മാര്‍ക്കിന്റെ തീരത്ത് നിന്ന് 30 കിലോമീറ്റര്‍ ഉള്ളില്‍ പ്രവര്‍ത്തിച്ച് തുടങ്ങി. Horns Rev 2 എന്ന ഈ പാടം അവിടുത്തെ Dong Energy എന്ന കമ്പനിയാണ് നിര്‍മ്മിച്ചിരിക്കുന്നത്. ഇതില്‍ സീമന്‍സ് നിര്‍മ്മിച്ച 91 കാറ്റാടികള്‍ ഉണ്ട്. 35 ചതുരശ്ര കിലോമീറ്ററില്‍ ഈ പാടം പരന്ന് കിടക്കുന്നു.

200,000 വീടുകള്‍ക്ക് വേണ്ടി 209 മെഗാവാട്ട് വൈദ്യുതി ഇത് ഉത്പാദിപ്പിക്കും. $100 കോടി ഡോളറാണ് നിലയത്തിന് ചിലവായത്.

കരയില്‍ സ്ഥാപിക്കുന്ന കാറ്റാടികളേക്കാള്‍ ചിലവ് കൂടുതലും കൂടുതല്‍ ദ്രവിക്കുന്ന സ്വഭാവവും കടലിലെ കാറ്റാടികള്‍ക്കുണ്ട്. 2025 ആകുമ്പോഴേക്കും 200,000 തൊഴില്‍ കടലിലെ കാറ്റാടി വ്യവസായം ഉണ്ടാക്കുമെന്നാണ് European Wind Energy Association കണക്ക്.

– from greeninc.blogs.nytimes.com

ഒരു അഭിപ്രായം ഇടൂ