എഴുതിയത് റിച്ചാര്‍ഡ് സ്റ്റാള്‍മന്‍
മൈക്രോ സോഫ്റ്റിന്റെ വിന്‍ഡോസ് പോലെ Mac OS X ല്‍ നിര്‍ബന്ധിതമായി സോഫ്റ്റ്‌വെയര്‍ മാറ്റങ്ങള്‍ വരുത്താന്‍ ആപ്പിളിന് കഴിയും എന്ന് പ്രസംഗങ്ങളില്‍ ഞാന്‍ പറഞ്ഞിരുന്നു. Mac സമൂഹത്തില്‍ നിന്നാണ് ഇത് ഞാന്‍ ആദ്യം കേട്ടത്. എന്നാല്‍ അതിനെക്കുറിച്ച് ആധികാരികമായി രേഖകളൊന്നും പ്രസിദ്ധപ്പെടുത്തിയിട്ടില്ല. അതുകൊണ്ട് ഞാന്‍ തെറ്റിധരിക്കപ്പെട്ടിരിക്കുകയാണെന്ന് എനിക്ക് തോന്നുന്നു. ഉപയോക്താക്കളുടെ അനുവാദമില്ലാതെ ആപ്പിള്‍ സോഫ്റ്റ്‌വെയര്‍ മാറ്റങ്ങള്‍ വരുത്തുന്നു എന്നതിന് ഒരു തെളിവുമില്ല.
Mac OS X ല്‍ പുറം വാതിലുണ്ടെന്ന് പരിശോധിക്കാന്‍ ഒരു വഴിയുമില്ല. Mac OS നെക്കുറിച്ച് നിരന്തരം വിമര്‍ശനങ്ങളുന്നയിച്ചതിന് ഞാന്‍ മാപ്പ് ചോദിക്കുന്നു.
നിര്‍ബന്ധിതമായി മാറ്റങ്ങള്‍ വരുത്തുന്നില്ലെങ്കിലും functionality നിലനിര്‍ത്താന്‍ വേണ്ടി ദോഷകരമായ മാറ്റങ്ങള്‍ install ചെയ്യേണ്ട അവസ്ഥ ഉപയോക്താക്കള്‍ക്ക് ആപ്പിള്‍ സമ്മാനിക്കാറുണ്ട്. മാറ്റങ്ങളെന്തെക്കായണെന്ന് മിക്കപ്പോഴും ഉപയോക്താക്കള്‍ക്കറിയില്ല.
iTunes music store നിലനിര്‍ത്തണമെങ്കില്‍ version 4.7 ഇന്‍സ്റ്റാള്‍ ചെയ്യണം എന്ന അവസ്ഥ iTunes ല്‍ ആപ്പില്‍ 2005 ല്‍ കൊണ്ടുവന്നു. “security hole” പരിഹരിക്കാണ് ഈ മാറ്റം വേണ്ടിവരുന്നത് എന്നാണ് അതിനെക്കുറിച്ച് ആപ്പിള്‍ പറഞ്ഞത്. എന്നാല്‍ iTunes ന്റെ Digital Restrictions Management (DRM) സിസ്റ്റത്തെ പരിഷ്കരിച്ച് PyMusique പ്രവര്‍ത്തിക്കാത്ത രീതിയിലാക്കുകയായിരുന്നു യഥാര്‍ത്ഥത്തില്‍ അത് ചെയ്തത്. GNU/Linux ഉപയോക്താക്കള്‍ക്ക് iTunes store ഉപയോഗിക്കാനുള്ള ഒരു സ്വതന്ത്ര സോഫ്റ്റ്‌വെയറാണ് PyMusique. (See http://news.xinhuanet.com/english/2005-03/22/content_2728356.htm and http://www.theregister.co.uk/2005/03/22/apple_blocks_pymusique/.) ഇതുപോലുള്ള iTunes മാറ്റങ്ങള്‍ പിന്നീടും അവര്‍ കൊണ്ടുവന്നു: പഴയ iTunes ലെ സംഗീതം പ്രവര്‍ത്തിക്കില്ല, പുതിയവ വാങ്ങണം. (See http://en.wikipedia.org/wiki/FairPlay.)
Quicktime ല്‍ അവര്‍ പുതിയ DRM malfeature 2008 ല്‍ കൊണ്ടുവന്നു. വീഡിയോ കാണാനുള്ള സോഫ്റ്റ്‌വെയറാണ് Quicktime. അളുകള്‍ തന്നെ താനെ സൃഷ്ടിക്കുന്ന വീഡിയോ പ്രവര്‍ത്തിപ്പിക്കാതാക്കുകയാണ് പുതിയ മാറ്റം ചെയ്തത്. (See http://www.theregister.co.uk/2008/01/26/quicktime_drm_cripples_adobe_programs/.)
നിര്‍ബന്ധിതമായി മാറ്റങ്ങള്‍ വരുത്താനുള്ള പിന്‍വാതില്‍ Mac OS X ല്‍ ഇല്ല എന്നുള്ളത് അവരെ ധാര്‍മ്മികതയുള്ളവരാക്കുകയില്ല. Digital Restrictions Management (see http://defectivebydesign.org/apple) പോലുള്ള malicious features അവര്‍ ഉപയോഗിക്കുന്നു. ഉപയോക്താക്കള്‍ക്ക് അത് നീക്കം ചെയ്യാനാവില്ല എന്നതാണ് അതിന്റെ കുഴപ്പം. Mac OS ഒരു കുത്തക സോഫ്റ്റ്‌വെയറാണ്. അതുകൊണ്ട് ഉപയോക്താക്കള്‍ക്ക് അതില്‍ സ്വാതന്ത്ര്യമില്ല. developerക്കാണ് പ്രോഗ്രാമിന്റെ പൂര്‍ണ്ണ നിയന്ത്രണം. അവര്‍ അത് ഉപയോക്താക്കളെ നിയന്ത്രിക്കാനായി ഉപയോഗിക്കുന്നു. അതുകൊണ്ട് Mac OS നെതിരെയുള്ള എന്റെ വിമര്‍ശനങ്ങളെ ഞാന്‍ പിന്‍വലിക്കുന്നില്ല. എന്നാല്‍ അതിന് പിന്‍വാതിലുണ്ട് എന്ന ആക്ഷേപം ഞാന്‍ പിന്‍വലിക്കുന്നു.
— സ്രോതസ്സ് fsf.org
സ്നോഡന്റെ ഒക്കെ വരവിന് മുമ്പ് എഴുതിയതാണ് ഈ ലേഖനം. തീര്‍ച്ചയായും പിന്‍വാതില്‍ ലോകത്തിലെ എല്ലാ OS ലും കയറ്റിയിട്ടുണ്ട് എന്നാണ് അറിയാന്‍ കഴിയുന്നത്. എന്തിന് ലിനക്സ് കേണലില്‍ പോലും NSA പിന്‍വാതില്‍ കയറ്റിയിട്ടുണ്ട്.