കഴിഞ്ഞ വര്‍ഷം 4.9 കോടി അമേരിക്കക്കാര്‍ അതായത് ഏഴില്‍ ഒരു അമേരിക്കക്കാരന്‍ ആഹാരം കണ്ടെത്താന്‍ വളരേറെ കഷ്ടപ്പെട്ടു. എന്ന് US Department of Agriculture ന്റെ രേഖകള്‍ പറയുന്നു. ഭക്ഷ്യ അസ്ഥിരത രേഖപ്പെടുത്താന്‍ തുടങ്ങിയ കാലം മുതല്‍ ഇത്ര കാലത്തെ കണക്കില്‍ ഏറ്റവും കൂടിയ അവസ്ഥയാണ്. 2007 നെ അപോക്ഷിച്ച് 2008 ല്‍ ഈ സംഖ്യ 3.5% വര്‍ദ്ധിച്ചു. അതായത് 1.3 കോടി ജനങ്ങള്‍. ഒറ്റവര്‍ഷം കൊണ്ടി ഇത്ര വലിയ വര്‍ദ്ധനവുണ്ടാകുന്നത് ആദ്യമായിരുന്നു.
ലോകത്തെ പട്ടിണിയെ നേരിടുന്നതിന് ലോക നേതാക്കള്‍ റോമില്‍ UN World Food Summit ല്‍ സമ്മേളനം നടത്തി. എന്നാല്‍ ഒരു ലക്ഷ്യം നിര്‍വ്വചിക്കുന്നതിലോ, സമയബന്ധിതമായി പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുന്നതിലോ പരാജയപ്പെട്ട പ്രഖ്യാപനത്തെ UN food agency യുടെ തലവന്‍ വിമര്‍ശിച്ചു. ദരിദ്ര രാജ്യങ്ങള്‍ക്ക് കൃഷിചെയ്യാനായി $4400 കോടി ഡോളറിന്റെ കൂടുതല്‍ ധനസഹായം നല്‍കണം എന്ന ആവശ്യത്തെ സമ്മേളനം തള്ളിക്കളഞ്ഞു. എന്നാല്‍ സമ്പന്ന രാജ്യങ്ങളിലെ കൃഷിക്കാര്‍ക്ക് 2007 ല്‍ മാത്രം $36500 കോടി ഡോളര്‍ ധനസഹായം ലഭിച്ചിരുന്നു.
സമ്മേളനത്തില്‍ ലോകത്തിലെ ഏറ്റവും സമ്പന്ന രാജ്യങ്ങളുടെ പ്രതിനിധികള്‍ പങ്കെടുത്തില്ല. 8 വ്യാവസായിക രാജ്യങ്ങളില്‍ നിന്ന് ഇറ്റലിയിലെ ബര്‍ലസ്കോണി (Berlusconi) മാത്രമാണ് പങ്കെടുത്തത്.
രാജ് പട്ടേല്‍ സംസാരിക്കുന്നു:
4.9 കോടി അമേരിക്കക്കാര്‍ പട്ടിണിയിലായിരുന്നു എന്ന് നമുക്കറിയാം. എന്നാല്‍ ആ സംഖ്യ ലോകത്തിന്റെ ഗതിക്ക് അനുസൃതമാണ്. ലോകത്ത് 100 കോടിയാളുകള്‍ പട്ടിണിയിലായിരുന്നു. അടുത്തകാലത്തൊന്നും അത് കുറയാന്‍ പോകുന്നില്ല.
കഴിക്കാനാഹാരമില്ലാത്തതുകൊണ്ടല്ല ഇവര്‍ പട്ടിണികിടക്കുന്നത്. കഴിഞ്ഞ വര്‍ഷം നല്ല വിള കിട്ടിയിരുന്നു. സാമ്പത്തിക മാന്ദ്യം കാരണമാണ് ആളുകള്‍ക്ക് ആഹാരം കിട്ടാത്തത്. ദാരിദ്ര്യം കൊണ്ടാണ് ആളുകള്‍ക്ക് ആഹാരമില്ലാത്തത്. അമേരിക്കയിലെ സംഖ്യകള്‍ നോക്കിയാല്‍ സ്ത്രീകളെയാണ് ഇത് ഏറ്റവും അധികം ബാധിച്ചിരിക്കുന്നത് എന്ന് കാണാം. പട്ടിണി എന്നത് ഒരു ലിംഗനീതി (gender) പ്രശ്നമാണ്. ലോകത്ത് ഇന്ന് പട്ടിണി കിടക്കുന്നവരില്‍ 60% വും സ്ത്രീകളും പെണ്‍കുട്ടികളുമാണ്. സുരക്ഷാ വലകള്‍ (safety nets) ദശാബ്ദങ്ങളായുള്ള സ്വകാര്യവത്കരണത്താല്‍ ഇല്ലാതായി. welfare state ചെറുതാകുന്നു. ഇതൊന്നും അടുത്ത കാലത്തെ ഒരു സമ്മേളനത്തിലും ചര്‍ച്ച ചെയ്യുന്നില്ല.
സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ല. ദരിദ്രര്‍ക്ക് വാഗ്ദാനങ്ങള്‍ തിന്നാനാവില്ല എന്നതായിരുന്നു സമ്മേളനത്തിന് പുറത്ത് സാമൂഹ്യപ്രവര്‍ത്തകര്‍ ഉന്നയിച്ച മുദ്രാവാക്യം. സമ്മേളനം മുഴുവന്‍ വലിയ വലിയ വാഗ്ദാനങ്ങളാണ്. എന്നാല്‍ സര്‍ക്കാരുകളില്‍ നിന്ന് വളരെ ചെറിയ കാര്യങ്ങളേ സംഭവിക്കുന്നുള്ളു.
പട്ടിണി പ്രശ്നത്തില്‍ നിന്ന് ലാഭം നേടാന്‍ സ്വകാര്യ മേഖലയെ സഹായിക്കുന്ന പരിപാടിയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. പട്ടിണിയില്ലാതാക്കാന്‍ പരിഹാരമായി അമേരിക്കന്‍ സര്‍ക്കാര്‍ കീടനാശിനി വ്യവസായം ജനിതകമാറ്റംവരുത്തിയ വിള വ്യവസായം എന്നിവയെ മുന്നോട്ട് കൊണ്ടുവരുന്നു. സ്വകാര്യമേഖല ഭൂമി കൈയ്യേറുന്നതിന്റെ ധാരാളം സംഭവങ്ങള്‍ നാം കേള്‍ക്കുന്നു. 4 കോടി ഹെക്റ്റര്‍ സ്വകാര്യമേഖല കൈയ്യേറിയതായി NGO GRAIN പറയുന്നു. അതായത് വിദേശത്തു നിന്നുള്ള കമ്പനി വന്ന് ജല ലഭ്യതയുള്ള ഏറ്റവും നല്ല കൃഷിഭൂമി വാങ്ങുന്നു. ആഹാരത്തിന്റെ വില ഉയരുന്നത് അവര്‍ ഉറപ്പാക്കും. അവര്‍ ലാഭമുണ്ടാക്കാനായി നിലകൊള്ളുന്നവരാണ്. സര്‍ക്കാരുകള്‍ കണ്ണടക്കുമ്പോള്‍ സ്വകാര്യമേഖല വമ്പന്‍ ലാഭം കൊയ്യും. അത് $10000 കോടി ഡോളറില്‍ അധികമാണെന്ന് ചിലര്‍ കണക്കാക്കുന്നു.
പ്രതിഷേധത്തിന്റെ നിമിഷങ്ങള്‍ ഉണ്ടാകാറുണ്ട്. അന്തര്‍ദേശീയ കൃഷിക്കാരുടെ സംഘടനയായ La Via Campesina റോമില്‍ People’s Food Sovereignty Forum എന്ന പേരില്‍ പ്രതിഷേധ സമരം നടത്തി. ലോകത്തെ പട്ടിണിയുടെ പരിഹാരം, സ്ത്രീശാക്തീകരണം, സുസ്ഥിര സാങ്കേതികവിദ്യകള്‍ തുടങ്ങിയവക്കായുള്ള രേഖകള്‍ അവിടെ അവതരിപ്പിക്കപ്പെട്ടു. സുസ്ഥിര സാങ്കേതികവിദ്യകള്‍ ഇന്നത്തേക്കുള്ളതല്ല. 2050 ല്‍ ലോക ജനസംഖ്യ 900 കോടിയാകുമ്പോളും നിലനില്‍ക്കുന്നവയാണത്.
Agriculture Department ന്റെ കണക്ക് പ്രകാരം അമേരിക്കയില്‍ ഏഴില്‍ ഒരാള്‍ ആഹാരം കണ്ടെത്താന്‍ വളരേറെ കഷ്ടപ്പെട്ടു. ധാരാളം ആഹാരമുണ്ടായിട്ടും പട്ടിണികിടക്കുന്ന കുട്ടികളുടെ എണ്ണം 1.1 കോടിയില്‍ നിന്ന് 1.7 കോടിയായി ഉയര്‍ന്നു.
— സ്രോതസ്സ് democracynow.org
Raj Patel, author of Stuffed and Starved: Markets, Power and the Hidden Battle for the World’s Food System. His forthcoming book is The Value of Nothing.