കല്‍ക്കരി താപനിലയങ്ങള്‍ക്ക് വേണ്ടി ലോക ബാങ്ക് ശതകോടി പൌണ്ട് ചിലവാക്കുന്നു

വികസ്വര രാജ്യങ്ങളില്‍ പുതിയ കല്‍ക്കരി നിലയങ്ങള്‍ സ്ഥാപിക്കാന്‍ വേണ്ടി ലോക ബാങ്ക് ശതകോടി പൌണ്ട് ചിലവാക്കുന്നു. ഫോസില്‍ ഇന്ധനങ്ങള്‍ കത്തിക്കുന്നത് ഭീകരമായ കാലാവസ്ഥാമാറ്റത്തിന് കാരണമാകും എന്ന് അറിവുണ്ടായിട്ടുകൂടിയാണ് ഇത് ചെയ്യുന്നത്. ബ്രിട്ടണും മറ്റ് വികസിത രാജ്യങ്ങളും സംഭാവനചെയ്യുന്ന ദാരിദ്ര്യം ഇല്ലാതാക്കുക എന്ന ലക്ഷ്യമുള്ള ബാങ്ക് കാലാവസ്ഥാമാറ്റത്തോട് വ്യത്യസ്ഥ രീതിയില്‍ പ്രതികരിക്കണമെന്നാണ് അവരുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്.

ലോകം ഫോസില്‍ ഇന്ധനങ്ങളോടുള്ള അടിമത്തം കുറക്കണമെന്ന് പറയുമ്പോഴും അടുത്ത 40 മുതല്‍ 50 വര്‍ഷം വരെ കാര്‍ബണ്‍ ഡൈ ഓക്സൈഡ് വമിക്കുന്ന ഭീമന്‍ കല്‍ക്കരി നിലയങ്ങള്‍ പണിയാന്‍ ധനസഹായം ചെയ്യുകയാണ്.

ലോകബാങ്കിലേക്ക് ബ്രിട്ടണ്‍ £40 കോടി പൌണ്ടാണ് ബ്രിട്ടണ്‍ നല്‍കുന്നത്. “ശുദ്ധ സാങ്കേതികവിദ്യ”ക്ക് വേണ്ടിയാണിതെന്ന് പറയുന്നത്. എന്നാല്‍ ആ പണം കല്‍ക്കരി നിലയങ്ങള്‍ പണിയാനാണ് ചിലവാക്കുന്നത്.

കഴിഞ്ഞ വര്‍ഷം ബാങ്കും അവരുടെ കൂട്ടാളിയായ Asian Development Bank ഉം $85 കോടി ഡോളറിന്റെ ലോണ്‍ ഗുജറാത്തിലെ കല്‍ക്കരി നിലയത്തിന് നല്‍കി.

ഇത് ഇന്‍ഡ്യയില്‍ പണിയാന്‍ പോകുന്ന 9 നിയങ്ങളില്‍ ഒന്നാണ് എന്ന് Environmental Defence Fund എന്ന അമേരിക്കന്‍ സംഘടന പറഞ്ഞു. ഭൂമിയിലെ ഏറ്റവും കൂടുതല്‍ കാര്‍ബണ്‍ ഡൈ ഓക്സൈഡ് വമിക്കുന്ന പുതിയ സ്രോതസ്സായിരിക്കും. അടുത്ത 50 വര്‍ഷത്തേക്ക് പ്രതിവര്‍ഷം 2.67 കോടി ടണ്‍ CO2 തുപ്പിക്കൊണ്ടിരിക്കും.

തെക്കെ ആഫ്രിക്കയില്‍ 6 കല്‍ക്കരി നിലയങ്ങള്‍ പണിയാന്‍ $500 കോടി ഡോളറിന്റെ പദ്ധതിയും ബാങ്കിനുണ്ട്.

— സ്രോതസ്സ് timesonline.co.uk

ഒരു അഭിപ്രായം ഇടൂ