സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രസ്ഥാനത്തിന്റെ പരാജയം

“സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രസ്ഥാനത്തിന്റെ ഏറ്റവും വലിയ പരാജയം ഒരു വിരോധാഭാസമാണ്. സാങ്കേതികവിദ്യാ അതിവിദഗ്ധര്‍ക്ക്(geeks) ഞങ്ങളുടെ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ വളരെ പ്രീയപ്പെട്ടതായി. പ്രസ്ഥാനത്തിന്റെ അടിസ്ഥാനമായ സ്വാതന്ത്ര്യം എന്ന ആശയത്തേക്കാളേറെ സ്വതന്ത്ര സോഫ്റ്റ്‌വെയറുകളുടെ ഉപയോഗവും, വികസനവും, പ്രചരണവും ഈ അതിവിദഗ്ധര്‍ ചെയ്തു. അതിന്റെ ഫലമായി ഞങ്ങള്‍ നിര്‍മ്മിച്ച സമൂഹം ഞങ്ങളുടെ ആശയങ്ങളെ വൈചിത്ര്യങ്ങളായി കാണുന്നു.”
റിച്ചാര്‍ഡ് സ്റ്റാള്‍മന്‍

സ്വതന്ത്രമായ ഒരു ഓപ്പറേറ്റിങ്ങ് സിസ്റ്റം (Gnu) നിര്‍മ്മിക്കാന്‍ അദ്ദേഹം 1984 ല്‍ Free Software Foundation(FSF) എന്നൊരു സംഘടന തുടങ്ങി. 1992 ആയപ്പോഴേക്കും kernel എന്ന ഭാഗം ഒഴിച്ച് ഒരു ഓപ്പറേറ്റിങ്ങ് സിസ്റ്റം നിര്‍മ്മിക്കാന്‍ ആവശ്യമായ എല്ലാ ഘടകങ്ങളും അവര്‍ നിര്‍മ്മിച്ചു. Gnu Hurd എന്ന് വിളിക്കുന്ന kernel നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ യഥാര്‍ത്ഥത്തില്‍ 1986 മുതല്‍ തുടങ്ങിയതാണ്. സങ്കീര്‍ണ്ണമായ micro kernel എന്ന ഘടന അടിസ്ഥാനത്തിലായിരുന്നു ആ kernel. അതിന്റെ സങ്കീര്‍ണ്ണതയും മറ്റ് തീരുമാനങ്ങളെടുക്കുന്നതിന്റെ അവ്യക്തതയുമെല്ലാം Gnu Hurd ന്റെ വികസനത്തെ ബാധിച്ചു. എന്നാല്‍ 1991 ല്‍ ഒരു വിദ്യാര്‍ത്ഥി അദ്ദേഹത്തിന്റെ പഠനപ്രൊജക്റ്റ് linux എന്ന പേരില്‍ Gnu General Public License (GPL) അനുസരിച്ച് പ്രസിദ്ധീകരിച്ചു. Gnu വിന്റെ സിദ്ധാന്തങ്ങള്‍ സംരക്ഷിക്കുന്ന GPL ലൈസന്‍സ്സ് ഉപയോഗിച്ച് പ്രസിദ്ധീകരിച്ചതിനാല്‍ linux kernel നെ FSF ന് ഉപയോഗിക്കാം. അങ്ങനെ അവസാനത്തെ ഭാഗമായ linux kernel ഉം ഉപയോഗിച്ച് FSF ഉം മറ്റ് സ്വകാര്യ സംരംഭകരും ഓപ്പറേറ്റിങ്ങ് സിസ്റ്റം ഉപയോഗിക്കാന്‍ തുടങ്ങി. സ്വാതന്ത്ര്യം എന്ന ആശയത്തോട് താല്‍പ്പര്യമില്ലാത്തതിനാല്‍ കമ്പനികള്‍ ഇതിനെ linux എന്ന പേരിലാണ് വിളിച്ചത്. എന്നാല്‍ linux ഓപ്പറേറ്റിങ്ങ് സിസ്റ്റത്തിലെ ആയിരക്കണക്കിന് സ്വതന്ത്ര സോഫ്റ്റ്‌വെയറുകളില്‍ ഒന്നുമാത്രമാണ്.

അതുകൊണ്ട് Gnu വിനും കൂടി അല്‍പ്പം പ്രാധാന്യം കിട്ടാന്‍ ഈ ഓപ്പറേറ്റിങ്ങ് സിസ്റ്റത്തെ ഗ്നൂ/ലിനക്സ് എന്ന് വിളിക്കൂ.

9 thoughts on “സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രസ്ഥാനത്തിന്റെ പരാജയം

  1. “സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രസ്ഥാനത്തിന്റെ ഏറ്റവും വലിയ പരാജയം ഒരു വിരോധാഭാസമാണ്. സാങ്കേതികവിദ്യാ അതിവിദഗ്ധര്‍ക്ക്(geeks) ഞങ്ങളുടെ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ വളരെ പ്രീയപ്പെട്ടതായി. പ്രസ്ഥാനത്തിന്റെ അടിസ്ഥാനമായ സ്വാതന്ത്ര്യം എന്ന ആശയത്തേക്കാളേറെ സ്വതന്ത്ര സോഫ്റ്റ്‌വെയറുകളുടെ ഉപയോഗവും, വികസനവും, പ്രചരണവും ഈ അതിവിദഗ്ധര്‍ ചെയ്തു. അതിന്റെ ഫലമായി ഞങ്ങള്‍ നിര്‍മ്മിച്ച സമൂഹം ഞങ്ങളുടെ ആശയങ്ങളെ വൈചിത്ര്യങ്ങളായി കാണുന്നു.”

    എന്തോന്നാടോ ഇത് ഒന്നും മനസിലായില്ല. സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ഉപയോഗിക്കുന്നതില്‍ താങ്കള്‍ പരാജയപെട്ടതിനു ഇങ്ങനെയാണോ പോസ്റ്റ്‌ തയ്യാറാക്കുന്നത്. വൃത്തിയായി ഒരു പോസ്റ്റ്‌ തയ്യാറാക്കുക

  2. സാറിന് ഒന്നും മനസ്സിലായില്ലെങ്കില്‍ അതിനര്‍ത്ഥം ഇത് സാറിനേ ഉദ്ദേശിച്ചെഴുതിയതല്ലന്നാണ്. വെറുതേ ഇവിടെ വന്ന് സാറിന്റെ വിലപ്പെട്ട സമയം കളയല്ലേ!

    1. സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രസ്ഥാനത്തിന്റെ പരാജയത്തെക്കുറിച്ച് ഈ ലേഖനത്തില്‍ ഒന്നും പറയുന്നില്ലല്ലോ. പിന്നെന്തിനീ തലകെട്ട് ?

      1. Hope this reply is not too late.
        @ asdlkasld ഈ ലേഖനം താങ്കളെ പോലെ ഉള്ളവരെ ഉദ്ദേശിച്ചു കൂടി ഉള്ളതാണ് എന്നാണു എന്റെ അഭിപ്രായം.
        @ jagadees ഒരാള്‍ ഒരല്‍പം അക്ഷമയോടെ ഒരു ചോദ്യം ചോദിച്ചു എന്ന് കരുതി അതിലും അക്ഷമയോടു കൂടിയുള്ള ഉത്തരങ്ങള്‍ ദയവായി കൊടുക്കാതിരിക്കുക.
        സ്റ്റാള്‍മാന്‍ പറഞ്ഞിരിക്കുന്ന വിരോധാഭാസം വ്യക്തമായി മനസ്സിലാക്കണമെങ്കില്‍ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ സംബന്ധമായ ഒരല്‍പം ചരിത്രവും സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ തത്വശാസ്ത്രവും അറിഞ്ഞിരിക്കണം.
        സ്വാതന്ത്ര്യം എന്ന മഹത്തരമായ ആശയം ആണ് സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ സമൂഹം ഉയര്‍ത്തിപ്പിടിക്കുന്ന യഥാര്‍ത്ഥ ദര്‍ശനം. പക്ഷെ ദര്‍ശനങ്ങളിലും തത്വശാസ്ത്രങ്ങളിലും കാര്യമായ പ്രാധാന്യം കൊടുക്കാതെ ചില സാങ്കേതിക വിദഗ്ധര്‍ “സ്വാതന്ത്ര്യം” എന്ന ആശയത്തില്‍ നിന്ന് വ്യതിചലിച്ചു കൊണ്ട് “പ്രവര്‍ത്തനക്ഷമത” എന്ന ആശയത്തിന് മുന്‍‌തൂക്കം നല്‍കി പ്രവര്‍ത്തിക്കാന്‍ തുടങ്ങി. “ഫ്രീ” എന്ന ആംഗലേയ വാക്ക് ധ്വനിപ്പിക്കുന്ന അര്‍ത്ഥത്തെ ചൊല്ലിയും ഇക്കൂട്ടര്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസം ഉണ്ടായി. “ഫ്രീ” എന്ന ആംഗലേയ വാക്കിന്റെ മൂലാര്‍ത്ഥം “സ്വതന്ത്രം” എന്നാണെങ്കിലും “സൌജന്യം” “ഔദാര്യം” എന്നിങ്ങനെയുള്ള അര്‍ത്ഥഭേദങ്ങള്‍ കാലാന്തരത്തില്‍ ആ വാക്കിന്റെ അര്‍ത്ഥങ്ങളില്‍ രൂഢമൂലമായതാണ് ഈ അഭിപ്രായവ്യത്യാസത്തിനു കാരണം. “ഫ്രീ” എന്നതിന്റെ അര്‍ഥം “സ്വതന്ത്രം” എന്നതിനേക്കാള്‍ “സൌജന്യം” എന്ന് ആളുകള്‍ തെറ്റിദ്ധരിക്കാന്‍ തുടങ്ങിയതിനാല്‍ “ഫ്രീ സോഫ്റ്റ്‌വെയര്‍” എന്നതിനേക്കാള്‍ “ഓപ്പണ്‍ സോഴ്സ്” എന്ന വാക്കാണ്‌ കൂടുതല്‍ അഭികാമ്യം എന്ന് ഇക്കൂട്ടര്‍ ചിന്തിക്കാനും പ്രചരിപ്പിക്കാനും തുടങ്ങി. ഈ ചിന്തയും പ്രവര്‍ത്തനവും ആണ് കാലാന്തരത്തില്‍ സ്വാതന്ത്ര്യം എന്ന അടിസ്ഥാന ആശയത്തിന്മേല്‍ “പ്രവര്‍ത്തനക്ഷമത”യ്ക്ക് പ്രാധാന്യം കിട്ടാന്‍ കാരണമായി ഭവിച്ചത്. ഇത് എങ്ങനെയാണു സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ഫിലോസഫിയെ ബാധിച്ചത് എന്ന് വിശദമാക്കാം.
        തൊണ്ണൂറുകളുടെ ആദ്യത്തോടെ ഗ്നു ജീ പീ എല്‍ അനുമതി പത്ര പ്രകാരം പ്രസിദ്ധീകൃതമായ ലിനക്സ്‌ കെര്‍ണല്‍ പൂര്‍ണ്ണമായും ഒരു സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ആയിരുന്നു. രണ്ടു ദശാബ്ദങ്ങള്‍ക്ക് ശേഷം ഇന്ന് പ്രസ്തുത ലിനക്സ്‌ കെര്‍ണലില്‍ സ്വതന്ത്രവും സ്വതന്ത്രമല്ലാത്തതുമായ അനേകം ബ്ലോബുകള്‍ അടങ്ങിയിട്ടുണ്ട്. (ബ്ലോബ് എന്നാല്‍ സ്വതന്ത്രമല്ലാത്ത ബൈനറികള്‍ ഒരു അറെയില്‍ ഉള്‍പ്പെടുത്തുന്ന രീതി. കുറച്ചുകൂടി വിശദമാക്കാം – നിങ്ങളുടെ കമ്പ്യൂട്ടറില്‍ ഒരു ഗ്രാഫിക്സ് കാര്‍ഡ്‌ ഉണ്ട് എന്നിരിക്കട്ടെ. അതിനു ഒരു ലിനക്സ്‌ ഡ്രൈവറും ലഭ്യമാണ്. പക്ഷെ ആ ലിനക്സ്‌ ഡ്രൈവറിന്റെ സോഴ്സ് ലഭ്യമല്ല. അത് കൊണ്ട് ആ ലിനക്സ്‌ ഡ്രൈവര്‍ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ അല്ല. പക്ഷെ സ്വതന്ത്രമല്ലാത്ത ഈ ഡ്രൈവര്‍ ഏറ്റവും പുതിയ ലിനക്സ്‌ കെര്‍ണലില്‍ ലഭ്യമായിരിക്കും. പലപ്പോഴും ഇക്കാര്യം ഗ്നു/ലിനക്സ്‌ ഉപയോഗിക്കുന്ന പലര്‍ക്കും അറിയണമെന്നും ഇല്ല) ഇത്തരം കാര്യങ്ങളില്‍ ലിനക്സ്‌ കെര്‍ണലിനെ പരിപാലിക്കുന്ന ലിനക്സ്‌ ഫൌണ്ടേഷന്‍ ഉത്സുകരല്ല. മറിച്ച് അവര്‍ ശ്രദ്ധിക്കുന്ന ഒരേ ഒരു കാര്യം മേല്‍പ്പറഞ്ഞ “പ്രവര്‍ത്തനക്ഷമത” മാത്രം. ഒറ്റ നോട്ടത്തില്‍ നോക്കിയാല്‍ ആരും ആകൃഷ്ടരാകുന്ന ഒരു ആശയമാണ് ഈ പറഞ്ഞ “പ്രവര്‍ത്തനക്ഷമത”. പക്ഷെ ഒന്ന് ഇരുത്തി ചിന്തിച്ചു നോക്കൂ. സ്വാത്രന്ത്ര്യം എന്ന അടിസ്ഥാന ആശയത്തില്‍ നിന്നും ആദര്‍ശത്തില്‍ നിന്നും ഉള്ള പ്രകടമായ വ്യതിചലനം അല്ലെ ഇത്? ഇത്തരത്തിലുള്ള ഒരു വ്യതിചലനം വന്‍തോതില്‍ സംഭവിച്ചാല്‍ അത് പ്രസ്ഥാനത്തിന്റെ കൂടി പരാജയമാകില്ലേ?
        ചുരുക്കത്തില്‍ കാര്യം നടക്കുവാന്‍ ആദര്‍ശത്തെ ബലി കഴിക്കുന്ന ഒരു സമൂഹത്തിന്റെ പരിതാപകരമായ അവസ്ഥയെ ആണ് റിച്ചാര്‍ഡ്‌ സ്റ്റാള്‍മാന്‍ ഇവിടെ പരാമര്‍ശിക്കുന്നത്.

  3. എനിക്ക് ഇതിന്റെ സാങ്കേതിക കാര്യങ്ങളെക്കുറിച്ച് ഒന്നുമറിയില്ല.സ്വതന്ത്ര സോഫ്റ്റ്വെയറിന്റെ ആശയം മഹത്തായ ഒന്നാണെന്ന വിചാരത്തില്‍ നിന്നാണ് ഉബുണ്ടു ലിനക്സ് എന്നൊരു സാധനം കയറ്റിയത്.സാധനം കിടിലന്‍.പക്ഷെ,എന്തെങ്കിലുമൊരു സംശയം ഉദിച്ചാല്‍ പരിഹാരം തേടാന്‍ ആരേയും കിട്ടുന്നില്ല.ഉദാഹരണത്തിന് എന്റെ ഹാന്‍ഡികാമില്‍ നിന്നുള്ള വീഡിയോകള്‍ ഉബുണ്ടുവില്‍ മാറ്റാന്‍ പറ്റുന്നില്ല.

    1. >>ഉബുണ്ടു ലിനക്സ് എന്നൊരു സാധനം കയറ്റിയത്. സാധനം കിടിലന്‍.
      ഡെബിയന്‍ ഗ്നു/ലിനക്സ്‌ അധിഷ്ടിതമായി പ്രവര്‍ത്തിക്കുന്ന ഒരു ഓപ്പറേറ്റിംഗ് സിസ്റ്റം ആണ് ഉബുണ്ടു.
      >>പക്ഷെ, എന്തെങ്കിലുമൊരു സംശയം ഉദിച്ചാല്‍ പരിഹാരം തേടാന്‍ ആരേയും കിട്ടുന്നില്ല.
      http://ubuntuforums.org/ അടക്കം അനേകം ഓണ്‍ലൈന്‍ ഫോറങ്ങള്‍ ഇന്റര്‍നെറ്റില്‍ ധാരാളമുണ്ട്. അതല്ലാതെ ഐ.ആര്‍.സി. ചാറ്റ് തുടങ്ങിയ സംവിധാനങ്ങളും ലഭ്യമാണ്. പണം നല്‍കി ലഭ്യമായ കമേഴ്സ്യല്‍ സപ്പോര്‍ട്ടും ലഭ്യമാണ്. കൂടാതെ പ്രധാന നഗരങ്ങളിലും മറ്റും ലീബ്രെ യൂസര്‍ ഗ്രൂപ്പുകളും സജീവമാണ്. ഉദാഹരണം: http://www.ilug-cochin.org ഇത്തരം ലീബ്രെ യൂസര്‍ ഗ്രൂപ്പുകളില്‍ നടക്കുന്ന പ്രതിമാസ മീറ്റിങ്ങുകളില്‍ പങ്കെടുത്താല്‍ താങ്കള്‍ക്ക് ഇതര സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ഉപയോക്താക്കളെ കണ്ടെത്താനും താങ്കളുടെ പ്രശ്നങ്ങള്‍ക്ക് മികച്ച പരിഹാരങ്ങള്‍ കണ്ടെത്താനും കഴിയും

  4. ഹാന്‍ഡികാം മോഡല്‍ സോണി DVD 708 E.
    പിക്‌ചര്‍ ബ്രൗസര്‍ സി.ഡി വിന്‍‌ഡോസിനെയാണ് പറയുന്നത്.ലിനക്സിനെ സപ്പോര്‍ട്ട് ചെയ്യുമെന്നൊ ഇല്ലെന്നോ പറയുന്നില്ല.
    ഇപ്പോള്‍ വിന്‍‌ഡോസ് ഉപയോഗിച്ച് വീഡിയോ വലിച്ച ശേഷം ലിനക്സ് ഉപയോഗിച്ച് അപ്‌ലോഡ് ചെയ്യുന്നു..

ഒരു അഭിപ്രായം ഇടൂ