
മൂന്ന് ലക്ഷം വരുന്ന സ്വകാര്യ സമൂഹത്തില്‍ ജീവിക്കുന്ന ആറ് കോടിയാളുകള്‍ക്ക് ഇത് നിഷിദ്ധമാണ്. കാരണം തുണിയിട്ടിരിക്കുന്ന അയ മോശം കാഴ്ച്ചയാണ്. അത് ദാരിദ്ര്യത്തിന്റെ ലക്ഷണമമാണ്. കൂടാതെ വീടിന്റെ വിലയും കുറക്കും.
എന്നാല്‍ കഴിഞ്ഞ വര്‍ഷം Colorado, Hawaii, Maine, Vermont എന്നീ സംസ്ഥാനങ്ങളിലെ പ്രാദേശിക ഭരണകൂടം പുറത്ത് തുണിയുണക്കാന്‍ വീട്ടുകാരെ അനുവദിക്കുന്ന നിയമം പാസാക്കി. കാരണം വാഷിങ് മിഷിനിലിട്ട് തുണി ഉണക്കുന്നതിന് വീടിന്റെ മൊത്തം വൈദ്യുതിഉപയോഗത്തിന്റെ 6% വേണ്ടി വരുന്നു.
Florida യും Utah യും ഇതിനകം തന്നെ ഈ നിയമം കൊണ്ടുവന്നുകഴിഞ്ഞു. Maryland, North Carolina, Oregon, Virginia ഒക്കെ ഈ ദിശയിലേക്ക് ചലിക്കുന്നു.
“Drying for Freedom,” എന്ന ഒരു സിനിമ ഇതിനെക്കുറിച്ച് വന്നിട്ടുണ്ട്. അയയില്‍ തുണി ഉണക്കുന്നതിനെ തുടര്‍ന്നുണ്ടായ തര്‍ക്കവും ഒരു കൊലപാതകവുമാണ് ഇതിന്റെ ഇതിവൃത്തം.
— സ്രോതസ്സ് nytimes.com