ബദല്‍ കറന്‍സികള്‍

Stroud Pound, Brixton എന്നീ ബദല്‍ കറന്‍സികള്‍ ഉപയോഗിച്ചുതുടങ്ങി.

എങ്ങനെയാണ് ബദല്‍ കറന്‍സികള്‍ പ്രവര്‍ത്തിക്കുന്നത്? ഏറ്റവും അടിസ്ഥാനമായി പ്രാദേശികമായല്ലാതെ ഉപയോഗിക്കാന്‍ കഴിയാത്തതിനാല്‍ ബദല്‍ കറന്‍സികള്‍ പണത്തെ പ്രാദേശിക സമ്പദ്‌വ്യവസ്ഥയില്‍ നിലനിര്‍ത്തുന്നു. അടുത്ത പ്രാവശ്യം ഉപയോഗിക്കാനായി വലിയ കടകളില്‍ നിന്ന് കിട്ടുന്ന ചെറിയ ക്യാഷ് വൌച്ചര്‍ പോല ഈ കറന്‍സികളും പ്രത്യേക ഉപയോഗത്തിനെ ഉപകരിക്കുകയുള്ളു. പ്രാദേശിക വ്യാപാരത്തിന് വേണ്ടി പ്രാദേശിക വ്യാപാരികളെ അത് ഉപയോഗിക്കാന്‍ പ്രേരിപ്പിക്കുകയും ഉപഭോക്താക്കളെ ഇത്തരം കറന്‍സികള്‍ സ്വീകരിക്കുന്ന കടകളില്‍ നിന്ന് വാങ്ങാനും പ്രേരിപ്പിക്കുകയാണ് transition currencies ഇതുവരെ ചെയ്തിരുന്നത്. Tesco, Boots, Blockbuster Video തടങ്ങി മറ്റ് വന്‍കിട കച്ചവടക്കാരെ ഇത് സ്വാഗതം ചെയ്യുന്നില്ല. [നമ്മുടെ നാട്ടിലാണെങ്കില്‍ റിലയന്‍സ്, ബിഗ് ബസാര്‍, ലുലു തുടങ്ങിയവര്‍]. കാരണം അത്തരം ഷോപ്പിങ് മാളുകളില്‍ ചിലവാക്കുന്ന പണം പ്രാദേശിക സമ്പദ്‌വ്യവസ്ഥയില്‍ എത്താതെ ഏതാണ്ട് പൂര്‍ണ്ണമായും അവരുടെ ആസ്ഥാന നഗരത്തിലേക്കായിരിക്കും പോകുന്നത്.

ഇത് എത്രത്തോളം വിജയകരമായി എന്ന് ഇപ്പോള്‍ പറയാനാവില്ല Totnes and Lewes പോലുള്ളടത്ത് വലിയ പരസ്യങ്ങളൊക്കെയുണ്ട്. എന്നാല്‍ അവര്‍ പ്രധാനമായും വിനോദസഞ്ചാരികളെയാണ് സേവിക്കുന്നത്. കടകള്‍ ചില്ലറ നല്‍കാനായി ഈ കറന്‍സികള്‍ ഉപയോഗിക്കുന്നുണ്ട്. എന്നാല്‍ അവരുടോ ജോലിക്കാരുടെ ശമ്പളം, അവരുടെ ബില്ലുകള്‍ എന്നിവക്ക് ഈ കറസി ഉപയോഗിക്കാതെ പൂര്‍ണ്ണമായ ചക്രം ആവില്ല. വലിയ അടിസ്ഥാനമുണ്ടായാലേ ഇത് സാദ്ധ്യമാകൂ. അല്ലെങ്കില്‍ ഈ കറന്‍സികള്‍ കിട്ടുന്നവര്‍ക്ക് അത് ചിലവാക്കാന്‍ കഴിയാതെ വിഷമിക്കും.

‘പുതിയ’ പണം എന്നതിന് പകരം transition currencies ഇതുവരെ ‘ബദല്‍’ ആയാണ് നില്‍ക്കുന്നത്. സാധാരണ ബ്രിട്ടീഷ് പൌണ്ടിന് തുല്യമായ ഇവ കൂടുതലും പ്രാദേശിക loyalty schemes പോലെയാണ്. അവ ഉപയോഗിച്ച് പുതിയ funds ഒന്നും സൃഷ്ടിക്കുന്നില്ല. ഇതുപയോഗിച്ച് പുതിയ സമ്പത്ത് സൃഷ്ടിക്കാം. അതായത് ‘credit money’. ഇനിയാണ് സംഗതികള്‍ സങ്കീര്‍ണ്ണമാകുന്നത്. തങ്ങളുടെ ഭാവിയിലെ ലാഭത്തിന്റെ അടിസ്ഥാനത്തില്‍ ഒരു കമ്പനിയോ, സര്‍ക്കാരോ, സംഘടനയോ ആണ് credit money സൃഷ്ടിക്കുന്നത്. കടത്തിന്റെ വേറൊരു രൂപമാണിത്. ഹൃസ്വകാലത്തേക്ക് ഇത് പണം സൃഷ്ടിക്കുന്നു. അത് നിക്ഷേപങ്ങള്‍ക്ക് ഉപയോഗിക്കാം. പിന്നീട് കറന്‍സി redeem ചെയ്യുമ്പോള്‍ ഇത് തിരികെ അടക്കുന്നു. അല്ലെങ്കില്‍ ‘promissory notes’ ആയി വിതരണം ചെയ്യുകയുമാവാം.

ലളിതമായ ഒരു ഉദാഹരണം. ചായക്കട വിപുലീകരിക്കാന്‍ ഉടമ ശ്രമിക്കുന്നു എന്ന് കരുതുക. അയാള്‍ക്ക് ലോണ്‍ കിട്ടുന്നിമില്ല. പണം ശേഖരിക്കാനായി സ്ഥിരം ഉപഭോക്താക്കള്‍ക്ക് അയാള്‍ പരിപ്പുവട വൌച്ചര്‍ വിതരണം ചെയ്യുന്നു. വൌച്ചര്‍ ഇപ്പോള്‍ വാങ്ങാന്‍ 90 പൈസ മതി. പിന്നീട് പുതിയ കടയില്‍ നിന്ന് പരിപ്പ് വട വാങ്ങുമ്പോള്‍ അതിന് ഒരു രൂപ കണക്കാക്കും. ആയിരക്കണക്കിന് വൌച്ചര്‍ വിതരണം ചെയ്ത് പുതിയ കടക്ക് വേണ്ട പണം സംഘടിപ്പിക്കാനാവും. ഭാവിയില്‍ വാങ്ങുന്ന പരിപ്പ്‌വടക്ക് ഉപഭോക്താക്കള്‍ക്ക് ഡിസ്കൊണ്ടും ലഭിക്കും. അവര്‍ ഓരോത്തവരും കടയുടെ ലോണിന്റെ ഒരു പങ്കാണ് ശരിക്കും വാങ്ങുന്നത്. പിന്നീട് അത് redeem ചെയ്യുന്നു.

മാന്ദ്യകാലത്ത് നഗരങ്ങള്‍ പൊതുഗതാഗത ടോക്കണുകള്‍ ഉപയോഗിച്ച് അവരുടെ ബില്ല് അടക്കുന്നതായി കേട്ടിട്ടുണ്ട്. അത് പിന്നീട് കറന്‍സിയായി വിതരണം ചെയ്യപ്പെടും. ഉദാഹരണത്തിന് ഒരു വെള്ളപ്പൊക്കത്തിന് ശേഷം cash-flow പ്രശ്നം അനുഭവിച്ച ഒരു ഫാക്റ്ററി അവരുടെ ജോലിക്കാര്‍ക്ക് ശമ്പളമായി സ്വന്തം കറന്‍സിയാണ് നല്‍കിയത്. ഈ പ്രശ്നം താല്‍ക്കാലികമാണെന്നും ഫാക്റ്ററി വീണ്ടും ലാഭത്തിലാവും എന്നും അവര്‍ കടം വീട്ടും എന്നും അത് പ്രവര്‍ത്തിച്ചിരുന്ന പ്രാദേശിക നഗരത്തിന് അറിയാമായിരുന്നു. കടക്കാരെല്ലാം ആ കറന്‍സി അംഗീകരിച്ചു.

ഈ credit money സിദ്ധാന്തം ഉപയോഗിച്ച് കാര്‍ബണ്‍ കുറവിലേക്കൊരു മാറ്റം നടത്താന്‍ നഗരങ്ങള്‍ക്കാവില്ലേ? ജോലിക്കാള്‍ക്ക് ശമ്പളമായി അത്തരം കറന്‍സി നഗരത്തിന് നല്‍കാം. മുഴുവന്‍ വേണ്ട 10% മതി. ആ 10% ‘പുതിയ’ പണമാണ്. ജനം നഗരത്തിന് നല്‍കുന്ന ലോണാണിത്. അത് ഉപയോഗിച്ച് ഊര്‍ജ്ജ ദക്ഷത വര്‍ദ്ധിപ്പിക്കാം, പുനരുത്പാദിതോര്‍ജ്ജ പദ്ധതികള്‍ നടപ്പാക്കാം, പൊതു ഗതാഗതം മെച്ചപ്പെടുത്താം, സൈക്കിള്‍ പാതകള്‍ നിര്‍മ്മിക്കാം, അങ്ങനെ പലതും. ആദ്യത്തെ ബാങ്ക് നോട്ട് എന്നത് സ്വര്‍ണ്ണത്തെ redeem ചെയ്യാനായി Bank of England വിതരണം ചെയ്തതാണ്. അത് പോലെ ഈ കറന്‍സിയും നഗരസഭക്ക് redeem ചെയ്യാം. നടപ്പാക്കിയ പദ്ധതികള്‍ ലക്ഷ്യത്തിലെത്തുന്നതോടെ നഗരസഭക്ക് വിതരണം ചെയ്ത നോട്ടുകള്‍ redeem ചെയ്യാം. എന്നാല്‍ എല്ലാവരും അംഗീകരിക്കുകയും ഉപയോഗിക്കുകയും ചെയ്യുന്നതുകൊണ്ട് നിങ്ങള്‍ക്കത് redeem ചെയ്യാനായി തോന്നില്ല.

പുതിയ സാമ്പത്തിക ശാസ്ത്രത്തിന്റെ ഉത്സാഹപൂര്‍ണ്ണമായി സമയമാണിത്. കുടുതല്‍ innovative ആയ പ്രാദേശിക സംരംഭങ്ങളുണ്ടാകണം.

— സ്രോതസ്സ് makewealthhistory.org

ഒരു അഭിപ്രായം ഇടൂ