National Academies of Science ഊര്‍ജ്ജോത്പാദനത്തിന്റെ കാണാ-ചിലവുകളേക്കുറിച്ച് പഠനം നടത്തി റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചു. മനുഷ്യന്റെ ആരോഗ്യ പ്രശ്നങ്ങള്‍, കെട്ടിടങ്ങള്‍ക്കും മറ്റ് structuresകള്‍ക്കും ഉണ്ടാവുന്ന നാശം. വായൂമലിനീകരണത്താല്‍ ഭക്ഷ്യോത്പാദനം കുറയുന്നത്, തുടങ്ങിയവ അടങ്ങിയ കാണാ-ചിലവുകള്‍ കല്‍ക്കരി, എണ്ണ, മറ്റ് ഊര്‍ജ്ജ സ്രോതസ്സുകള്‍ എന്നിവയുടെ വിലയിലോ അതുപയോഗിച്ചുത്പാദിപ്പിക്കുന്ന വൈദ്യുതിയുടെ വിലയിലോ പ്രതിഫലിക്കുന്നില്ല. 2005 ലെ കണക്ക് അനുസരിച്ച്‍ അമേരിക്കയില്‍ $12,000 കോടി ഡോളറായിരുന്നു സാമ്പത്തിക ശാസ്ത്രജ്ഞര്‍ പുറം ചിലവ് (external costs) എന്ന് വിളിക്കുന്ന ഈ ചിലവുകള്‍. വൈദ്യുതോല്‍പ്പാദനവും വാഹനയാത്രയും കാരണമുള്ള വായൂ മലിനീകരണം കൊണ്ടുണ്ടാവുന്ന ആരോഗ്യ നാശം ആണ് ഈ കൂട്ടത്തില്‍ ഏറ്റവും ചിലവേറിയത്. Lawrence Berkeley National Laboratory ലെ ശാസ്ത്രജ്ഞനായ Thomas McKone ന്റെ നേതൃത്വത്തിലുള്ള 18 പൊതുജനാരോഗ്യ, സാമ്പത്തിക, ഊര്‍ജ്ജ വിദഗ്ദ്ധരാണ് ഈ റിപ്പോര്‍ട്ടെഴുതിയത്. കോണ്‍ഗ്രസ്സിന്റെ ആവശ്യപ്രകാരം National Research Council (NRC) യാണ് റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്.
– സ്രോതസ്സ് greenpeace.org]]>