ആണവവ്യവസായത്തിന് നല്‍കുന്ന $5000 കോടി ഡോളറിന്റെ ലോണ്‍ ഗ്യാരന്റി വ്യാവസാത്തിന് ഒരു തീപ്പൊരിയായി പുതിന നിലയങ്ങള്‍ പണിയാന്‍ സഹായിക്കും എന്ന് അമേരിക്കയിലെ ഏറ്റവും വലിയ ആണവോര്‍ജ്ജോത്പാദകരായ Exelon Corp (EXC.N) ന്റെ chief executive ന്റെ അഭിപ്രായപ്പെട്ടു. U.S. climate legislation ല്‍ ആണവവ്യവസായത്തെ പിന്‍തുണക്കുന്ന ജനപ്രതിനിധികള്‍ വിജയിക്കുകയാണെങ്കില്‍ ഇപ്പോഴുള്ള $1850 കോടി ഡോളറിന്റെ ലോണ്‍ ഗ്യാരന്റി അതുപോലെ തുടരുകയും ചെയ്യാം. “$5000 കോടി ഡോളര്‍ എന്നത് അടുത്ത ദശാബ്ദങ്ങള്‍ക്ക് വേണ്ടി ആണവോര്‍ജ്ജത്തെ ഉത്തേജിപ്പിക്കാനുതകുന്നതാണ്” എന്ന് Exelon ന്റെ പ്രസിഡന്റും chief executive ആയ John Rowe പറഞ്ഞു. Senate Committee on Environment and Public Works panel ല്‍ testify ചെയ്ത ശേഷം പത്രപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആണവ വ്യവസായത്തിന് കൂടുതല്‍ ധനസഹായം നല്‍കിയെങ്കില്‍ മാത്രമേ Lindsey Graham നെ പോലുള്ള റിപ്പബ്ലിക്കന്‍ സെനറ്റര്‍മാര്‍ climate legislation അംഗീകരിക്കുകയുള്ളു എന്ന് മുമ്പ് വ്യക്തമാക്കിയിട്ടുണ്ട്.
“ഹരിത ഗൃഹവാതകങ്ങള്‍ പുറപ്പെടുവിക്കാത്ത മറ്റ് സാങ്കേതിക വിദ്യകള്‍ക്ക് ഗുണമില്ലാതെ, ഇത്ര വലുതും വളര്‍ച്ച പൂര്‍ത്തിയാക്കിയതുമായ ഒരു വ്യവസായത്തിന് നിലനില്‍ക്കാന്‍ ഇത്ര അധികം സര്‍ക്കാര്‍ ധനസഹായം വേണമെന്നുള്ളത് സത്യത്തില്‍ ഞെട്ടിക്കുന്നതാണ്” എന്ന് Union of Concerned Scientists ലെ ആണവോര്‍ജ്ജ വിദഗ്ദ്ധനായ Ellen Vancko പത്ര പ്രസ്ഥാവനയില്‍ പറഞ്ഞു.
– സ്രോതസ്സ് greenpeace.org
ശവത്തിന് ജീവന്‍ കൊടുക്കുന്നത് കണ്ടില്ലേ!