പീറ്റ് സീഗറുടെ 90 ആമത്തെ ജന്മദിനം

[January 27, 2014 ന് അദ്ദേഹം അന്തരിച്ചു.]
നാടോടിഗാന ഇതിഹാസമായ, banjo വായനക്കാരനായ, കഥാകാരനായ, രാഷ്ട്രീയ പരിസ്ഥിതി പ്രവര്‍ത്തകനായ പീറ്റ് സീഗറുടെ 90 ആമത്തെ ജന്മദിനം ഞാറാഴ്ച്ചയായിരുന്നു. അദ്ദേഹത്തെ ബഹുമാനിക്കാനായി ന്യൂയോര്‍ക്കിലെ മാഡിസണ്‍ സ്ക്വയറില്‍ നടത്തിയ സംഗീത സദസില്‍ 18,000 ആളുകള്‍ തടിച്ച് കൂടി. ഹഡ്സണ്‍ നദി സംരക്ഷിക്കാന്‍ പീറ്റ് സീഗര്‍ സ്ഥാപിച്ച സംഘടനയായ Hudson River Sloop Clearwater നും സംഗീത സദസ് ഗുണം ചെയ്തു.

Bruce Springsteen, Joan Baez, Rage Against the Machine’s Tom Morello, Ani DiFranco, Bernice Johnson Reagon, Billy Bragg, Ruby Dee, Steve Earle, Arlo Guthrie, Guy Davis, Dar Williams, Michael Franti, Bela Fleck, Tim Robbins, Dave Matthews, Rufus Wainwright, John Mellencamp, Ben Harper, Ritchie Havens തുടങ്ങി സംഗീത താരങ്ങള്‍ ഈ പരിപാടിക്കായി അണിനിരന്നു.

70 വര്‍ഷങ്ങളായി പീറ്റ് സീഗര്‍ American dissent ന്റേയും creative energy യുടേയും മൂര്‍ത്തിയായി കണക്കാക്കപ്പെടുന്നു. വുഡി ഗത്രി(Woody Guthrie) യോടും ’40കളിലെ Weavers നോടുമൊപ്പം അദ്ദേഹം പരിപാടികള്‍ അവതരിപ്പിച്ചിട്ടുണ്ട്. ’50 കളില്‍ അദ്ദേഹം സെനറ്റര്‍ ജോസഫ് മക്‌കാര്‍ത്തി.യുടെ വേട്ട(witch hunt)ക്കെതിരെ സംസാരിച്ചു. House Un-American Activities Committee യുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയാത്തതിനാല്‍ ജയിലില്‍ പോകോണ്ട അവസ്ഥയിലെത്തി. “We Shall Overcome” എന്ന പൌരാവകാശ പ്രസ്ഥാനത്തിന്റെ ഗാനം പ്രചരിപ്പിച്ചത് അദ്ദേഹമാണ്. മാര്‍ട്ടിന്‍ ലൂഥര്‍ കിങ്ങിനോടൊപ്പം അദ്ദേഹം സെല്‍മ മുതല്‍ മോണ്ട്ഗോമറി വരെയുള്ള 1965 ലെ ജാഥയില്‍ പങ്കെടുത്തു. ഒരു തലമുറയിലെ പ്രതിഷേധ ഗായകരെ inspired ചെയ്ത ആളായ അദ്ദേഹം വിയറ്റ്‌നാം യുദ്ധത്തിന്റെ വിമര്‍ശകനായിരുന്നു. ആണവ വിരുദ്ധ സമരത്തിന്റെ മുന്‍നിരയില്‍ അദ്ദേഹം അണിനിരന്നു.

90ആമത്തെ വയസ്സിലും അദ്ദേഹം രാഷ്ട്രീയ പ്രവര്‍ത്തന രംഗത്ത് സജീവമാണ്.

1940 കളില്‍ പീറ്റ് സീഗറും വുഡീ ഗാത്രിയും Highlander Folk School ല്‍ പോയി. മൈല്‍സ് ഹോര്‍ടണിന്റെ(Myles Horton) ഭാര്യയായ Zilphia Horton ആയിരുന്നു അതിന്റെ സ്ഥാപകരില്‍ ഒരാള്‍. അവര്‍ അവിടുത്തെ സംഗീത ഡയറക്റ്റര്‍ ആയിരുന്നു. Charleston മുതല്‍ American Tobacco Company വരെ ആളുകള്‍ സമരങ്ങളില്‍ പാടിയിരുന്ന ഒരു പാട്ട് അവര്‍ പീറ്റിനെ പഠിപ്പിച്ചു. ആ പാട്ട് അദ്ദേഹം ധാരാളം യൂണിന്‍ സമ്മേളനങ്ങളില്‍ പാടി.

അതില്‍ മാറ്റങ്ങള്‍ വരുത്തി. “I” എന്നത് “we” ആക്കി.. പള്ളിയിലങ്ങനെയാണ് നാം പാട്ട് പാടുന്നത്. “I will” എന്നത് “I shall” ആക്കി. “We’ll walk hand-in-hand” എന്ന വാചകം കൂട്ടിച്ചേര്‍ത്തു.

1960 ല്‍ Nashville, Tennessee ലെ sit-in work കഴിഞ്ഞ് Highlander ല്‍ എത്തിയ വിദ്യാര്‍ത്ഥികളേയും ഈ പാട്ട് പഠിപ്പിച്ചു. അവരും ആ പാട്ട് നാട്ടിലേക്ക് കൊണ്ടുപോയി. ഒരു സമ്മേളനത്തില്‍ അവര്‍ അത് പാടി. Guy Carawan ആയിരുന്നു പാട്ടിന് നേതൃത്വം നല്‍കിയത്. അവര്‍ എഴുനേറ്റ് നിന്ന്, കൈകള്‍ കോര്‍ത്ത് പിടിച്ച് ആ പാട്ട് പാടി. ആ നിമിഷം അത് പ്രസ്ഥാനത്തിന്റെ പാട്ടായി മാറുകയായിരുന്നു.

പീറ്റ് സീഗറായിരുന്നു ഇതിലെ ബന്ധം. Charleston ലെ കറുത്തവരുടെ സമരം, ’30-’40കളിലെ തെക്ക് കറുത്തവരും വെളുത്തവരും ചേര്‍ന്നുള്ള സംഘടന, പീറ്റ് പാട്ടുകള്‍ പഠിക്കുന്നു, അത് വടക്ക് കൊണ്ടുപോകുന്നു. അത് Guy യെ പഠിപ്പിക്കുന്നു. Highlander പാട്ടിനെ incubate ചെയ്ത് കറുത്തവര്‍ക്ക് വര്‍ണ്ണ വെറിക്കെതിരെ സമരം ചെയ്യാനായി തിരിച്ചുനല്‍കി എന്നാണ് Myles Horton പറഞ്ഞത്. അതുകൊണ്ട് പീറ്റ് പ്രധാനപ്പെട്ട ഒരു ബന്ധമാണ്.

– Dr. Bernice Johnson Reagon, talking about Pete Seeger’s connection to the song “We Shall Overcome”

1957 ല്‍ ഞാന്‍ Highlander ല്‍ പോയി. Zilphia മരിച്ചുപോയിരുന്നു. അവരുടെ ഭര്‍ത്താവായ Myles Horton പറഞ്ഞു, “സംഗീതമില്ലാതെ ഈ സ്കൂളിന്റെ 25ആം വാര്‍ഷികം ആഘോഷിക്കാനാവില്ല. നിനക്ക് ചില പാട്ടുകള്‍ കൊണ്ടുവന്ന് സഹായിക്കാമോ?” അങ്ങനെ ഞാനും അവിടെ പോയി. Dr. King ഉം Reverend Abernathy ഉം ഒക്കെ രണ്ട് വാക്ക് സംസാരിക്കാനായി അലബാമയിലെത്തിയിട്ടുണ്ടായിരുന്നു. ഞാന്‍ ചില പാട്ടുകള്‍ പാടി. അതും ആക്കൂട്ടത്തിലുണ്ടായിരുന്നു. അടുത്ത ദിവസം കെന്‍ടക്കിയില്‍ പ്രസംഗിക്കാനായി King നെ Ann Braden കൊണ്ടുപോയി. കിങ് പിന്‍സീറ്റിലിരുന്ന ‘We Shall Overcome’ എന്ന് പറയുന്നത് അവര്‍ ഓര്‍ക്കുന്നു. ആ പാട്ട് നിങ്ങളില്‍ തറച്ച് കയറും. അല്ലേ? എന്നാല്‍ അദ്ദേഹം പാട്ടിന്റെ നേതാവായിരുന്നില്ല. പിന്നീട് മൂന്ന് വര്‍ഷങ്ങള്‍ കഴിഞ്ഞ് Guy Carawan ആണ് ആ പാട്ടിനെ പ്രസിദ്ധമാക്കിയത്.

— സ്രോതസ്സ് democracynow.org

ഒരു അഭിപ്രായം ഇടൂ