ജോര്‍ജ്ജിയയില്‍ പണിയാന്‍ പോകുന്ന രണ്ട് ആണവനിലയങ്ങള്‍ക്ക് ഒബാമ $830 കോടി ലോണ്‍ ഗ്യാരന്റി പ്രഖ്യാപിച്ചു. Westinghouse AP-1000 ഡിസൈന്‍ കൊടുംകാറ്റും ഭൂകമ്പവും താങ്ങാനാവില്ല എന്ന് പറഞ്ഞ് Nuclear Regulatory Commission തള്ളിക്കളയുകയുണ്ടായി. ആദ്യം Vogtle സൈറ്റില്‍ മൊത്തം $60 കോടി ഡോളറിന് നാല് റിയാക്റ്ററുകളാണ് പണിയാന്‍ പദ്ധതിയിട്ടത്. എന്നാല്‍ അവസാനം അത് രണ്ട് റിയാക്റ്ററുകളും ചിലവ് $900 കോടി ഡോളറുമായി മാറി.
നിലയം പണിയുന്ന Southern Company അമേരിക്കയിലെ ജനങ്ങളുടെ നികുതിപ്പണം അടിച്ച് മാറ്റാന്‍ ജപ്പാനിലെ ബാങ്കുമായി കരാറിലായി.
സര്‍ക്കാര്‍ പിന്‍തുണയുള്ള ലോണുകളുടെ തിരിച്ചടവ് പരാജയത്തെക്കുറിച്ച് Congressional Budget Office ഉം മറ്റ് വിദഗ്ദ്ധരും മുന്നറീപ്പ് നല്‍കിയിട്ടുണ്ട്. CBO ന്റെ റിപ്പോര്‍ട്ടിനെക്കുറിച്ച് തനിക്കറിയില്ലെന്ന് ഊര്‍ജ്ജ സെക്രട്ടറി Stephen Chu പറഞ്ഞു.
കഴിഞ്ഞ കുറേ വര്‍ഷങ്ങളായി റിയാക്റ്ററുകളുടെ നിര്‍മ്മാണച്ചിലവ് $200-300 കോടി ഡോളറില്‍ നിന്ന് $1200 കോടി ഡോളര്‍ കവിഞ്ഞിരിക്കുകയാണ്. NRC കണക്കാക്കുന്നത് $1000 കോടി ഡോളറാണ്. ഇതുവരെ ഒരു ലൈസന്‍സും കൊടുത്തിട്ടില്ല. അതിന് ഇനിയും ഒരു വര്‍ഷം കഴിയും.
Rocky Mountain Institute ലെ വിദഗ്ദ്ധരുടെ കണക്ക് പ്രകാരം ഊര്‍ജ്ജ ദക്ഷത വര്‍ദ്ധിപ്പിക്കുന്നതിന് നിക്ഷേപിക്കുന്ന ഒരു ഡോളര്‍ അത് ആണവോര്‍ജ്ജത്തില്‍ നിക്ഷേപിച്ചാല്‍ കിട്ടുന്ന വൈദ്യുതിയുടെ 7 മടങ്ങ് കൂടുതല്‍ ഊര്‍ജ്ജം നല്‍കും. ഒപ്പം ആണവോര്‍ജ്ജത്തേക്കാള്‍ 10 മടങ്ങ് സ്ഥിര തൊഴിലവസരങ്ങളും നല്‍കും.
ഉപഭോക്താക്കള്‍ നിലയം പണി നടത്തുന്നതിനുള്ള പണം മുന്‍കൂറായി നല്‍കും എന്നതുകൊണ്ടാണ് ജോര്‍ജ്ജിയയെ തെരഞ്ഞെടുക്കാന്‍ കാരണം. [വിഢികള്‍]. വൈദ്യുതി ഉപഭോക്താക്കള്‍ നിലയം പണിയാന്‍ മുന്‍കൂര്‍ പണം നല്‍കുന്ന അമേരിക്കയുലെ ചുരുക്കം ചില സംസ്ഥാനങ്ങളിലുള്‍പ്പെടുന്നവയാണ് ജോര്‍ജ്ജിയയും ഫ്ലോറിഡയും. പണി തീരാന്‍ വര്‍ഷങ്ങളെടുക്കും, അതുവരെ ഒരു ഇലക്ട്രോണ്‍ പോലും നിലയത്തില്‍ നിന്ന് വരില്ല.
Florida Power & Light ഉം Progress Energy ഉം കൊണ്ടുവന്ന $100 കോടി ഡോളറിലധികം നിരക്ക് വര്‍ദ്ധിപ്പിക്കാനുള്ള പദ്ധതിയെ രണ്ട് Florida Public Service Commissioners തള്ളിക്കളയുകയുണ്ടായി. ഉപഭോക്താക്കളുടെ ചിലവില്‍ രണ്ട് റിയാക്റ്ററുകള്‍ പണിയാന്‍ രണ്ട് കമ്പനികളും താല്‍പ്പര്യപ്പെട്ടിരുന്നു. Turkey Point നും Levy County ക്കും വേണ്ടിയുള്ള ആ പദ്ധതി മാറ്റിവെച്ചു എന്ന് രണ്ട് കമ്പനികളും അഭിപ്രായപ്പെട്ടു.
2005 ല്‍ ബുഷ്‍ സര്‍ക്കാര്‍ $1850 കോടി ഡോളര്‍ റിയാക്റ്റര്‍ ലോണ്‍ ഗ്യാരന്റിയായി നല്‍കി. എന്നാല്‍ Department of Energy ക്ക് അത് administer ചെയ്യാന്‍ കഴിഞ്ഞില്ല. ഒബാമക്ക് $3600 കോടി ഡോളറും കൂടിവേണം. അങ്ങനെ മൊത്തം $5450 കോടി ഡോളര്‍ ആകും. South Carolina, Maryland, Texas എന്നിവയാണ് ഇനി റിയാക്റ്റര്‍ പണിയാന്‍ പോകുന്ന സംസ്ഥാനങ്ങള്‍.
ജോര്‍ജ്ജിയയിലെ Vogtle ലേതും South Carolina ലെ Turkey Point ലും പണിയാനുദ്ദേശിച്ചിരിക്കുന്ന തോഷിബയുടെ ഉടമസ്ഥതയിലുള്ള Westinghouse ന്റെ AP-1000 റിയാക്റ്ററിനെക്കുറിച്ച് ഗൌരവകരമായ ചോദ്യങ്ങള്‍ NRC ഉന്നയിച്ചിട്ടുണ്ട്. ഫ്രാന്‍സിലെ EPR ന്റെ റിയാക്റ്ററിനെക്കുറിച്ചും ഫിന്‍ലാന്റിലേയും ഫ്രാന്‍സിലേയും, ബ്രിട്ടണിലേയും റഗുലേറ്റര്‍മാര്‍ സംശയം പ്രകടിപ്പിക്കുന്നു. ടെക്സാസില്‍ $400 കോടി ഡോളറിന്റെ അധിക ചിലവ് San Antonio യിലും മറ്റുള്ളയിടത്തും നടന്ന വലിയ ചര്‍ച്ചകള്‍ പ്രോജക്റ്റിന്റെ ഭാവിയെക്കുറിച്ച് വ്യക്തതയില്ലാതെയാക്കി.
അപകടമുണ്ടായാല്‍ പുതിയ നിലയങ്ങള്‍ നികുതിദായകരേയും മോശമായി ബാധിക്കും. സ്വകാര്യ ഇന്‍ഷുറന്‍സുകാര്‍ക്ക് അപകടത്തിന്റെ ബാദ്ധ്യത ഏറ്റെടുക്കാനാവും വിധം ആണവ സാങ്കേതികവിദ്യ അതിവേഗം വളരുമെന്നുായിരുന്നു ആണവ വ്യവസായം 1957 ല്‍ രാജ്യത്തിനും കോണ്‍ഗ്രസിനും നല്‍കിയ വാഗ്ദാനം. [സ്വകാര്യവല്‍ക്കരണം എന്നത് തട്ടിപ്പാണ് എന്ന് വ്യക്തമാക്കുന്നതാണ് ഇത്.] അപകടത്തിന്റെ ബാധ്യത പതിനായിരക്കണക്കിന് ഡോളറായിരുന്നു അന്ന്. എന്നാല്‍ $1100 കോടി ഡോളര്‍മാത്രമാണ് അതിനായി നീക്കിവെച്ചിരിക്കുന്നത്. അപകടങ്ങള്‍ക്ക് നികുതിദായകര്‍ പൂര്‍ണ്ണ ഉത്തരവാദിത്തം ഏറ്റെടുക്കാതെ പുതിയ നിലയങ്ങള്‍ പണിയില്ല എന്നാണ് ആണവവ്യവസായം ഇപ്പോള്‍ പറയുന്നത്. അങ്ങനെ ആ “താല്‍ക്കാലിക” പദ്ധതി ശതാബ്ദങ്ങള്‍ നീണ്ടുനില്‍ക്കുന്ന സ്ഥിരം പരിപാടിയായി മാറി.
അതിനിടക്ക് പണിയാനുദ്ദേശിച്ചിരുന്ന യക്ക പര്‍വ്വത മാലിന്യ സംഭരണ പ്രോജക്റ്റ് ഒബാമ ഇല്ലാതെയാക്കി. ഭാവിയിലെ high-level റിയാക്റ്റര്‍ മാലിന്യങ്ങളെക്കുറിച്ച് പഠിക്കാന്‍ ഒരു കമ്മീഷനെ ഒബാമ വെച്ചു. 53 വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും വ്യവസായം ഇപ്പോഴും ഒരു പരിഹാരം അതിന് കണ്ടെത്തിയിട്ടില്ല.
അമേരിക്കയിലെ ലൈസന്‍സുള്ള 104 റിയാക്റ്ററുകളില്‍ 27 എണ്ണത്തില്‍ നിന്നും ആണവവികിരണമുള്ള ട്രിഷ്യം ചോരുകയാണെന്ന് Nuclear Regulatory Commission പറയുന്നു. ഏറ്റവും മോശം Entergyയുടെ Vermont Yankee ആണ്. റിയാക്റ്ററിനടുത്തുള്ള പ്രദേശങ്ങളിലെ പരീക്ഷണ കിണറുകളില്‍ ഉയര്‍ന്ന തോതില്‍ മലിനീകരണം കണ്ടെത്തിയിട്ടുണ്ട്. Connecticut River വലിയ ഭീഷണിയിലാണെന്ന് വിദഗ്ദ്ധര്‍ പറയുന്നു.
അതിന്റെ ലൈസന്‍സ് 2012 ല്‍ തീര്‍ന്നതാണ്. നിലയം അടച്ച് പൂട്ടണമെന്ന് സെനറ്റര്‍ ബെര്‍ണി സാന്റേഴ്സും നാട്ടുകാരും ആവശ്യപ്പെടുന്നു.
ഒബാമയും പരിസ്ഥിപ്രസ്ഥാനങ്ങളുമായി വലിയ അകലമുണ്ട്. നിലയത്തിന്റെ വക്താക്കള്‍ നിലയങ്ങളെ ഹരിതം എന്ന് വിശേഷിപ്പിക്കുന്നു. National Taxpayer Institute, Cato Institute, Heritage Foundation തുടങ്ങിയ സംഘടനകളും ആണവ നിലയത്തിന് വേണ്ടി വാദിക്കുന്നു.
300 കോടി ഡോളര്‍ അധിക ചിലവും 3 വര്‍ഷം വൈകിയും നീങ്ങുന്ന ദുരന്തമായി മാറിയ Olkiluoto പ്രോജക്റ്റു് കാണാതെ നിലയത്തിന്റെ വക്താക്കള്‍ ആണവ പുരുദ്ധാരണം നടക്കുന്നു എന്ന് നടിക്കുന്നു. അതുപോലെ ഫ്രാന്‍സിലെ Flamanville ലെ പ്രോജക്റ്റും പ്രശ്നങ്ങളെ നേരിടുകയാണ്. അതെല്ലാം അമേരിക്കയിലും [പണിയുന്ന ഏത് രാജ്യത്തും] സംഭവിക്കും.
ജന പ്രതിനിധികളെ സ്വാധീനിക്കാനായി റിയാക്റ്റര്‍ വ്യവസായം കോടിക്കണക്കിന് ഡോളര്‍ ചിലവാക്കിയിട്ടുണ്ട്. അത് ഇനിയും ഉണ്ടാകും. സ്വകാര്യ അമേരിക്കന്‍ നിക്ഷേപകരെ സ്വാധീനിക്കാന്‍ കഴിയാതെ തകരുന്ന സമ്പദ്‌വ്യവസ്ഥയില്‍ എത്രമാത്രം പൊതു പണം സര്‍ക്കാര്‍ ഈ പരാജയപ്പെട്ട പഴഞ്ചന്‍ സാങ്കേതികവിദ്യക്കായി വലിച്ചെറിയും എന്നതാണ് ചോദ്യം.
ജോര്‍ജ്ജിയയിലെ നിലയത്തിന് നികുതിദായകരുടെ പണം ലോണ്‍ഗ്യാരന്റിയായി നല്‍കുന്നതിനെതിരെ ജനങ്ങള്‍ സംഘടിക്കുകയാണ്. ധനസഹായം, ലൈസന്‍സ് കൊടുക്കുന്നത്, നിര്‍മ്മാണം, മറ്റ് നിലയ പദ്ധതികള്‍ എന്നിവക്ക് എതിരെ ജനങ്ങള്‍ രോഷാകുലരാണ്.
— സ്രോതസ്സ് alternet.org