യുദ്ധ പ്രദേശങ്ങളിലെ അമേരിക്കന്‍ കരാറുപണിക്കാര്‍ അമേരിക്കയില്‍ പുതിയ യുദ്ധം തുടങ്ങുന്നു

സര്‍ക്കാര്‍ ധനസഹായം കിട്ടിയ ഇന്‍ഷുറന്‍സ് ഭീമന്‍ AIG തങ്ങളുടെ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് കോടിക്കണക്കിന് ഡോളര്‍ ബോണസ് നല്‍കിയത് വലിയ വിമര്‍ശനമായിരിക്കുകയാണ്. ശതകോടിക്കണക്കിന് തുക അവര്‍ മറ്റ് ധനകാര്യസ്ഥാപനങ്ങള്‍ക്കും നല്‍കി. ഇതെല്ലാം നികുതിദായകരുടെ പണമാണ്. insurance claims കൈകാര്യം ചെയ്യുന്ന രീതി AIG ക്കുറിച്ചുള്ള നിരീക്ഷണങ്ങള്‍ക്ക് പുതിയ മാനം നല്‍കിയിരിക്കുകയാണ്. ഇറാഖിലും അഫ്ഗാനിസ്ഥാനിലും സേവനമനുഷ്ടിച്ച് മുറിവേറ്റ civilian കരാറുകാര്‍ക്ക് AIG യും മറ്റ് വലിയ ഇന്‍ഷുറന്‍ കമ്പനികളും ആരോഗ്യ benefits നിഷേധിക്കുന്നു എന്ന് ProPublica റിപ്പോര്‍ട്ട് ചെയ്തു.

ഇറാഖിലും അഫ്ഗാനിസ്ഥാനിലും 1,400 കരാറുകാര്‍ കൊല്ലപ്പെട്ടു, 31,000 പേര്‍ക്ക് മുറിവേറ്റു. അവര്‍ക്ക് മെഡിക്കല്‍ ഇന്‍ഷുറന്‍സ് നല്‍കി ഏറ്റവും കൂടിതല്‍ ലാഭം കൊയ്തത് AIG ആണ്. ഇപ്പോള്‍ ഇറാഖില്‍ 214,000 കരാറുകാരുണ്ട്. അതായത് സൈനികരേക്കാള്‍ കൂടുതല്‍ ഇവരാണ്. മുറിവേല്‍ക്കുന്നവരുടെ ഇരുണ്ട വശം എന്നത് ഈ കരാറുകാരാണ്.

ഇറാഖില്‍ കൊല്ലപ്പെട്ടതോ മുറിവേറ്റതോ ആയ ആളുകളുടെ 90% ത്തിനും ഇന്‍ഷിറന്‍സ് കവറേജ് നല്‍കിയത് AIG ആണ്. ഇത് ഒരു സ്വകാര്യ ഇന്‍ഷുറന്‍സല്ല. federal contracting process അനുസരിച്ച് നികുതിദായകരാണ് ഈ ഇന്‍ഷുറന്‍സ് വാങ്ങിയിരിക്കുന്നത്. സ്വകാര്യ കരാര്‍ പണിക്കാര്‍ക്ക് AIG യും മറ്റ് ഇന്‍ഷുറന്‍സ് കമ്പനികളില്‍ നിന്നും ഇന്‍ഷുറന്‍സ് നികുതിദായകര്‍ പണം നല്‍കി വാങ്ങിയിരിക്കുകയാണ്. അതുകൊണ്ട് ഇത് വലിയ പ്രശ്നമാണ്.

പ്രീമി.യം ആയി എത്ര പണം അവര്‍ക്ക് കിട്ടി, claim ആയി എത്ര അവര്‍ നല്‍കി എന്നതിന്റെ പട്ടിക പരിശോധിച്ചാല്‍ ഒരു വ്യക്തമായ സ്വഭാവം നമുക്ക് കാണാം. ഗൌരവമായി മുറിവേറ്റവരില്‍ 43 – 44% വും dispute ല്‍ ആണ്. psychological മുറിവിന്റെ 60% വും dispute ല്‍ ആണ്.

ഇവര്‍ പട്ടാളക്കാരല്ല. എന്നാല്‍ പട്ടാളക്കാര്‍ നേരിടുന്നതിന് തുല്യമായ അപകടം ഇവര്‍ നേരിടുന്നു. നികുതി ദായകര്‍ മുമ്പേ തന്നെ പണമടച്ച എന്നാല്‍ പരിരക്ഷ നല്‍കാത്ത ഒരു വ്യവസ്ഥയിലേക്കാണ് അവര്‍ തിരിച്ചെത്തുന്നത്.

പല രീതിയില്‍ അമേരിക്കന്‍ നികുതിദായകര്‍ ഇതിന് പണമടക്കുന്നുണ്ട്. ഇന്‍ഷുറന്‍സിനായി തന്നെ അവര്‍ പണമടക്കുന്നു. ഉദാഹരണത്തിന് Abilene ലെ Kevin ഉം Oklahoma യിലെ John ഉം ഇറാഖില്‍ പോയി. നികുതിദായകര്‍ പണമടച്ച ഇന്‍ഷുറന്‍സ് അവര്‍ക്കുണ്ടെന്ന് അമേരിക്കന്‍ സര്‍ക്കാര്‍ അവരോട് പറഞ്ഞു.

യുദ്ധത്തില്‍ അവര്‍ക്ക് മുറിവേറ്റാല്‍ അവര്‍ തിരിച്ചെത്തുമ്പോമ്പോള്‍ അമേരിക്കന്‍ സര്‍ക്കാര്‍ ഇവര്‍ക്ക് വേണ്ടിവരുന്ന ചിലവുകള്‍ ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് നല്‍കും. handling fee എന്നോ processing fee എന്നോ പേരില്‍ 15% അധിക ചിലവ് ഇവരില്‍ നിന്ന് വാങ്ങും.

രണ്ട് വശത്ത് നിന്നും, പ്രീമിയം അടച്ചത് നികുതിദായകര്‍, ഈ വ്യക്തികള്‍ക്ക് പരിരക്ഷ നല്‍കിയതും നികുതിദായകര്‍.

KBR ആണ് അവരുടെ തൊഴില്‍ദാദാവ്. അവരാണ് ഇന്‍ഷുറന്‍സ് വാങ്ങിയിരിക്കുന്നത്. അതുകൊണ്ട് KBRക്ക് ഇവരുടെ പരിരക്ഷ വേഗം നല്‍കണമെന്ന് ആവശ്യപ്പെടാം. എന്നാല്‍ ഇത്തരം അവസ്ഥയില്‍ KBR അങ്ങനെ ചെയ്തതായി കാണുന്നില്ല.

Oklahoma യില്‍ നിന്നും Texas ല്‍ നിന്നും പുറത്ത് പോയത് ഇവരുടെ തെറ്റല്ല. ഇവരില്‍ കൂടുതലും നീല കോളര്‍ തൊഴിലാളികളാണ്. ചിലപ്പോള്‍ വിമുക്തഭടന്‍മാരും. അവര്‍ ഇറാഖില്‍ പോയി ട്രക്ക് ഓടിക്കും, ഭക്ഷണം പാകം ചെയ്യും, കത്ത് വിതരണം ചെയ്യും, വിവര്‍ത്തനം ചെയ്യും. സ്വകാര്യ സൈനിക കരാറുകാരെ പോലെ വലിയ പണം ഒന്നും ശമ്പളമായി അവര്‍ക്ക് കിട്ടില്ല. ആദ്യമായാണ് അവര്‍ക്ക് ഒരു നല്ല ജീവിതം കിട്ടുന്നത്. ഭവനവായ്പ്പക്കോ, കുട്ടികളുടെ പഠനത്തിനോ കുറച്ച് പണം മിച്ചം വെക്കണമെന്ന് അവര്‍ ആഗ്രഹിക്കുന്നു.

അവര്‍ അങ്ങനെ തിരിച്ചെച്ചി. പക്ഷേ അവര്‍ക്ക് വാഗ്ദാനം ചെയ്ത ഗുണങ്ങളൊന്നുമില്ല. അത് മുമ്പേ ജനങ്ങള്‍ അടച്ചതാണ്.

Discussion:

John Woodson, former KBR worker who lost his left leg and sight in his left eye after his convoy was ambushed in Iraq. He returned home to have most of his medical claims challenged by his insurer, AIG. He lives in Poteau, Oklahoma.

T. Christian Miller, a reporter for the ProPublica investigative news website, he wrote the investigative news series “Forgotten Warriors” about neglected civilian contractors. He is also author of the book Blood Money: Wasted Billions, Lost Lives, and Corporate Greed in Iraq. He joins us from Washington, DC.

Kevin Smith Idol, a former contractor for KBR, his left leg was shattered in an April 2004 attack in Iraq. He’s also faced a protracted legal battle with AIG over his medical benefits.

— സ്രോതസ്സ് democracynow.org

2010/03/20

ഒരു അഭിപ്രായം ഇടൂ