പടിഞ്ഞാറെ ഇംഗ്ലണ്ടില്‍ Cumbria ലെ Sellafield ആണവനിലയം വീണ്ടും വികസിപ്പിക്കുന്നതിനെ പൂര്‍ണ്ണമായും എതിര്‍ക്കുന്നു എന്ന് അയര്‍ലാന്റിലെ കത്തോലിക്ക ബിഷപ്പുമാര്‍ പറഞ്ഞു. അയര്‍ലാന്റില്‍ ആണവനിലയം പണിയുന്നതിനും അവര്‍ എതിരാണ്. Archbishop of Cashel Most ആയ Rev Dermot Clifford പത്ര സമ്മേളനത്തില്‍ പറഞ്ഞതാണിത്.
Sellafield ഉള്‍പ്പടെ ബ്രിട്ടണിലെ 10 സ്ഥലത്ത് ആണവനിലയങ്ങള്‍ പണിയാനുള്ള ബ്രിട്ടണ്‍ സര്‍ക്കാരിന്റെ പരിപാടികള്‍ക്കെതിരെ അദ്ദേഹം സംസാരിച്ചു.
Irish Bishops Conference ല്‍ ഇക്കാര്യം ചര്‍ച്ച ചെയ്തിട്ടില്ലെങ്കിലും “95% ബിഷപ്പുമാരും ആണവനിലയങ്ങള്‍ക്കെതിരാണ്.”
Sellafield നിവാസികളും അയര്‍ലാന്റിന്റെ കിഴക്കേ തീരത്തുള്ളവരും അനുഭവിക്കുന്ന കഷ്ടപ്പാടുകള്‍ അദ്ദേഹം ഓര്‍മ്മിപ്പിച്ചു. 1957 ല്‍ അന്ന് Windscale എന്ന് വിളിച്ചിരുന്ന നിലയത്തില്‍ നിന്നുള്ള അണുപ്രസരണം രണ്ട് രാജ്യങ്ങളിലേയും വളരേറെ ഭാഗങ്ങളെ ബാധിച്ചിരുന്നു.
ആണവനിലയത്തിന് പകരം കാറ്റ്, സൗരോര്‍ജ്ജം, തിരമാല തുടങ്ങിയ ബദല്‍ ഊര്‍ജ്ജ മാര്‍ഗ്ഗങ്ങളിലാണ് ശ്രദ്ധ കൂടുതല്‍ കൊടുക്കേണ്ടത്. ഡബ്ലിനിലെ(Dublin) Belmayne, Balgriffin ല്‍ സ്ഥിതിചെയ്യുന്ന St Francis of Assisi primary സ്കൂളില്‍ The Cry of the Earth എന്ന പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. Irish Bishops on climate change ആണ് ആ പരിപാടി സംഘടിപ്പിച്ചത്.
– സ്രോതസ്സ് irishtimes.com