http://paarppidam.blogspot.com/2010/03/blog-post.html
80 കളില്‍ ആഗോള താപനത്തേയും കാലാവസ്ഥാ മാറ്റത്തേയും പറ്റി പറഞ്ഞിരുന്ന പരിസ്ഥിതി പ്രവര്‍ത്തകരെ മാധ്യമങ്ങള്‍ അവഗണിക്കുകയോ കളിയാക്കുകയോ ആയിരുന്നു ചെയ്തിരുന്നത്. എന്നാല്‍ ഇപ്പോള്‍ അവര്‍ മാറി. പരിസ്ഥിതിയെക്കുറിച്ചുള്ള വാര്‍ത്തകള്‍ ഇപ്പോള്‍ മുഖ്യധാരാ മാധ്യമങ്ങളില്‍ വന്നുതുടങ്ങിയിട്ടുണ്ട്. നല്ല കാര്യം.
എന്നാല്‍ ഈ പ്രശ്നത്തിലെ മുഖ്യ കുറ്റവാളി ഒളിഞ്ഞിരിക്കുകയാണ്. നാം എപ്പോഴത്തേയും പോലെ കക്ഷി രാഷ്ട്രീയക്കാരേയും അധികാരികളേയും കുറ്റപ്പെടുത്തി പഴയതു പോലെ ജീവിച്ചു പോരുന്നു.
ജനങ്ങളുടെ ജീവിത രീതി നിശ്ചയിക്കുന്നത് സിനിമ, ചാനല്‍, സംഗീതം, സീരിയല്‍, പരസ്യങ്ങള്‍ തുടങ്ങിയ മാധ്യമങ്ങളാണ്. പണം ഉണ്ടാക്കുള്ള അവരുടെ ശ്രമത്തില്‍ തെറ്റായ ജീവിത വീക്ഷണങ്ങളോ വീക്ഷണമില്ലായ്മയോ ആണ് പ്രചരിക്കുന്നത്. അവര്‍ മന്ദരായ സെലിബ്രിറ്റികളെ ഉണ്ടാക്കുന്നു. പിന്നീട് ആ സെലിബ്രിറ്റികളെ ഉപയോഗിച്ച് ജനങ്ങളെ തെറ്റിധരിപ്പിക്കുന്നു.
കൂടാതെ അവര്‍ക്ക് പണം സ്ഥിരമായി ലഭിക്കാനുതകുന്ന നിയമങ്ങള്‍ ഉണ്ടാക്കി പൌരന്‍മാരെ കുറ്റവാളികളായി ചിത്രീകരിക്കുന്നു. പോലീസും സര്‍ക്കാരും ഈ മാഫിയയുടെ കാവല്‍ നായ്‌കളാണ്.
ഇതിന് എന്തെങ്കിലും മാറ്റമുണ്ടാകണമെങ്കില്‍ സിനിമ, ചാനല്‍, സംഗീതം, സീരിയല്‍, പരസ്യങ്ങള്‍ വ്യവസായങ്ങള്‍ക്ക് ലഭിക്കുന്ന പണത്തിന്റെ അളവ് കുറയണം.
അത് വളരെ നിസാരമാണ്. സിനിമ, ചാനല്‍, സംഗീതം, സീരിയല്‍, പരസ്യങ്ങള്‍ തുടങ്ങിയവ കാണാതിരിക്കുക. സിനിമ കാണണമെങ്കില്‍ കോപ്പിചെയ്ത് കാണുക. സംഗീതം കേള്‍ക്കാന്‍ കോപ്പിചെയ്ത് കേള്‍ക്കുക. കുറഞ്ഞ പരസ്യങ്ങളുള്ള ഉത്പന്നങ്ങള്‍ വാങ്ങുക. പ്രദേശിക ഉത്പന്നങ്ങള്‍ വാങ്ങുക, പണാധിപത്യം ഇല്ലാതാക്കുക. ഇതൊക്കെയാണ് അടിസ്ഥാനമായി ചെയ്യേണ്ടത്.