ലോകത്ത് ഇന്ന് നടക്കുന്ന മിക്ക തൊഴിലാളി സമരങ്ങളും തങ്ങളുടെ അവസാനത്തെ ശമ്പളം നേടിയെടുക്കാന്‍ വേണ്ടിയുള്ളതാണ്. കാരണം ഫാക്റ്ററികള്‍ പെട്ടെന്ന് അടച്ചുപൂട്ടുന്നു. ഇപ്പോഴത്തെ സാമ്പത്തിക തകര്‍ച്ചയെ ഒരു ന്യായീകരണമായി ഉപയോഗിച്ച് ആളുകളെ പിരിച്ചുവിടുകയും സ്ഥാപനങ്ങള്‍ അടച്ചുപൂട്ടുകയുമാണ് കമ്പനികള്‍. അവസാനത്തെ ശമ്പളമെങ്കിലും നേടാന്‍ വേണ്ടിയാണ് തൊഴിലാളികള്‍ ഇപ്പോള്‍ സംഘം ചേരുന്നത്.
പക്ഷേ അതിന് ശേഷം ഈ ആളുകള്‍ക്ക് എന്ത് സംഭവിക്കും? തൊഴിലാളികള്‍ക്ക് സ്വയം കമ്പനികള്‍ നടത്തിക്കൊണ്ട് പോകാനാവും എന്നാണ് Republic Windows and Doors ലെ സമരവും, അര്‍ജന്റീനയിലെ തകര്‍ച്ച അതിജാവിച്ച കമ്പനികളും കാണിച്ചുതരുന്നത്. തൊഴിലവസരങ്ങള്‍ നിലനിര്‍ത്തുക, തൊഴിലിടത്ത് ജനാധിപത്യം കൊണ്ടുവരുക, പാപ്പരാകുന്നതില്‍ നിന്ന് രക്ഷ നേടുക എന്നിവ അവര്‍ക്ക് നേടാനായി. അവസാനത്തെ ശമ്പളം നേടുക എന്നത് ഒരു കാര്യമാണ്. അതാണ് ഡിട്രായിറ്റില്‍ കാണുന്നത്. അടുത്ത മൂന്ന് മാസത്തേക്കുള്ള ശമ്പളം നേടിയെടുക്കാനായി തൊഴിലാളികള്‍ വലിയ സമരമാണ് നടത്തുന്നത്. പക്ഷേ അതിന് ശേഷം എന്ത് ചെയ്യും?
അതുകൊണ്ട് തൊഴില്‍ നിലനിര്‍ത്താനും പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും ഒക്കെ സമരങ്ങള്‍ മുന്നോട്ട് പോകണം. തൊഴിലാളികള്‍ പ്രവര്‍ത്തിപ്പിക്കുന്ന സ്ഥാപനങ്ങള്‍ വളരെ മെച്ചപ്പെട്ടതാണ്. CEO ക്ക് ശമ്പളം കൊടുക്കേണ്ട, പരസ്യങ്ങളെന്ന പൊട്ടത്തരം കാണിക്കേണ്ട, derivatives ചൂതുകളി നടത്തേണ്ട. അവ കൂടുതല്‍ ലാഭകരവും കൂടുതല്‍ ആളുകള്‍ക്ക് പണി നല്‍കുന്നതുമാണ്.
Avi Lewis ന്റേയും Naomi Klein ന്റേയും The Take എന്ന ഡോക്കുമെന്ററിയിലെ ചില ഭാഗങ്ങള്‍. അര്‍ജന്റീനയില്‍ ഉടമകളുപേക്ഷിച്ച ഫാക്റ്ററികള്‍ ഏറ്റെടുത്ത് നടത്തുന്ന തൊഴിലാളികളെക്കുറിച്ചാണ് ആ സിനിമ:
Zanon Ceramics. അത് രണ്ട് വര്‍ഷമായി തൊഴിലാളികളുടെ നിയന്ത്രണത്തിലാണ്. ഈ പുതിയ മുന്നേറ്റത്തിന്റെ അപ്പുപ്പനാണ് ഈ സ്ഥാപനം. ഇന്ന് 300 പേര്‍ ഇവിടെ ജോലി ചെയ്യുന്നു. പൊതുസഭയാണ് തീരുമാനങ്ങളെടുക്കുന്നത്. ഒരു തൊഴിലാളിക്ക് ഒരു വോട്ട്. എല്ലാവര്‍ക്കും ഒരേ ശമ്പളം.
തുടക്കം മുതലേ അതങ്ങനായിരുന്നില്ല. കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഫാക്റ്ററി നഷ്ടത്തിലായതുകൊണ്ട് അടച്ചുപൂട്ടാന്‍ പോകുകയാണെന്ന് മുതലാളി പറഞ്ഞു. തൊഴിലാളികള്‍ അത് സമ്മതിച്ച് കൊടുക്കാന്‍ തയ്യാറായിരുന്നില്ല. കടം, സബ്സിഡി തുടങ്ങി പല ഇനത്തില്‍ സമൂഹത്തോട് കമ്പനിക്ക് വലിയ കടപ്പാടുകളുണ്ട് എന്ന് അവര്‍ വാദിച്ചു. Menem ന്റെ കാലത്ത് Zanon ഫാക്റ്ററിക്ക് ദശലക്ഷക്കണക്കിന് പണം കോര്‍പ്പറേറ്റ് ക്ഷേമപരിപാടികളായി ലഭിച്ചിട്ടുണ്ട്. ഇപ്പോഴും മുതലാളിമാര്‍ക്ക് വലിയ കടവും ഉണ്ട്. ഇപ്പോള്‍ തൊഴിലാളികള്‍ കമ്പനി വീണ്ടും പ്രവര്‍ത്തിപ്പിച്ച് തുടങ്ങി. ഉടന്‍ അയാള്‍ തിരികെയെത്തി. തൊഴിലാളികളുടെ കൈയ്യില്‍ നിന്ന് കമ്പനി തിരികെ തന്റെ കൈയ്യിലേല്‍പ്പിക്കണമെന്ന് സര്‍ക്കാരിനോട് അയാള്‍ ആവശ്യപ്പെടുന്നു.
അതായത് തൊഴിലാളികള്‍ക്ക് വിശ്രമിക്കാനാവില്ല. അവര്‍ 24 മണിക്കൂറും കമ്പനിക്ക് കാവല്‍ നിന്നു. എല്ലാവരുടേയും slingshot കൈയ്യിലെടുത്തു.
അധികാരികള്‍ക്കെതിരായ അവരുടെ സമരം അര്‍ജന്റീനയിലെ ഏറ്റവും വലിയ ഒരു സംഗീത സംഘത്തെ പ്രചോദിപ്പിച്ചു. അവര്‍ നഗരത്തില്‍ നടത്തിയ സംഗീത പരിപാടി സനോണിലെ തൊഴിലാളികള്‍ക്കായി സമര്‍പ്പിച്ചു.
സനോണിന്റെ ശരിക്കുള്ള ആയുധം സമൂഹത്തിന്റെ പിന്‍തുണയാണ്.
മുമ്പത്തെ അധികാരികളേക്കാള്‍ നല്ലതാണ് സനോണിലെ തൊഴിലാളികള്‍. കുറഞ്ഞപക്ഷം അവര്‍ പണിയെടുക്കുന്നെങ്കിലുമുണ്ടല്ലോ. തറയോടിന് വില കുറഞ്ഞു. പണ്ടത്തെ ഉടമകളുടെ കാലത്തേക്കാള്‍ ഭാവി മികച്ചതാവും. സര്‍ക്കാരില്‍ നിന്ന് സബ്സിഡി ലഭിച്ചതൊഴിച്ചാല്‍ മറ്റൊന്നും കിട്ടിയില്ല. ആ പണം അവര്‍ തങ്ങളുടെ കൈവശം കരുതി.
സമൂഹം അവരെ 100% പിന്‍തുണക്കുന്നു. കാരണം അവര്‍ മോഷ്ടിക്കുന്നില്ല. അവര്‍ ആളുകളെ കൊല്ലുന്നില്ല. പകരം അവര്‍ പണി ചെയ്ത് തങ്ങളുടെ കുടുംബത്തെ പോറ്റുന്നു.
തൊഴിലാളികള്‍ പ്രവര്‍ത്തിപ്പിക്കുന്ന ധാരാളം കമ്പനികളുണ്ട്. രാഷ്ട്രീയമായി ഇത് സൌകര്യമുള്ളതായി തോന്നില്ല. അതൊരു ശരിക്കുള്ള പ്രശ്നമാണ്.
സനോണിന്റെ സാമൂഹ്യ നിര്‍മ്മിതി ഫലപ്രദമായിരുന്നു. തൊഴിലാളികള്‍ ഏറ്റെടുത്തതിന് ശേഷം അവരെ ഒഴുപ്പിക്കാന്‍ 6 പ്രാവശ്യം ഉത്തരവിറക്കുകയുണ്ടായി. ഓരോ സമയത്തും ആയിരക്കണക്കിന് അനുകൂലികള്‍ ഫാക്റ്ററിക്ക് ചുറ്റും തടിച്ചുകൂടി. പോലീസിനും യന്ത്രങ്ങള്‍ക്കും ഇടയില്‍ അവര്‍ തങ്ങളുടെ ശരീരത്തെ പ്രതിരോധമായി ഉപയോഗിച്ചു. ഓരോ പ്രാവശ്യവും ജഡ്ജിയുടെ trustees പിന്‍വാങ്ങി. സനോണ്‍ ഇപ്പോള്‍ ശരിക്കും ജനങ്ങളുടെ സ്വത്താണ്.
ഇന്നും ആ ഫാക്റ്ററികള്‍ പ്രവര്‍ത്തിക്കുന്നു. എക്കാലത്തെക്കാളും മെച്ചമായ രീതിയില്‍. പുതിയ ഫാക്റ്ററികളേയും രക്ഷപെടുത്തിയിട്ടുണ്ട്. വേറൊന്നും ഇതിനോടൊപ്പം സംഭവിക്കുന്നുണ്ട്. ഈ ഫാക്റ്ററികളിലെ മിക്ക കുട്ടികളും തിരശ്ഛീന പ്രവര്‍ത്തി രീതികള്‍, വേറിട്ട, മേലധികാരികളില്ലാത്ത, സര്‍ക്കാരില്‍ നിന്നും രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്നും സ്വതന്ത്രമായ ചുറ്റുപാടിലാണ് വളരുന്നത്. ഈ സഹകരണ ബദല്‍ ആരോഗ്യരംഗത്തെ, വിദ്യാഭ്യാസ, വസ്ത്ര, ലോഹപ്പണി രംഗത്തെ സഹകരണ പദ്ധതികള്‍ക്കും തുടക്കം കുറിക്കുന്നു. നൂറുകണക്കിന് ഫാക്റ്ററികള്‍, ആയിരക്കണക്കിന് പദ്ധതികള്‍ ഒക്കെ ഇങ്ങനെ പ്രവര്‍ത്തിക്കുന്നു. Lavaca ഒരു സഹകരണ സംഘമാണ്. മാനസികാരോഗ്യ ആശുപത്രിയുടെ പ്രോജക്റ്റില്‍ അവര്‍ ഞങ്ങളോടൊത്ത് പ്രവര്‍ത്തിക്കുന്നു. ആ ജോലി രോഗം മാറ്റാന്‍ സഹായിക്കുന്നതായി ഡോക്റ്റര്‍മാര്‍ പറയുന്നു.
മാധ്യമങ്ങള്‍ വെറും മാധ്യമങ്ങളല്ല. ഒന്നുമില്ലായ്മയുടെ മാധ്യമങ്ങളല്ല അവര്‍. മാധ്യമപ്രവര്‍ത്തകര്‍ വെറും മാധ്യമപ്രവര്‍ത്തകരല്ല. വിവരങ്ങള്‍ വെറും വിവരങ്ങളല്ല. തലയേയും മനസിനേയും ഫോര്‍മാറ്റ് ചെയ്യുന്നതാണ് അത്. അതുകൊണ്ട് ഫാക്റ്ററിയും പുതിയ പദ്ധതികളും തങ്ങളുടെ ശബ്ദം കേള്‍ക്കപെടാനുള്ള പുതിയ അവസരങ്ങളും സൃഷ്ടിച്ചിട്ടുണ്ട്.
അര്‍ജന്റീനയില്‍ നടന്ന വലിയ സമരങ്ങള്‍ പ്രസിഡന്റിനെ പുറത്താക്കി. മൂന്ന് ആഴ്ചയില്‍ 4 ല്‍ അധികം പ്രസിഡന്റ്മാരെ അവര്‍ നീക്കം ചെയ്തു. ഈ സമയത്ത് അര്‍ജന്റീന തീയിലാണ്. പ്രതിഷേധം കോണ്‍ഗ്രസിന് പുറത്തും Plaza de Mayo ക്ക് പുറത്തും, മാധ്യമ ആസ്ഥാനങ്ങള്‍ക്കും പുറത്തും കത്തുന്നു. സമരത്തെ വികൃതമാക്കാന്‍ ശ്രമിക്കുന്നതിനാലാണ് കോര്‍പ്പറേറ്റ് മാധ്യമങ്ങള്‍ക്ക് മുമ്പില്‍ ആളുകള്‍ പ്രതിഷേധിക്കുന്നത്.
അതേ സമയത്ത് സ്വതന്ത്ര മാധ്യമ വിപ്ലവവും നടക്കുന്നുണ്ട്. Indymedia Argentina വളരെ പ്രധാനപ്പെട്ടതാണ്. Indymediaയുടെ പ്രാധാന്യം വ്യക്തമായ ആദ്യത്തെ സമയമാണിത്. അടുത്ത പ്രതിഷേധ ജാഥയെക്കുറിച്ച് അറിയാന്‍ ആളുകള്‍ Indymedia യെ സമീപിക്കുന്നു. Lavaca ആ കാലത്താണുണ്ടായത്.
ഫാക്റ്ററി പ്രസ്ഥാനം ഒരു മുതിര്‍ന്ന മനുഷ്യനെ പോലെയാണ്. വ്യത്യാസം എന്തെന്നാല്‍ തീരുമാനം എടുക്കുന്നത് സംഘമാണ്. അതാണ് തീരുമാനമെടുക്കുന്നത്. രാജ്യവുമായി താരതമ്യം ചെയ്യാം. തൊഴിലാളികള്‍ രാജ്യത്തെ വിളിക്കുന്നു വിഢിരാജ്യം എന്നാണ്. അതിന് ഒന്നും അറിയില്ല. അല്ലെങ്കില്‍ അറിയാന്‍ താല്‍പ്പര്യമില്ല. കാരണം അതിന് ബന്ധം കമ്പനികളോടാണ്. ഈ പദ്ധതികളെ വിപ്ലവം എന്ന് വിളിക്കാമോ എന്ന് എനിക്കറിയില്ല. ഒറ്റ ഒരു വിപ്ലവമേയുള്ളോ എന്നും എനിക്കറിയില്ല. ആളുകളുടെ ജീവിതത്തെ മാറ്റുന്ന, അവര്‍ക്ക് പണിയെത്തിക്കുന്ന, അവരെ പരസ്പരം ബന്ധിപ്പിക്കുന്ന, ജനാധിപത്യപരമായ ധാരാളം ചെറിയ വിപ്ലവങ്ങളുണ്ട് എന്ന് ഞാന്‍ പഠിച്ചു. അതാണ് ഞങ്ങള്‍ ചെയ്തുകൊണ്ടിരിക്കുന്നത്.
___
Sergio Ciancaglini, co-author of Sin Patrón: Stories from Argentina’s Worker-Run Factories.
— സ്രോതസ്സ് democracynow.org, democracynow.org