നിങ്ങളെ രക്ഷപെടുത്തി, ഞങ്ങളെ വിറ്റൂ

വെല്‍സ് ഫാര്‍ഗോ (Wells Fargo) ഫാക്റ്ററികളെ ഇല്ലാതാക്കുന്നത് തടയാനായി ഷിക്കാഗോയിലെ വസ്ത്ര കമ്പനിയായ Hart Schaffner & Marx (Hartmarx) ലെ ആയിരത്തിനടുത്ത് വരുന്ന തൊഴിലാളികള്‍ കുത്തിയിരിപ്പ് സമരം നടത്താം എന്ന തീരുമാനം വോട്ടെടുപ്പോടെ സ്വീകരിച്ചു.

മുതലാളിക്ക് ഫാക്റ്ററി അടച്ചുപൂട്ടാനായി മൂന്നുദിവസത്തിനകം ഒഴിഞ്ഞ് പോകണമെന്ന ഉത്തരവ് എതിര്‍ക്കാനായി ഡിസംബറില്‍ Republic Windows and Doors ന്റെ ഷിക്കാഗോയിലെ ഫാക്റ്ററി ജോലിക്കാര്‍ കൈയ്യേറി. കൈയ്യേറി ആറ് ദിവസം കഴിഞ്ഞ് പുതിയ മാനേജ്മെന്റിന്റെ കീഴില്‍ ഫാക്റ്ററി തുറന്ന് പ്രവര്‍ത്തിപ്പിക്കാനുള്ള കരാറില്‍ വിജയകരമായി ജോലിക്കാര്‍ക്ക് എത്തിച്ചേരാനായി.

സാമ്പത്തിക രംഗത്തെ തകര്‍ച്ച പരിഹരിക്കപ്പെട്ടില്ല. അതിന് സ്ഥാനമാറ്റമുണ്ടാകുകയാണ് ചെയ്തിരിക്കുന്നത്. സ്വകാര്യ മേഖലയിലെ ഒരു പ്രശ്നം അവിടെ നിന്ന് എടുത്ത് പൊതു മേഖലയിലേക്ക് മാറ്റിയിരിക്കുന്നു. രക്ഷപെടുത്തല്‍ നടപടികാരണം സര്‍ക്കാരിന് വലിയ കടമാണുണ്ടായിരിക്കുന്നത്. കടം നല്‍കുക പുനസ്ഥാപിക്കുകയും യഥാര്‍ത്ഥ സമ്പദ്‌വ്യവസ്ഥകുടെ കുഴപ്പം പരിഹരിക്കുകയും ചെയ്യാനുദ്ദേശിച്ചതാണെങ്കിലും അത് നടന്നില്ല. അതുകൊണ്ട് ആരോഗ്യ പരിരക്ഷയിലും, Social Security യിലും സര്‍ക്കാര്‍ കുറവ് ചെയ്യുന്നു.

വാള്‍സ്റ്റ്രീറ്റിന് ഗുണകരമായത് പൊതുജനത്തിന് ഗുണകരമാകണമെന്നില്ല എന്നകാര്യം ജനത്തിന് മനസിലായിട്ടുണ്ട്. മുകളിലുള്ള ആളുകള്‍ക്ക് വളരെ കൂടുതല്‍ നല്‍കുകയും അത് ഒലിച്ചിറങ്ങുന്നതും കാത്ത് ഇരിക്കുകയും ചെയ്യുന്ന top-down രീതിയാണ് അമേരിക്കയില്‍ എന്നും അതിന് അയാള്‍ മാറ്റം വരുത്തുമെന്നും ഒബാമ പറയുന്നു.

യഥാര്‍ത്ഥത്തില്‍ സംഭവിക്കുന്നത് അതിന് നേരെ വിപരീതമാണ്. സാമ്പത്തിക രംഗത്തെ സുസ്ഥിരമാക്കാനായി ആളുകളുടെ വീടുകള്‍ ജപ്തി ചെയ്യുന്നു, ആളുകളെ തൊഴിലില്‍ നിന്ന് പിരിച്ചുവിടുന്നു.

ഈ നടപടികള്‍ സമ്പദ്‌വ്യവസ്ഥയെ ശരിയാക്കുകയില്ല എന്ന് Joseph Stiglitz, Paul Krugman തുടങ്ങിയ സാമ്പത്തിക ശാസ്ത്രജ്ഞര്‍ വ്യക്തമാക്കിയിട്ടുണ്ട്. പ്രശ്നത്തിന്റെ ആഴം പോലും നാം മനസിലാക്കിയിട്ടില്ല. കാരണം മോശം കടം(toxic debts) എത്രത്തോളമുണ്ടെന്ന് ആര്‍ക്കുമറിയില്ല. ഇനി അവരുടെ പരിപാടികള്‍ വിജയിച്ചാല്‍ തന്നെ ഇത് തൊഴിലാളികളുടേയും, അമേരിക്കയിലെ ശേഷിക്കുന്ന വ്യവസായങ്ങളുടേയും, വീട്ടുടമസ്ഥരുടേയും പേരില്‍ ബാങ്കുകളെ രക്ഷപെടുത്തുക എന്നത് ഒരു സാധാരണ സംഭവമായി മാറുകയാണ്. അമേരിക്ക വളരെ ആഴത്തില്‍ വിഭജിക്കപ്പെട്ട, വ്യവസായങ്ങളില്ലാത്ത ഒരു രാജ്യമായി മാറുന്നു,

Bank of America ക്ക് എതിരെ Service Employees International Union, SEIU, വലിയ പ്രക്ഷോഭമാണ് സംഘടിപ്പിക്കുന്നത്. ബാങ്കുകളെ രക്ഷിക്കുന്നതിനോടൊപ്പം സാധാരണക്കാരേയും രക്ഷിക്കുക, Ken Lewis നെ പിരിച്ചുവിടുക എന്നതൊക്കെയാണ് ആവരുടെ ആവശ്യങ്ങള്‍

രഷപെടുത്തല്‍ നടപടികളിലെ അനീതിയെക്കുറിച്ച് തൊഴിലാളി സംഘടകള്‍ പറയുന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. വലിയ ഒരു ജനകീയ വിദ്യാഭ്യാസ പരിപാടിയാണത്. എന്നാല്‍ CEO യെ മാറ്റുന്നത് അത്രക്ക് പ്രധാനമല്ല. Republic Windows and Doors ലെ കൈയ്യേറ്റ സമരം ദേശീയവും അന്തര്‍ ദേശീയവുമായ മാതൃകയായിരിക്കുകയാണ്. ചെറിയ ജനാധിപത്യപരമായ ഒരു യൂണിയനാണ് അവരുടേത്. UE. തങ്ങളുടെ മേലധികാരികളുടെ പ്രവര്‍ത്തികളെ അല്ല പകരം രക്ഷപെടുത്തല്‍ ധനം കൈപ്പറ്റിയിട്ടും അതില്‍ ഒരു തുള്ളി പോലും വായ്പ നല്‍കാന്‍ തയ്യാറാകാത്ത Bank of America യുടെ പ്രവര്‍ത്തികളെയാണ് പ്രാധാന്യത്തോടെ സമരത്തിലൂടെ പ്രശ്നമായി മുന്നോട്ട് കൊണ്ടുവരുന്നത് എന്ന് അവര്‍ പറയുന്നു.

നികുതി ദായകരുടെ വളരേറെ പണം ബാങ്കുകള്‍ കൈക്കലാക്കി. വായ്പ കൊടുക്കാം എന്ന വാഗ്ദാനത്തിലാണ് അത് ചെയ്തത്. എന്നാല്‍ ബാങ്കുകള്‍ വായ്പ കൊടുക്കുന്നില്ല. വായ്പ വേണ്ട തൊഴില്‍ശാലക്ക് അത് കിട്ടിയില്ല എന്നതിന്റെ വളരെ വ്യക്തമായ തെളിവുണല്ലോ Republic Windows and Doors. രക്ഷപെടുത്തലിന്റെ ഇരട്ട നയമാണ് അത് വ്യക്തമാക്കുന്നത്. അതുകൊണ്ടാണ് അവരുടെ മുദ്രാവാക്യം “You got bailed out; we got sold out,” എന്നതായത്.

CEO യെ മാറ്റിയാല്‍ ആഴത്തില്‍ എന്തൊക്കെയോ മാറും എന്ന് നമുക്കൊരു ധാരണയുണ്ട്. സാമ്പത്തിക രംഗത്ത് നമുക്ക് ഒരു re-regulation കൊണ്ടുവരണം എന്നതുമായി ഒത്തുപോകുന്നതാണ് ഈ ആശയം. ’30 കളിലെ കാര്യങ്ങള്‍ നോക്കിയാല്‍ FDR ന്റെ ആദ്യത്തെ 100 ദിവസങ്ങളില്‍ തന്നെ അദ്ദേഹത്തിന് ഗ്ലാസ്-സ്റ്റീഗല്‍(Glass-Steagall) നിയമം പാസാക്കാനായി. നമുക്കിപ്പോള്‍ ഗൌരവകരമായി സാമ്പത്തിക രംഗത്ത് re-regulation നടത്താന്‍ താല്‍പ്പര്യമില്ല. അതുകൊണ്ട് നാം നേതൃത്വത്തെ മാറ്റണം എന്ന് പറയുമ്പോള്‍ സാമ്പത്തിക രംഗത്ത് ശരിക്കുള്ള re-regulation നടക്കുന്നു എന്ന മിഥ്യാധാരണയുണ്ടാകും. എന്നാല്‍ ഒന്നും സംഭവിക്കുകയുമില്ല. തൊഴിലാളി സംഘടനകള്‍ ശരിക്കുള്ള re-regulation നടപ്പാക്കാനായാവണം ശബ്ദമുയര്‍ത്തേണ്ടത്.

GM ന്റെ സാമ്പത്തിക ശാഖയായ GMAC ന് അവരുടെ balance sheet ല്‍ $1100 കോടി ഡോളറിന്റെ ദ്വാരമുണ്ട്. പൊതു ജനം അത് ഏറ്റെടുക്കും. അവര്‍ മാത്രമല്ല, ഫോര്‍ഡിന്റെ സാമ്പത്തിക ശാഖ, ക്രൈസ്‌ലറിന്റെ സാമ്പത്തിക ശാഖ ഇവരെല്ലാം derivatives ല്‍ ചൂതുകളി നടത്തിയവരാണ്. കുമിള വീര്‍ത്ത സമയത്ത് അതില്‍ നിന്ന് അവര്‍ ഭീമന്‍ ലാഭം കൊയ്തിരുന്നു. അമേരിക്കയിലെ വാഹനരംഗത്ത് ഉത്പാദനപരമായ നിക്ഷേപങ്ങളൊന്നും നടക്കുന്നില്ല. മൂന്ന് ദശാബ്ദങ്ങളായി അങ്ങനെയാണ്. അവരെല്ലാം സാമ്പത്തിക കമ്പനികളായി.

GM ഉം Chrysler ഉം പാപ്പരാണെന്ന് പ്രഖ്യാപിച്ചപ്പോള്‍ പെട്ടെന്ന് ട്രഷറി വകുപ്പ് GM ന്റെ സാമ്പത്തിക ശാഖയെ രക്ഷപെടുത്താന്‍ തുടങ്ങി. വ്യവസായങ്ങ രംഗങ്ങളുടെ financialization മാത്രമല്ല സാമ്പത്തിക ശാഖകളുടെ രക്ഷപെടുത്തലും(bailouts) ആണ് നിങ്ങള്‍ക്കിപ്പോള്‍ കിട്ടിയിരിക്കുന്നത്. അത് ആ വ്യവസായത്തേക്കാള്‍ വളരെ വലുതാണ്. വാഹന രംഗത്ത് കഴുകന്‍ മുതലാളിമാരാണ്(vulture capitalist) ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്.

എന്തുകൊണ്ടാണവരെ പാപ്പാരാകുന്നതിലേക്ക് വലിച്ചിഴച്ചത്? എന്തുകൊണാണ് പാപ്പരാകല്‍ നടപടിയില്‍ ഇത്ര ധൃതി കാണിച്ചത്? റാല്‍ഫ് നേഡര്‍ വാഹന വ്യവസായത്തെ കുറച്ച് കാലമായി പിന്‍തുടരുന്ന ആളാണ്. speculative capitalist logic ആണ് ഈ കമ്പനികളെ തകര്‍ത്തത് എന്ന് അദ്ദേഹം പറയുന്നു. ഞെരുക്കാന്‍ പറ്റുന്നതിനെ ഞെരുക്കുക. ജോലിക്കാരെ പിരിച്ചുവിടുക. അത് എപ്പോഴും കമ്പനിയുടെ ഓഹരി വില ഉയര്‍ത്തും. അത് മുതലാക്കുക. പക്ഷേ അത് തിരിച്ചടിച്ചു. [പക്ഷേ അപ്പോഴും കമ്പനിക്കാണ് നേട്ടം]

ഒബാമ നിയോഗിച്ച Auto Industry Task Force നെ ഒന്നു ശ്രദ്ധിക്കൂ. അതില്‍ ഒരാളു പോലും വാഹന വ്യവസായത്തില്‍ നിന്നുള്ളതല്ല. മിക്കവാറും എല്ലാവരും നിക്ഷേപ ബാങ്കുകാരാണ്. വമ്പന്‍ കോര്‍പ്പറേറ്റ് restructuring ആയാണിതിനെ അവര്‍ കാണുന്നത്. ഓഹരിയുടെ വിലയേ അവര്‍ ശ്രദ്ധിക്കുന്നുള്ളു. ജനങ്ങളില്‍ നിന്നുള്ള ശതകോടിക്കണക്കിന് ഡോളറുപയോഗിച്ചുള്ള ഒരു തിരിച്ച് വരവാണ് അവര്‍ ഉദ്ദേശിക്കുന്നത്. തൊഴിലിനെക്കുറിച്ച് ആരും ശ്രദ്ധിക്കുന്നില്ല. വാഹന വ്യവസായത്തിന് പ്രത്യേക ചികിത്സ നല്‍കുകയാണ്. യഥാര്‍ത്ഥ തൊഴിലാളികളുടെ കാര്യത്തില്‍ വേറെ നയമാണ് നടപ്പാക്കുന്നത്.

അതുകൊണ്ടാണ് വാഹന രംഗത്ത് തൊഴിലാളികള്‍ സമരത്തിന് വരുന്നത്. കഴിഞ്ഞ നാല് മാസത്തില്‍ ക്യാനഡയില്‍ നാല് ഫാക്റ്ററികളില്‍ സമരമുണ്ടായി. ഒരോടും പറയാതെ, ആനുകൂല്യങ്ങളൊന്നും കൊടുക്കാതെ പെട്ടന്ന് പൂട്ടിയതായിരുന്നു ഈ നാല് ഫാക്റ്ററികളും. “ട്രില്യണ്‍ കണക്കിന് പൊതുജനത്തിന്റെ പണം ചില വ്യവസായങ്ങളിലേക്ക് ഒഴുക്കി. എവിടെ ഞങ്ങളുടെ രക്ഷപെടുത്തല്‍?” എന്നാണ് ഈ തൊഴിലാളികള്‍ ചോദിക്കുന്നത്.

ഇപ്പോള്‍ നമ്മള്‍ single-payer healthcare വേണമെന്ന് പറയുന്നതെന്തുകൊണ്ടാണ്. മൂന്ന് ഭീമന്‍മാര്‍ക്ക് healthcare ചിലവ് ഓരോ കാറിന്റെ പുറത്തും $1,500 ഡോളര്‍ അധികം ആകും. എന്നാല്‍ universal healthcare നടപ്പാക്കിയ ക്യാനഡ പോലുള്ള രാജ്യങ്ങളില്‍ healthcare ന് അധിക ചിലവ് വരുന്നില്ല. ഇവര്‍ക്ക് അതിനാല്‍ സ്റ്റീല്‍ വാങ്ങുന്നതിനേക്കാള്‍ അധികം healthcare ന് ചിലവാക്കേണ്ടി വരുന്നു. വിദേശ കമ്പനികളുമായി മല്‍സരിക്കാനാവാത്ത അവസ്ഥയാണത്. കാരണം ആ രാജ്യങ്ങളില്‍ എല്ലാം single payer healthcare നടപ്പാക്കി.

ഈ കാലത്തും ക്യാനഡയിലെ വാഹന വ്യവസായം ശക്തമായി തന്നെ നിലകൊള്ളുന്നത് അതുകൊണ്ടാണ്. മൂന്ന് ഭീമന്‍മാര്‍ക്കും ഡെട്രോയിറ്റിന് പകരം നദിക്കപ്പുറം വിന്‍ഡ്സറില്‍ കാറ് നിര്‍മ്മിക്കുന്നതാണ് ലാഭം. കാരണം അവിടെ healthcare ചിലവ് കമ്പനിക്ക് വഹിക്കേണ്ട കാര്യമില്ല. പകരം സമൂഹം അത് വഹിച്ചോളും. [മൈക്കല്‍ മൂറിന്റെ സിക്കോ എന്ന സിനിമ കാണുക.]

പുതിയ ക്രൈസ്‌ലറിന്റെ പകുതിയും പുതിയ GM ന്റെ പകുതിയും UAW യുടെ ഉടമസ്ഥതയിലാണെങ്കിലും നമുക്ക് തൊഴിലാളികളും കമ്പനി ഉടമസ്ഥത പോയിട്ട് തൊഴിലാളികള്‍ നിര്‍വ്വഹിക്കുന്ന മാനേജ്‍മന്റെന്ന കാര്യം പോലും സംസാരിക്കാനാവില്ല. ബോര്‍ഡില്‍ ഒറ്റ ഒരു സീറ്റേ അവര്‍ക്ക് കിട്ടു. GM തൊഴിലാളികള്‍ക്ക് നല്‍കാനുള്ള $2000 കോടി ഡോളറിന്റെ healthcare obligations നെക്കുറിച്ചാണ് നാം പറയുന്നത്. അതിന്റെ പകുതി അവര്‍ക്ക് പണമായി കിട്ടുന്നു. ബാക്കി ഓഹരിയായും കിട്ടുന്നു.

പുതിയ കമ്പനി തൊഴിലാളികളോടുള്ള healthcare obligations നടപ്പാക്കും എന്നത് വെച്ച് യൂണിയന്‍ ചൂത് കളിച്ചത് ദശാബ്ദങ്ങളായി അവര്‍ കമ്പനിക്ക് നല്‍കുന്ന ഇളവിന്റെ തുടര്‍ച്ചയാണ്. ഇപ്പോള്‍ United Auto Workers ന്റെ ആരോഗ്യ നിധിയുടെ പകുതിയുടെ ഉടമ പുതിയ കമ്പനിയാണ്. അതൊരു ചൂതുകളിയാണ്. പുതിയ കമ്പനിക്ക് healthcare obligations നടപ്പാക്കാനുള്ള ശേഷിയുണ്ട്.

ആരോഗ്യരംഗത്തെ തകര്‍ച്ച, സാമ്പത്തിക രംഗത്തെ തകര്‍ച്ച, നിര്‍മ്മാണ രംഗത്തെ തകര്‍ച്ച ഈ പ്രശ്നങ്ങളെല്ലാം പരസ്പരം ബന്ധപ്പെട്ടതാണ്. കടം ദേശസാല്‍ക്കരിക്കുന്നതിനെക്കുറിച്ച് അവര്‍ ചോദ്യം ചോദിക്കുന്നതേയില്ല. ബാങ്കുകളേയും AIG പോലുള്ള കമ്പനികളേയും രക്ഷപെടുത്തുന്നതിനെക്കുറിച്ചും ആരും ഒന്നും ചോദിക്കുന്നില്ല. എന്നാല്‍ ജനത്തിന്റെ ആരോഗ്യചിലവ് ദേശസാല്‍ക്കരിക്കുന്നതിനെക്കുറിച്ച് പറയുമ്പോള്‍ എല്ലാവര്‍ക്കും എതിര്‍പ്പാണ്.

സാമ്പത്തിക തകര്‍ച്ചയേയും സാമ്പത്തിക രക്ഷപെടുത്തലിനേയും റിപ്പോര്‍ട്ട് ചെയ്യുന്ന അവസരത്തില്‍ നമുക്ക് ലോകം മൊത്തം ഉയരുന്ന തൊഴിലില്ലായ്മയുടെ സംഖ്യയും കിട്ടും. വളരേറെ ആളുകള്‍ക്കാണ് തൊഴില്‍ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നത്. അതിനെതിരെ തൊഴിലാളികളും പ്രതികരിക്കുന്നു. അര്‍ജന്റീനയിലെ സാമ്പത്തിക തകര്‍ച്ചയുടെ ഭാഗമായി തൊഴിലാളികള്‍ നേതൃത്വം നല്‍കുന്ന ബിസിനസ്സുകള്‍ക്ക് വലിയ വളര്‍ച്ചയാണുണ്ടായിരിക്കുന്നത്.

അര്‍ജന്റീനയില്‍ കഴിഞ്ഞ നാല് വര്‍ഷത്തിനേക്കാറെ ബിസിനസ് ആണ് കഴിഞ്ഞ നാല് മാസം കൊണ്ട് തൊഴിലാളികള്‍ കൈയ്യടക്കിയത്. തൊഴില്‍ ശാലകള്‍(means of production) തൊഴിലാളികള്‍ കൈയ്യടക്കുന്ന കാര്യത്തില്‍ ഈ രാജ്യം ലോക നേതാവാണ്.

2001 ല്‍ ഫോര്‍ഡില്‍ നിന്ന് വിട്ടുമാറിയ മൂന്ന് നിലയങ്ങള്‍ ചേര്‍ന്നതാണ് ബ്രിട്ടണില്‍ Visteon ഫാക്റ്ററി. പൂട്ടുന്ന ആ കമ്പനി 6 മിനിട്ട് സമയമാണ് തൊഴിലാളികള്‍ക്ക് ഒഴി‍ഞ്ഞ് പോകാനായി കൊടുത്തത്. ചിക്കാഗോയിലെ Republic Windows and Doors തൊഴിലാളികള്‍ക്ക് പൂട്ടുന്നതിന് മുമ്പ് കുറച്ച് ദിവസം കിട്ടി. Visteon കാര്‍ക്ക് ആറ് മിനിട്ടാണ് കിട്ടിയത്. നൂറുകണക്കിന് തൊഴിലാളികള്‍ ഫാക്റ്ററിയുടെ മേല്‍കൂരയില്‍ കയറി സമരം ആരംഭിച്ചു. 10 ആഴ്ചകളോളം ചര്‍ച്ചകള്‍ നടന്നു. അവസാനം വാഗ്ദാനം ചെയ്തിരുന്നതിന്റെ പത്ത് മടങ്ങ് severance offer അവര്‍ക്ക് കിട്ടി. അത് വലിയ ഒരു വിജയമാണ്. എന്നാലും തൊഴിലാളികളും equity fund ഉം ആയി ധാരാളം വിശ്വാസമില്ലായ്മയുണ്ട്. അവര്‍ ചര്‍ച്ചകള്‍ തുടരുന്നു.

അയര്‍ലാന്റിലെ പ്രസിദ്ധമായ Waterford Crystal ഫാക്റ്ററി. അതിന്റെ ഉടമസ്ഥര്‍ Wedgwood China ആണ്. അവിടെ 7 ആഴ്ചകളാണ് കുത്തിയിരുപ്പ് സമരം നടന്നത്. അമേരിക്കയിലെ ഒരു സ്വകാര്യ നിക്ഷേപ സ്ഥാപനമാണ് അത് വിലക്ക് വാങ്ങിയത്. അതുകൊണ്ട് യൂറോപ്പില്‍ ധാരാളം കാര്യങ്ങള്‍ നടക്കുന്നുണ്ട്.

ഫ്രാന്‍സിലും ഇതുപോലുള്ള bossnappings തരംഗം സംഭവിക്കുന്നുണ്ട്. തൊഴിലാളികള്‍ തങ്ങളുടെ യജമാനന്‍മാരെ തൊഴില്‍ശാലയില്‍ ബന്ദികളാക്കി. 7 takeovers ന് ശേഷമാണിത്. ഫ്രാന്‍സിലെ 3M ഫാക്റ്ററിയില്‍ chief executive ബന്ദിയാക്കി. അയാള്‍ക്കായി അവര്‍ moules et frites, അത്താഴത്തിനായി mussels ഉം French fries ഉം കൊണ്ടുക്കൊടുത്തു. bossnappings ന് ഒരു സംസ്കാരികമായ ഒരു നിലകൂടിയുണ്ട്. Caterpillar, Sony, Hewlett-Packard തുടങ്ങിയ കമ്പനികളിലും bossnappings നടന്നു.

യൂറോപ്പിലെ ഏറ്റവും അധികം കല്‍ക്കരി ഉപയോഗിക്കുന്ന രാജ്യമാണ് പോളണ്ട്. അവിടെ ശമ്പളം കുറച്ചതിന് ആയിരക്കണക്കിന് തൊഴിലാളികള്‍ കമ്പനിയുടെ കവാടം അടച്ചുപൂട്ടി.

അമേരിക്കയില്‍ അത്തരം സംഭവം നടന്നത് Republic ലും Hartmarx ലും ആണ്. പ്രസിദ്ധമായ സ്യൂട്ട് നിര്‍മ്മാണ കമ്പനിയാണ് 120 വര്‍ഷം പഴക്കമുള്ള Hartmarx. തെരഞ്ഞെടുപ്പ് വിജയത്തെ തുടര്‍ന്ന ചിക്കാഗോയില്‍ നടത്തിയ പരിപാടിയില്‍ ഒബാമ ധരിച്ചത് ഇവര്‍ നിര്‍മ്മിച്ച സ്യൂട്ട് ആയിരുന്നു. ഉദ്ഘാടന ചടങ്ങില്‍ ഇവര്‍ നിര്‍മ്മിച്ച tuxedo ഒബാമ ധരിച്ചു. പൊതുജനങ്ങളുടെ $2500 കോടി ഡോളര്‍ രക്ഷാധനം കിട്ടിയ Wells Fargo കാരണം അവര്‍ ഇപ്പോള്‍ പാപ്പരാകാന്‍ പോകുകയാണ്.

ഈ dynamic പല രാജ്യങ്ങളില്‍ പല രീതിയിലാണ് പ്രവര്‍ത്തിക്കുന്നത്. അന്തര്‍ദേശീയ തലത്തില്‍ ഒരു എതിര്‍പ്പുണ്ട് എന്നതില്‍ തര്‍ക്കമില്ലാത്ത കാര്യമാണ്. എത് എങ്ങോട്ട് പോകുന്നു എന്നതാണ് ചോദ്യം. ഏത് രൂപം അത് സ്വീകരിക്കും? സാമ്പത്തിക തകര്‍ച്ചയുടെ ക്രിയാത്മകമായ ഒരു ബദലായി അത് താഴെ നിന്ന് വളര്‍ന്ന് വരുമോ. കാരണം രക്ഷപെടുത്തല്‍ മുകളില്‍ നിന്നായിരുന്നു.

രക്ഷപെടുത്തലിന്റെ യുക്തിയില്ലായ്മയാണ് നാം ഇവിടെ കാണുന്നത്. വലത് പക്ഷം ഒബാമ സര്‍ക്കാരിനെ സോഷ്യലിസ്റ്റ് എന്നാണ് വിളിക്കുന്നത്. എന്നാല്‍ ബാങ്കുകളെ രക്ഷപെടുത്തിയില്‍ നിന്ന കിട്ടിയ ശക്തി ഉപയോഗിച്ച് അവയില്‍ ഘടനാപരമായ മാറ്റങ്ങളുണ്ടാക്കാന്‍ സര്‍ക്കാര്‍ തയ്യാറാവുന്നുമില്ല. അതേ സമയം രക്ഷപെടുത്തല്‍ പണം കിട്ടിയ ബാങ്കുകള്‍ ഫാക്റ്ററികളെ സഹായിക്കുന്നുമില്ല. നിര്‍മ്മാണ തൊഴിലുകള്‍ സംരക്ഷിക്കണമെന്ന് ഈ സര്‍ക്കാരിന് ആഗ്രഹമുണ്ട്. തെരഞ്ഞെടുപ്പ് സമയത്ത് അവര്‍ അതായിരുന്നു പറഞ്ഞുകൊണ്ടിരുന്നത്. ബാങ്കുകള്‍ക്ക് ജനങ്ങളുടെ പണം കൊടുത്ത് അവയെ രക്ഷിക്കാന്‍ നിങ്ങള്‍ക്കായെങ്കില്‍ അവ എങ്ങനെ പ്രവര്‍ത്തിക്കണം എന്ന് പറയാനും നിങ്ങള്‍ക്കധികാരമുണ്ട്. ആര്‍ക്ക് വായ്പ കൊടുക്കണം, എത്ര വായ്പ കൊടുക്കണം തുടങ്ങിയ കാര്യങ്ങള്‍. വീട്ടുകാരുടെ കാര്യത്തിലും ഫാക്റ്ററികളുടെ കാര്യത്തിലും അത് ശരിയാണ്.

ഒബാമ സര്‍ക്കാര്‍ സമ്പദ്‌വ്യവസ്ഥയില്‍ ഇടപെടുന്നുണ്ടെങ്കിലും ബാങ്ക് പ്രവര്‍ത്തിപ്പിക്കാന്‍ ഞങ്ങള്‍ക്കാവില്ല എന്നാണ് പറയുന്നത്. Citibank ന്റെ കണക്ക് പുസ്തകത്തില്‍ $2100 കോടി ഡോളറാണുണ്ടായിരുന്നത്. എന്നിട്ടും അവര്‍ക്ക് $4500 കോടി ഡോളര്‍ നികുതിദായകരുടെ പണം കിട്ടി. അതായത് അമേരിക്കന്‍ ജനത രണ്ട് പ്രാവശ്യം Citibank ന്റെ ഉടമയായിരിക്കുന്നു. അവര്‍ക്ക് ബാങ്കിനോട് വായ്പ കൊടുക്കാന്‍ ആജ്ഞാപിക്കാം. രക്ഷപെടുത്തല്‍ പണത്തിന്റെ പലിശ ജനത്തിന് വിതരണം ചെയ്യണം എന്ന് ആവശ്യപ്പെടാം. എന്നാല്‍ അതൊന്നും സംഭവിക്കുന്നില്ല. വീടുകള്‍ ജപ്തിചെയ്യപ്പെടുന്നു, ഫാക്റ്ററികള്‍ അടച്ചുപൂട്ടപ്പെടുന്നു.

ഇവിടെ കാണപ്പെടാതെ പോകുന്ന ഒരു ഘടകം മാധ്യമങ്ങളാണ്. ഈ വിമര്‍ശനങ്ങളൊന്നും അവര്‍ ചോദിക്കുന്നില്ല. Republic Windows and Doors സംഭവം നടന്നത് അര്‍ജന്റീനയിലല്ല. The Take പോലുള്ള സിനിമകളില്‍ അത് അവിടെയുള്ള സംഭവങ്ങള്‍ വിവരിക്കുന്നുണ്ട്. ജനം അത് കണ്ട് പഠിക്കുന്നു. തൊഴിലാളികളുടെ നേതൃത്വത്തിലുള്ള ക്രിയാത്മകമായ ബദലുകള്‍ വളരെ പ്രസക്തമാണ്. അതിനെക്കുറിച്ച് മാധ്യമങ്ങളില്‍ വരുന്നില്ലെങ്കില്‍ കൂടിയും. പിന്നീട് അവര്‍ നിര്‍ബന്ധിതമായി വാര്‍ത്തകള്‍ കൊടുക്കേണ്ട അവസ്ഥയുണ്ടാകുന്നു.
______________________

Avi Lewis, host of the new show Fault Lines on Al Jazeera English. He is the director of the documentary The Take about workers in Argentina taking over factories abandoned by their owners.

Naomi Klein, journalist and author of the books The Shock Doctrine: The Rise of Disaster Capitalism and No Logo. With her husband Avi Lewis, she made the documentary The Take about workers in Argentina taking over the factories abandoned by their owners.

— സ്രോതസ്സ് democracynow.org

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

തിരിച്ച് പോകൂ

Your message has been sent

മുന്നറിയിപ്പു

മുന്നറിയിപ്പ്!

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു അഭിപ്രായം ഇടൂ