താപ ദ്വീപ് പ്രഭാവം

നഗരം വികസിക്കുമ്പോള്‍ അതിന്റെ landscape ന് മാറ്റം സംഭവിക്കുന്നു. തുറസായ സ്ഥലം, സസ്യജാലങ്ങള്‍ എന്നിവയുടെ സ്ഥാനത്ത് കെട്ടിടങ്ങള്‍, റോഡ്, മറ്റ് infrastructure പ്രത്യക്ഷപ്പെടുന്നു. ഒരിക്കല്‍ നനവുള്ള permeable ആയ സ്ഥലം impermeable ഉം വരണ്ടതുമാകുന്നു. ഈ മാറ്റങ്ങള്‍ നഗര പ്രദേശങ്ങളെ ഗ്രാമ പ്രദേശങ്ങളെ അപേക്ഷിച്ച് ചൂടുകൂടിയതാക്കുന്നു. ഉയര്‍ന്ന താപനിലയുടെ ഒരു ദ്വീപ് പോലെ ആ പ്രദേശം മാറുന്നു.

ഉപരിതലത്തിലും അന്തരീക്ഷത്തിലുമാണ് താപ ദ്വീപ് ഉണ്ടാകുന്നത്. തുറന്ന് കിടക്കുന്ന നഗര പ്രതലങ്ങളായ കെട്ടിട മേല്‍ക്കൂരകള്‍, റോഡുകള്‍ ചൂടുകൂടിയ വേനല്‍കാല സൂര്യനാല്‍ ചുട്ടു പഴുത്ത് 27–50°C താപനിലയിലെത്തുന്നു. വായുവിനേക്കാള്‍ കൂടിയ ചൂടാണിത്. തണലുള്ള നനഞ്ഞ പ്രതലമുള്ള ഗ്രാമ പ്രദേശങ്ങളില്‍ താപനില അന്തരീക്ഷ താപനിലക്ക് തുല്യമായിരിക്കും. നഗരത്തിലെ താപ ദ്വീപ് പ്രഭാവം പകലും രാത്രിയിലും കാണപ്പെടും. എന്നാല്‍ പകലാണ് ഇതിന് ശക്തി കൂടുതല്‍.

ഇതിന്റെ ശക്തി കുറക്കാന്‍ :

  1. മരങ്ങളും സസ്യജാലങ്ങളും വെച്ച് പിടിപ്പിച്ച് അവയുടെ എണ്ണം കൂട്ടുക,
  2. ഹരിത മേല്‍ക്കൂര (മേല്‍ക്കൂരയിലെ പൂന്തോട്ടം) സ്ഥാപിക്കുക,
  3. തണുത്ത മേല്‍ക്കൂര – പ്രധാനമായും പ്രതിഫലന ശേഷിയുള്ള- സ്ഥാപിക്കുക
  4. തണത്ത റോഡുകള്‍ സ്ഥാപിക്കുക

— സ്രോതസ്സ് epa.gov

നഗരത്തിലെ മരങ്ങള്‍ മുറിച്ച് മാറ്റാതിരിക്കുക. മരങ്ങളെ രക്ഷിക്കാനുള്ള വഴികള്‍ കണ്ടെത്തുക.
കോണ്‍ക്രീറ്റ് നടപ്പാതകള്‍ മാറ്റി അവിടെ പുല്ല് വളര്‍ത്തുക.

ഒരു അഭിപ്രായം ഇടൂ