ബ്രസീലില്‍ Iveco വൈദ്യുത ട്രക്കുകളിറക്കി

വൈദ്യുത propulsion സാങ്കേതിക വിദ്യയിലെ തുടക്കക്കാരായ Iveco Introduces 1986 ല്‍ ആണ് ആദ്യത്തെ പൂര്‍ണ്ണമായ വൈദ്യുത drive നിര്‍മ്മിച്ചത്. അവര്‍ ഇപ്പോള്‍ ബ്രസീലില്‍ വൈദ്യുത ട്രക്കുകളിറക്കി. ലാറ്റിനമേരിക്കയിലെ ആദ്യത്തെ മലിനീകരണമില്ലാത്ത ലഘു വാണിജ്യ വാഹനമാണ് ഇത്.

Iveco യും Itaipu Binacional ഉം കൂടിയുള്ള സംയുക്ത സംരംഭമായാണ് ഈ പ്രൊജക്റ്റ് ജനിച്ചത്. ബ്രസീലിന്റേയും പരാഗ്വയുടേയും അതിര്‍ത്തിയില്‍ സ്ഥിതിചെയ്യുന്ന ലോകത്തിലെ ഏറ്റവും വലിയ വൈദ്യുത നിലയത്തിന്റെ നടത്തിപ്പുകാരാണ് Itaipu Binacional.

double cab Daily 55C അടിസ്ഥാമായ ഈ വാഹനത്തില്‍ മൂന്ന് Zebra Z5 sodium, nickel and chloride ബാറ്ററികളുണ്ട്. മലിനീകരണമില്ല, പരിപാലനം കുറവ് മതി, പൂര്‍ണ്ണമായും പുനരുപയോഗം ചെയ്യാം എന്നിവയാണ് ഇതിന്റെ ഗുണങ്ങള്‍. ബ്രേക്ക് ചെയ്യുമ്പോള്‍ ഊര്‍ജ്ജം തിരിച്ച് ബാറ്ററി ചാര്‍ജ്ജ് ചെയ്യാനെടുക്കുന്ന Kers (Kinetic Energy Recovery System) പോലുള്ള സിസ്റ്റം ഉപയോഗിക്കുന്ന ഈ വാഹനം ഒരു ചാര്‍ജ്ജിങ്ങില്‍ 100 km മൈലേജ് തരും. കൂടിയ വേഗത 70 km/h ആണ്.

– സ്രോതസ്സ് evworld.com

One thought on “ബ്രസീലില്‍ Iveco വൈദ്യുത ട്രക്കുകളിറക്കി

ഒരു അഭിപ്രായം ഇടൂ