Metallic ചാലക ശേഷിയുള്ള നാനോ ട്യൂബുകള്‍

Honda Research Institute USA, Inc, Purdue University, University of Louisville ഇവര്‍ ഒത്തു ചേര്‍ന്ന് Metallic ചാലക ശേഷിയോടു കൂടിയ കാര്‍ബണ്‍ നാനോ ട്യൂബുകള്‍ വളര്‍ത്തിയെടുക്കാനുള്ള ഒരു വിദ്യ കണ്ടുപിടിച്ചു. ഇതിനെക്കുറിച്ചുള്ള അവരുടെ പ്രബന്ധം Science ജേണല്‍ പ്രസിദ്ധീകരിച്ചു.

metal nanoparticles ന്റെ ഉപരിതലത്തില്‍ വളര്‍ത്തുന്ന കാര്‍ബണ്‍ നാനോ ട്യൂബിന് ചുരുട്ടിയ ഗ്രാഫൈന്‍ പാളികളികളുടെ രൂപമാണുള്ളത്. നാനോ ട്യൂബിന്റെ bonding configuration നെ chirality എന്നാണ് വിളിക്കുന്നത്. നാനോ ട്യൂബിന്റെ ചാലക ശേഷിയെ നിര്‍ണ്ണയിക്കുന്നത് അതിന്റെ chirality ആണ്. Metallic ചാലക ശേഷിയുള്ള നാനോ ട്യൂബുകള്‍ക്ക് ഉരുക്കിന്റെ ബലമാണുള്ളത്. ചെമ്പിനേക്കാള്‍ ഉയര്‍ന്ന വൈദ്യുത ഗുണങ്ങളും ഇവക്കുണ്ട്. ഇവ താപം കടത്തി വിടുന്നതില്‍ വജ്രം പോലെ ദക്ഷതയുള്ളതും പരിത്തിയെ പോലെ ലഘുവായതുമാണ്.

പല തരത്തിലുള്ള ഉപയോഗത്തിന് ഇവ അനുയോജ്യമാണ്. ഊര്‍ജ്ജ ദക്ഷത കൂടിയ ഉപകരണങ്ങള്‍, ചെറിയ കമ്പ്യൂട്ടറുകള്‍, സൂപ്പര്‍ കപ്പാസിറ്ററുകളുടെ ഇലക്ട്രോഡ്, വൈദ്യുത കേബിള്‍, ബാറ്ററി, സോളാര്‍സെല്‍, ഫ്യുവല്‍ സെല്‍, കൃത്രിമ പേശികള്‍, കോമ്പോസിറ്റ് പദാര്‍ത്ഥങ്ങള്‍ തുടങ്ങിയ ഉദാഹരണങ്ങളാണ്.

– സ്രോതസ്സ് greencarcongress.com

ഒരു അഭിപ്രായം ഇടൂ