വാഹന ഭീമന്‍ General Motors ഇന്നലെ Chapter 11 ഫയല്‍ ചെയ്തു. അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും വലിയ പാപ്പരാകലിലൊന്നായിരുന്നു അത്. മിഷിഗണിലെ 7 എണ്ണം ഉള്‍പ്പടെ 14 ഫാക്റ്ററികള്‍ കൂടി അടച്ചുപൂട്ടും എന്ന് അതിന് ശേഷം GM പറഞ്ഞു. 21,000 പേര്‍ക്ക് തൊഴില്‍ ഇല്ലാതാകും. 2,000 കാര്‍ ഡീലര്‍മാരും അടച്ചുപൂട്ടും. പിന്നീട് GM ന് അമേരിക്കയില്‍ അവശേഷിക്കുന്നത് 40,000 ജോലിക്കാരാണ്. 1970 കളിലുണ്ടായിരുന്ന 4 ലക്ഷം തൊഴിലാളികളുടെ പത്തിലൊന്ന് മാത്രം.
ഒരിക്കല്‍ ലോകത്തെ ഏറ്റവും വലിയ കാര്‍ നിര്‍മ്മാതാവായിരുന്ന ഒരു നൂറ്റാണ്ട് പഴക്കമുള്ള കമ്പനിയുടെ തകര്‍ച്ചാണ് ഇത്. Dow Jones Industrial Average ലെ 30 blue chip കമ്പനികളുടെ പട്ടികയില്‍ നിന്ന് GM നെ ഇതോടെ നീക്കം ചെയ്തു. കഴിഞ്ഞ 83 വര്‍ഷങ്ങളായി അവര്‍ ആ പട്ടികയിലുണ്ടായിരുന്നു.
പരിഷ്കരണ നടപടിയുടെ ഭാഗമായി അമേരിക്കന്‍ സര്‍ക്കാര്‍ $3000 കോടി ഡോളര്‍ നിക്ഷേപം വീണ്ടും നടത്തി കമ്പനിയുടെ ഉടമസ്ഥതാവകാശത്തിന്റെ 60% കരസ്ഥമാക്കും. ക്യാനഡ സര്‍ക്കാരിനും ഒരു യൂണിയന്‍ ആരോഗ്യ ട്രസ്റ്റിനും ഇപ്പോഴത്തെ ഓഹരി ഉടമകളക്കും ആവും ബാക്കി ഉടമസ്ഥതാവാശം.
ഇതിനിടക്ക് ക്രൈസ്‌ലര്‍(Chrysler) ഏപ്രില്‍ 30 പാപ്പരാകാന്‍ അപേക്ഷകൊടുത്തു. അവരുടെ ഇനിയുള്ള ഉടമകള്‍ UAW healthcare trust, ഇറ്റലിയിലെ വാഹനകമ്പനിയായ ഫിയറ്റ്, അമേരിക്ക, ക്യാനഡ സര്‍ക്കാര്‍ എന്നിവരാണ്.
പ്രധാന പ്രശ്നം GM നെ രക്ഷപെടുത്തുക എന്നതല്ല. അത് ചെയ്യേണ്ടകാര്യമാണ്. എന്നാല്‍ ശരിയായ നിര്‍മ്മാണ അടിത്തറയുള്ള, പതിനായിരക്കണക്കിന് കുടുംബങ്ങളെ ബാധിക്കുന്ന വളരെ വലിയ പ്രശ്നങ്ങള്‍ക്ക് വേണ്ട പരിഹാരമൊന്നും ശ്രദ്ധിക്കുന്നില്ല.
പൂര്‍ണ്ണമായും ഏകാധിപത്യപരവും രഹസ്യമായും ആണ് ഈ പാപ്പരാകല്‍ നടപടി സംഭവിക്കുന്നത്. 1979 ല്‍ കോണ്‍ഗ്രസ് സമഗ്രമായ പൊതു വാദംകേള്‍ക്കലുകള്‍ക്ക് ശേഷമാണ് Chrysler നെ രക്ഷപെടുത്തിയത്. പിന്നീട് അടുത്ത കുറച്ച് വര്‍ഷങ്ങളില്‍ Conrail system ത്തെ നിര്‍മ്മിച്ചു. വൈറ്റ്‌ഹൌസിന്റെ സ്ഥാനം പൂര്‍ണമായും ഇല്ലാതാക്കി. ആ സ്ഥാനം വാള്‍സ്റ്റ്രീറ്റുകാരുടെ രഹസ്യ സംഘത്തിന് നല്‍കി. അതിന് മേല്‍നോട്ടം വഹിക്കാന്‍ ട്രഷറി സെക്രട്ടറിയായ തിമോത്തി ഗൈത്നര്‍, ലാറി സമ്മേഴ്സ്. ഏകാധിപത്യപരവും രഹസ്യമായും പ്രവര്‍ത്തനങ്ങളുടെ ഫലം ഇതായിരിക്കുമെന്ന് ആര്‍ക്കും പ്രവചിക്കാവുന്നതാണ്.
GM ന്റെ ഓഹരി കൈവശമുണ്ടായിരുന്ന സാധാരണ ഓഹരി ഉടമകളെ തുടച്ചുനീക്കി. കോണ്‍ഗ്രസില്‍ അവര്‍ക്ക് ഒരു സ്വാധീനവുമില്ല. auto suppliers, the auto dealers, consumer groups ന്റെ കാര്യവും അങ്ങനെ തന്നെ. തൊഴിലാളികള്‍ക്കും കോണ്‍ഗ്രസില്‍ ശബ്ദമില്ല. അതുകൊണ്ട് Chrysler ന്റെ കാര്യത്തിലെന്ന പോലുള്ള ഒരു പരിപാടിയാണ് നടക്കുന്നത്. പാപ്പരാകല്‍ നടപടി മൊത്തത്തില്‍ ഏകാധിപത്യപരമാണ്. Chapter 11 പ്രകാരം ജഡ്ജി ആണ് എല്ലാം തീരുമാനിക്കുന്നത്. GM ന്റെ ഉന്നതരുടേയും ഒബാമയുടെ task force ന്റേയും നിര്‍ദ്ദേശ പ്രകാരം മറ്റുള്ളവരുടെ എല്ലാ അവകശവാദങ്ങളും അയാള്‍ തള്ളിക്കളയുന്നു.
എന്തുകൊണ്ടാണത് മോശമായി വരുന്നത്? GM നെ രക്ഷിക്കുക എന്നത് അമേരിക്കയിലെ നികുതിദായകരെ ഉത്തരവാദിത്തമാണെന്ന് ഒബാമ വരുത്തിത്തീര്‍ത്തു. അത് $7000 കോടി ഡോളര്‍ വരെ എത്തി. എന്നാല്‍ അതിന് ശേഷം GM ന് നയിക്കാന്‍ താല്‍പ്പര്യമില്ലെന്ന് അയാള്‍ ഉത്തരവാദിത്തമില്ലാതെ തീരുമാനിച്ചു. GM ഫാക്റ്ററികള്‍ ചൈനയിലേക്ക് കടത്തുന്നതിനെക്കുറിച്ച് എന്ത് ചെയ്യും. പല വര്‍ഷങ്ങളായി GM അതാണ് ചെയ്തുകൊണ്ടിരിക്കുന്നത്. ആളുകള്‍ക്ക് തൊഴില്‍ നഷ്ടപ്പെടുന്നു, ഫാക്റ്ററികള്‍ അടച്ചുപൂട്ടുന്നു, ഡീലര്‍മാരും അടച്ചുപൂട്ടുന്നു. ഒബാമ ഇതിനെതിരെ എന്തെങ്കിലും ചെയ്യുന്നോ?
GM ന്റെ ചൈനയിലെ ആസ്തികളും ലാഭവുമൊക്കെ പാപ്പരാകല്‍ നടപടിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടോ? അതോ അത് ഒഴുവാക്കുകയാണോ? ഡീലര്‍മാര്‍ കടയടക്കുന്നതിനെക്കുറിച്ച് എന്ത് പറയുന്നു. ഡീലര്‍മാര്‍ നിര്‍മ്മാതാക്കള്‍ക്ക് ഒരു നഷ്ടവുമുണ്ടാക്കുന്നില്ല. പിന്നെ എന്തിന് അടച്ചുപൂട്ടുന്നു? കാരണം ഡീലര്‍മാരുടെ എണ്ണം കുറച്ചാല്‍ വാഹനങ്ങളുടെ വില കൂട്ടാന്‍ കഴിയും.
ദീര്‍ഘകാലമായി GM തുടരുന്ന നയമാണിത്. അവരുടെ കമ്പോള പങ്ക് കുറയുകയും ഉപഭോക്താക്കള്‍ അവരെ ഉപേക്ഷിക്കുകയും ചെയ്യുന്നു. എണ്ണകുടിയന്‍മാരായ SUVകള്‍ അവര്‍ ധാരാളം നിര്‍മ്മിക്കുന്നു. എണ്ണവില കൂടുന്ന കമ്പോളത്തില്‍ അവ വലിയ പരാജയമാണ്. ഫലത്തില്‍ തെറ്റായ മാനേജ്‌മെന്റ്, നയ കണക്കുകൂട്ടലിന്റ ഒരു പരമ്പര കാരണം GM ദുര്‍ബലമായി. എന്നാല്‍ നമ്മേ ഈ അവസ്ഥയില്‍ ഇന്നെത്തിച്ചത് സാമ്പത്തിക വ്യവസ്ഥയുടെ തകര്‍ച്ചകാരണമാണ്. GM ഇന്ന് വളരെ മോശം നിലയിലാണ്.
EV1 വലിയ പ്രതീക്ഷയായിരുന്നു. 1990കളുടെ തുടക്കത്തില്‍ GM ചെയ്ത വളരെ ദീര്‍ഘവീക്ഷണത്തോടുള്ള പദ്ധതിയായിരുന്നു അത്. വളരെ ആകര്‍ഷകമായ വണ്ടിയുമായിരുന്നു EV1. പുതിയ ബാറ്ററിയായിരുന്നു അതിന്റെ കേന്ദ്രം. ആ സമയത്ത് അത് വളരേറെ പരീക്ഷണ അവസ്ഥയിലായിരുന്നു. എന്നാല്‍ സാങ്കേതികമായി വളരെ മികവുറ്റതും. nickel-metal hydride ബാറ്ററി.
ഒരു കൊട്ടാരവിപ്ലവത്തെ തുടര്‍ന്ന് GM ന്റെ അന്നത്തെ നേതൃത്വത്തെ അട്ടിമറിച്ചു. ഒപ്പം വൈദ്യുതി വാഹനങ്ങളുടെ നേതൃത്വത്തില്‍ നിന്നവരും. “ഇത് നമുക്ക് ലാഭകരമായി നിര്‍മ്മിക്കാന്‍ സാദ്ധ്യമല്ല. അതുകൊണ്ട് അടച്ചുപൂട്ടുകയാണ്” എന്ന് കുറച്ച് വര്‍ഷത്തിന് ശേഷം GM പറഞ്ഞു. വളരെ പ്രത്യാശ നല്‍കുന്ന, ഹൈബ്രിഡ് വാഹനം എന്ന, ഒരു ബദലില്‍ നിന്ന് GM നടന്നകലുകയായിരുന്നു. എന്നാല്‍ ടയോട്ടയും ഹോണ്ടയും പിന്‍വാങ്ങിയില്ല. പിന്നീടുള്ളതെല്ലാം ചരിത്രമാണ്. GM ആയിരുന്നു തുടക്കക്കാര്‍. അതിന് ശേഷം അടച്ചുപൂട്ടി. പിന്നീട് ഒരു ദശാബ്ദം കഴിഞ്ഞ് ഹമ്മര്‍ ഇറക്കി. കണക്ക് കൂട്ടലിലെ തന്ത്രപരമായ പിശക്, ഹൃസ്വദൃഷ്ടിയോടുള്ള കാഴ്ച്പാട്, അതൊക്കെ ഈ കമ്പനിയെ ദുര്‍ബലമാക്കി.
പൊതുജനത്തിന്റെ ദൃഷ്ടിയില്‍ പെടാതെയാണ് ഇതില്‍ മിക്കതും നടക്കുന്നത്. കോണ്‍ഗ്രസിന്റേയും ഇടപെടലില്ല. സര്‍ക്കാര്‍ ഒരു സ്വകാര്യ മൂലധന നിക്ഷേപ കമ്പനി പോലെ പ്രവര്‍ത്തിക്കുകയാണ്. വലിയൊരു സ്ഥാപനത്തെ ദേശസാല്‍ക്കരിച്ചു. ദീര്‍ഘകാലത്തേക്കല്ല. ഈ അടിയന്തിര അവസ്ഥ തരണം ചെയ്യുന്നതിന് വേണ്ടിമാത്രം. പൊതുജനങ്ങളുടെ പങ്കാളിത്തമില്ലാതെയാണ് ഇത് ചെയ്തത്. ചെറിയ തോതിലായിരുന്നു എങ്കിലും ക്രൈസ്‌ലര്‍ കോര്‍പ്പറേഷന് കൊടുത്ത വായ്പ എന്നൊരു മാതൃക നമുക്കുണ്ടായിരുന്നു. 1980 ന്റെ തുടക്കത്തിലാണ് അത് സംഭവിച്ചത്. hedge fund എന്ന തോന്നലില്‍ ധാരാളം വായ്പകള്‍ അവര്‍ കൊടുത്തിരുന്നു. അവിടെയാണ് പ്രശ്നമുണ്ടായത്. വേഗം പണമുണ്ടാക്കി വേഗം രക്ഷപെടുക എന്നതായിരുന്നു പരിപാടി.
അതിന് രണ്ട് വശത്തുനിന്നും പ്രശ്നങ്ങളുണ്ട്. ൧. ദീര്‍ഘകാല പദ്ധതികള്‍ എന്ന നിലയില്‍ അത് അതിന് വേണ്ടി കടം കൊടുക്കുന്നില്ല. ഭാവിക്ക് വേണ്ടി അവശ്യമാണെങ്കിലും ആദ്യമായി അതാണ് വ്യവസായത്തിന് ഇല്ലാതായിരിക്കുന്നത്. ൨. നികുതിദായകര്‍ എന്നത് സ്വകാര്യ മൂലധന നിക്ഷേപ കമ്പനിയുടെ വെറുമൊരു ഉപഭോക്താവല്ല. സാമൂഹ്യ വിലയെ താങ്ങുന്നത് നികുതിദായകരാണ്. തൊഴിലില്ലായ്മ, തകര്‍ന്ന സമൂഹം എന്നിവയുടെ ആഘാതം താങ്ങുന്നതിന്റെ വില കണക്കാക്കാന്‍ പറ്റാത്തതാണ്. എന്നാല്‍ ഇത്തരത്തിലുള്ള ഒരു കേന്ദ്രീകരണത്തിന്റെ കാര്യത്തിലോ, തൊഴിലില്ലായ്മ വേതനത്തിന്റെ കാര്യത്തിലോ നികുതിദായകര്‍ക്ക് പോലും അതൊരു ചെറിയ സംഖ്യയായിരുന്നില്ല.
സര്‍ക്കാര്‍ പ്രധാന ഉടമയായിരിക്കുകയും അതേ സമയം തങ്ങള്‍ക്ക് GM ല്‍ ഒരു സ്വാധീനവും ഇല്ലെന്ന് പറയാനാവില്ല. അതാണ് കഴിഞ്ഞ ദിവസം ഒബാമ പറഞ്ഞത്. വാഹന കമ്പനികളെ നാം രക്ഷിച്ച അവസ്ഥയുണ്ടായി. പക്ഷേ അവര്‍ തങ്ങളുടെ ഫാക്റ്ററികള്‍ വിദേശത്ത് മാറ്റുകയും ചെയ്യുന്നു. നികുതിദായകരുടെ നിക്ഷേപത്തെ നമുക്ക് ഗുണപരമായി ഉപയോഗിക്കാന്‍ കഴിഞ്ഞില്ല. ഫാക്റ്ററികളിലെ തൊഴില്‍ നമുക്ക് സംരക്ഷിക്കാനായില്ല. ഒപ്പം സുരക്ഷിതത്വവും പരിസ്ഥിതി സൌഹൃദ സാങ്കേതികവിദ്യയും.
വിസ്കോണ്‍സിനിലെ Kenosha നിലയം നല്ല ഉദാഹരണമാണ്. ക്രൈസ്‌ലര്‍ പാപ്പരാകല്‍ നടപടി തുടങ്ങിയപ്പോള്‍ തങ്ങള്‍ അതിജീവിക്കും എന്നാണ് Kenosha ഫാക്റ്ററി കരുതിയത്. എന്നാല്‍ “ക്ഷമിക്കണം, ഫാക്റ്ററി നമുക്ക് അടച്ചുപൂട്ടണം” എന്നാണ് ക്രൈസ്‌ലറിന്റെ തലവനായ Mr. Nardelli അവരോട് പറഞ്ഞത്. Kenosha ഫാക്റ്ററി ഏറ്റവും പുതിയ എഞ്ജിന്‍ നിര്‍മ്മാണ ഫാക്റ്ററിയാണ്. അവര്‍ക്ക് ധാരാളം അവാര്‍ഡുകളും കിട്ടിയിട്ടുണ്ട്. 800 പേര്‍ അവിടെ ജോലിചെയ്തിരുന്നു. അവിടുത്തെ ജോലിയുടെ ഭൂരിഭാഗവും മെക്സിക്കോയിലേക്കാണ് പോകുന്നത്.
നാം എന്തുകൊണ്ടാണ് ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് ഫാക്റ്ററികളും തൊഴിലവസരങ്ങളും കമ്യൂണിസ്റ്റ് ഏകാധിപത്യമായ ചൈനയിലേക്കും ഏകാധിപത്യ ഭരണം നടക്കുന്ന മെക്സിക്കോയിലേക്കും കയറ്റിയയക്കുന്നത്. തൊഴിലാളികളെ അടിയാന്‍മാരാക്കുകയും സ്വതന്ത്ര യൂണിയനുകള്‍ നടത്താനുള്ള അവകാശവും മറ്റ് അവകാശങ്ങളും ഇല്ലാത്ത രാജ്യങ്ങളുമായി നാം എന്തിന് വ്യാപാരക്കറാറിലേര്‍പ്പെടുന്നു?
ഒബാമക്കും GM ന്റെ ചെയര്‍മാനായ Chairman Henderson നുമുള്ള ഒരു കത്തില്‍ ഞങ്ങള്‍ ഈ ചോദ്യങ്ങളൊക്കെ ചോദിച്ചിരുന്നു. അവര്‍ അതിന് മറുപടിയൊന്നും നല്‍കിയില്ല. പത്രക്കാര്‍ ചോദിക്കുന്ന ചോദ്യങ്ങള്‍ക്കും അവര്‍ മറുപടി നല്‍കുന്നില്ല. ഇത് ഏകാധിപത്യപരമായ കോര്‍പ്പറേറ്റ്-രാഷ്ട്ര സഹരണമാണ്. ആ കത്തുകള്‍ nader.org എന്ന വെബ് സൈറ്റില്‍ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.
ക്രൈസ്‌ലറിലേക്ക് ശതകോടിക്കണക്കിന് ഡോളര്‍ ഒഴുക്കാനും ഉത്തരവാദിത്തം കാണിക്കാതിരിക്കാനും പാപ്പരാകാനുള്ള കോടതി ഒബാമക്ക് സൌകര്യം നല്‍കി. അത് പരിശോധിക്കേണ്ട കാര്യമാണ്. കോര്‍പ്പറേറ്റ്-രാഷ്ട്ര നയത്തിന്റെ ഒരു ഉപകരണം മാത്രമാണ് പാപ്പരാകല്‍ കോടതി ജഡ്ജി. എല്ലാ ബാദ്ധ്യതകളും എല്ലാ വായ്പകളും, കഷ്ടപ്പാട് അനുഭവിക്കാന്‍ പോകുന്നവരുടെ അവകാശങ്ങളുമെല്ലാം അയാള്‍ തള്ളിക്കളഞ്ഞു.
ഏത് കമ്പനിയിലും തൊഴില്‍ ചിലവ് വളരെ പ്രധാനപ്പെട്ടതാണ്. ഇടിവ് സംഭവിക്കുന്ന സമയത്ത് അത് അതിലും പ്രധാനപ്പെട്ടതാണ്. എന്നാല്‍ തൊഴില്‍ ചിലവല്ല General Motors ന്റെ ഇപ്പോഴത്തെ പ്രശ്നത്തിന് കാരണം. അതെങ്ങനെ അറിയാം? കാരണം 1990കളില്‍ GM ന് ഇതേ തൊഴില്‍ ഘടനയായിരുന്നു. കൂടുതലാളുകളുണ്ടായിരുന്നു. അന്ന് ശതകോടികള്‍ അവര്‍ നേടി. അവരുടെ വണ്ടികള്‍ കമ്പോളത്തില്‍ ധാരാളം വിറ്റുപോന്നു. അതുകൊണ്ട് തൊഴില്‍ ചിലവല്ല നമ്മേ ഇവിടെയെത്തിച്ചത്. അത് സൌകര്യപൂര്‍വ്വമായ ഒരു ഇരമാത്രമാണ്.
തൊഴില്‍ ചിലവിനെ താഴേക്ക് അമര്‍ത്തിയ പുറത്തുനിന്നുള്ള ധാരാളം ശക്തികളുണ്ടായിരുന്നു എന്നത് സത്യമാണ്. UAW ന് ആ രാഷ്ട്രീയ യാധാര്‍ത്ഥ്യങ്ങളെക്കുറിച്ച് അറിയാം. അതിനാല്‍ GMലെ തൊഴില്‍ നിലനിര്‍ത്താന്‍വേണ്ടി അവര്‍ വലിയ ഇളവുകള്‍ കരാറുകളില്‍ വരുത്തിയിരുന്നു.
എന്നാല്‍ തൊഴില്‍ ചിലവ് വെട്ടിക്കുറച്ചതുകൊണ്ട് നാം ഈ പ്രശ്നത്തില്‍ നിന്ന് രക്ഷപെടില്ല.
തൊഴില്‍ ചിലവിന്റെ മറുവശം എന്നത് വാങ്ങല്‍ ശക്തിയാണെന്ന കാര്യം നാം മറന്നു. 1950കളിലും ’60കളിലും GM ഉം അമേരിക്കന്‍ വാഹന വ്യവസായവും തൊഴിലാളികള്‍ക്ക് ലോകത്തെ ഏറ്റവും ഉയര്‍ന്ന ശമ്പളം നല്‍കി. അവരുടെ ഓഹരിയുടമകളും ശതകോടിക്കണക്കിന് ഡോളര്‍ നേടി. ചടുലമായി വളരുന്ന ഒരു സമ്പദ്‌വ്യവസ്ഥയെയാണത് സൃഷ്ടിച്ചത്. കാരണം തൊഴിലാളികള്‍ അവര്‍ക്ക് കിട്ടിയ പണം ചിലവാക്കി. അത് കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചു. തൊഴില്‍ ചിലവ് കുറക്കുമ്പോള്‍ നിങ്ങള്‍ സത്യത്തില്‍ സമ്പദ്‌വ്യവസ്ഥയുടെ വാങ്ങല്‍ ശേഷി കുറക്കുകയാണ് ചെയ്യുന്നത്. സാമ്പത്തിക പുനഃപ്രാപ്തിക്കായുള്ള വഴിയേയല്ല. നാം ഇന്ന് ഈ അവസ്ഥയിലെങ്ങനെയെത്തിയെന്നതും അത് മറച്ചുവെക്കുന്നു. അത് വ്യക്തമായി മനസിലാക്കാതെ ഈ പ്രശ്നത്തില്‍ നിന്ന് നാം കരകേറില്ല.
2007ല്‍ യൂണിയനും General Motors ഉം മറ്റ് കാര്‍ നിര്‍മ്മാതാക്കളും ഓരോ കമ്പനികള്‍ക്കും വേണ്ടി സ്വതന്ത്രമായ healthcare trust fund രൂപീകരിച്ചു. 2007 ലെ മൊത്തം ബാധ്യതയുടെ 60% മാത്രം ഫണ്ടേ അതിന് നല്‍കിയുള്ളു. 2009 ല്‍ കമ്പനികള്‍ വിരമിച്ചവരുടെ ആരോഗ്യ സംരക്ഷണത്തെ തങ്ങളുടെ ബുക്കുകളില്‍ നിന്ന് നീക്കം ചെയ്തു. അത് യൂണിയന്റേയും ഈ സ്വതന്ത്ര healthcare trust fund ന്റേയും ബാദ്ധ്യതയായി. അത് ബുക്കുള്‍ ശുദ്ധമാക്കി. തുടര്‍ന്ന് അതൊരു പ്രശ്നമേ ആകില്ല. എന്നാല്‍ വിരമിച്ചവര്‍ക്ക് അതൊരു വലിയ അപകടമായി. UAW ന് അതൊരു പ്രശ്നവുമായി.
ആരോഗ്യപരിരക്ഷയുടെ ചിലവ് ഒരു പ്രശ്നമാണ്. എന്നാല്‍ വിരമിച്ചവരുടെ ആരോഗ്യപരിരക്ഷാ ചിലവ് എടുത്തുകളയുകയല്ല ആ പ്രശ്നത്തിന്റെ പരിഹാരം. പ്രത്യേകിച്ച് ദശാബ്ദങ്ങളായി വാഗ്ദാനം നല്‍കിയതിന് ശേഷം. [മോഡി വലിയ വാഗ്ദാനം നല്‍കി പോസ്റ്റോഫീസും മറ്റും ഉപയോഗിച്ച പണം പിരിക്കുന്നത് സൂക്ഷിച്ചോ.] വാഹനതൊഴിലാളികളുടേയും മൊത്തം അമേരിക്കക്കാരുടേയും നല്ലതിന് വാഷിങ്ടണ്‍ ഇതിന് പരിഹാരം ഉത്തരവാദിത്തത്തോടെ കണ്ടെത്തേണം.
പ്രധാന വാഹന നിര്‍മ്മാണ രാജ്യങ്ങളില്‍ അമേരിക്ക മാത്രമാണ് ദേശീയ ആരോഗ്യ ഇന്‍ഷുറന്‍സില്ലാത്ത ഏക രാജ്യം.
single-payer healthcare ഭാരം മുഴുവന്‍ ആ കമ്പികളുടെ ഉത്തരവാദിത്തമാക്കും. എല്ലാ കമ്പനികള്‍ക്കും ഇത് ബാധകമാകുന്നതോടെ മല്‍സരത്തില്‍ തുല്യതയുണ്ടാവും. എല്ലാവര്‍ക്കുമുള്ള പൂര്‍ണ്ണമായ Medicare ഗുണമേന്മയും ചിലവ് കുറക്കുകയും ചെയ്യും. അതിന്റെ വെബ് സൈറ്റ് singlepayeraction.org എന്നതാണ്. അത് Single Payer Action.
തിമോത്തി ഗൈത്നറും, ഒബാമയും, ലാറി സമ്മേഴ്സും നിയമിച്ച task force ന് നിര്‍മ്മാണ രംഗത്തെ അനുഭവജ്ഞാനം ഇല്ലാത്തവരായിരുന്നു. അവര്‍ അതിനെ ഒരു സാമ്പത്തിക പ്രശ്നമായാണ് കണ്ടത്. അതായത് കൂടുതല്‍ പണമുണ്ടാക്കാനായി GM നെ പുനസംഘടിപ്പിക്കണം. കമ്യൂണിസ്റ്റ് ചൈനയിലുണ്ടാക്കിയാലും, വേറെവിടെയുണ്ടാക്കിയാലും കുഴപ്പമില്ല. പക്ഷേ പണമുണ്ടാക്കണം.
ഒരു കോര്‍പ്പറേറ്റ് സ്റ്റേറ്റിനെയാണ് നാം ഇവിടെ നേരിടുന്നത്. 1938 ല്‍ കോണ്‍ഗ്രസില്‍ നടത്തിയ പ്രസ്ഥാവനയില്‍ ഇത്തരത്തിലുള്ള കോര്‍പ്പറേറ്റ് സ്റ്റേറ്റിനെയാണ് റൂസവെല്‍റ്റ് ഫാസിസം എന്ന് വിളിച്ചു. അതായത് സര്‍ക്കാരിനെ സ്വകാര്യ സാമ്പത്തിക ശക്തികള്‍ നിയന്ത്രിക്കുന്ന അവസ്ഥയാണ് ഫാസിസം.
Discussion: Harley Shaiken, Ralph Nader
Harley Shaiken, professor at UC Berkeley who specializes in labor and the global economy. His latest article is in the current issue of Dissent Magazine, called “Motown Blues: What Next for Detroit?”
Ralph Nader, longtime consumer advocate and former presidential candidate. His first book, Unsafe at Any Speed: The Designed-In Dangers of the American Automobile, published in 1965, took on General Motors and its Chevrolet Corvair model.
– സ്രോതസ്സ് democracynow.org