ഭീമന്‍ ജെല്ലി ഫിഷ്

Diasan Shinsho-maru എന്ന ട്രോളറിലെ മൂന്നംഗ crew വല വലിച്ച് കയറ്റാന്‍ ശ്രമിക്കുകയാണ്. വലയില്‍ ഡസന്‍ കണക്കിന് വലിയ Nomura ജെല്ലിഫിഷും.

ഓരോ ജെല്ലിഫിഷിനും 200 kg ക്കടുത്ത് ഭാരമുണ്ട്. ജപ്പാന്റെ കടലിലില്‍ ഈ വര്‍ഷം ഇവയുടെ വലിയ കൂട്ടങ്ങളാണ് കാണപ്പെടുന്നത്. കാലാവസ്ഥയും ജലത്തിന്റെ സ്വഭാവവും ഇവ പെറ്റുപെരുകുന്നതിന് കാരണമാകുന്നു എന്ന് വിദഗ്ദ്ധര്‍ പറയുന്നു.

ബോട്ട് capsized ചെയ്യപ്പെട്ടപ്പോള്‍ crew വെള്ളത്തിലേക്ക് തെറിച്ച് വീണു. അവരെ മറ്റൊരു ട്രോളര്‍ രക്ഷപെടുത്തി എന്ന് Mainichi പത്രം റിപ്പോര്‍ട്ട് ചെയ്തു. അപകടം നടന്ന സമയത്ത് കാലാവസ്ഥ ശാന്തവും കടല്‍ സുതാര്യവും ശാന്തവുമായിരുന്നു എന്നാണ് Coast Guard ന്റെ അഭിപ്രായം.

ലോകത്തിലെ ഏറ്റവും വലിയ ജെല്ലിഫിഷില്‍ ഒന്നായ ഇതിന് 2 മീറ്റര്‍ വരെ വ്യാസം വരെ വളരാനാവും. 2005 വേനല്‍ കാലത്തും ഇതുപോലെ ജപ്പാനില്‍ ജെല്ലിഫിഷിന്റെ ആക്രമണം ഉണ്ടായിട്ടുണ്ട്. അവ വലകള്‍ നശിപ്പിക്കുകയും മീനുകളെ കഴിക്കാന്‍ പറ്റാത്ത വിധം വിഷം കയറ്റിവിടുകയും എന്തിന് മീന്‍ പിടുത്തക്കാരേ പോലും മുറിവേല്‍പ്പിക്കുകയും ചെയ്തു.

Nomura ജെല്ലിഫിഷിനെക്കുറിച്ച് വളരെ കുറച്ച് മാത്രമേ നമുക്ക് അറിവുള്ളു. ജപ്പാന്‍ കടലിലെ Tsushima Current ല്‍ എന്തുകൊണ്ട് ചില വര്‍ഷങ്ങളില്‍ ഇവ വന്‍ തോതില്‍ പ്രത്യക്ഷപ്പെടുന്നു എന്ന് അറിയില്ല. 2007 ല്‍ ഇവ വലകള്‍ നശിപ്പിച്ചതിന്റെ 15,500 റിപ്പോര്‍ട്ടുകളുണ്ടായി.

ഇവയെ പിടിക്കുന്ന കടല്‍ ആമകള്‍, ചില മീന്‍ സ്പീഷീസുകള്‍ എന്നിവയുടെ എണ്ണം കുറയുന്നതാവണം ഇവയുടെ എണ്ണം കൂടാന്‍ ഒരു കാരണം എന്ന് വിദഗ്ദ്ധര്‍ കരുതുന്നു.

– സ്രോതസ്സ് telegraph.co.uk

ഒരു അഭിപ്രായം ഇടൂ