ശീതള പാനീയ വിതരണത്തിന് സ്മിത്ത് വൈദ്യുത ട്രക്ക്

ലണ്ടനിലെ മുഖ്യ ശീതളപാനീയ ഡീലറായ AG Barr അവരുടെ കാര്‍ബണ്‍ കാല്‍പ്പാട് കുറക്കാനായി ശ്രമം തുടങ്ങി. വൈദ്യുത ട്രക്കുകളുപയോഗിച്ചാണ് ഇനി അവര്‍ ശീതളപാനീയ വിതരണം നടത്തുക. 10 ടണ്ണിന്റെ Smith Newton ട്രക്കുകള്‍ അവരെ അതിന് സഹായിക്കും.

ബ്രിട്ടണില്‍ നിര്‍മ്മിക്കുന്ന Smith Electric Vehicles ന്റെ Newton വണ്ടികള്‍ ലോകത്തിലെ ഏറ്റവും വലിയ റോഡില്‍ ഓടുന്ന വൈദ്യുത ട്രക്കാണ്. ലിഥിയം അയോണ്‍ ബാറ്ററി ഉപയോഗിക്കുന്ന അതിന് മണിക്കൂറില്‍ 80 കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിക്കാന്‍ കഴിയും. ഒരു ചാര്‍ജ്ജിങ്ങില്‍ 160 കിലോമീറ്റര്‍ മൈലേജ് നല്‍കുന്നു. മുഴുവന്‍ ചാര്‍ജ്ജ് ചെയ്യാന്‍ 6-8 മണിക്കൂര്‍ വേണം.

— സ്രോതസ്സ് evworld.com

ഒരു അഭിപ്രായം ഇടൂ