വടക്കന്‍ പെറുവിലെ Bagua പ്രദേശത്തെ ആമസോണില്‍ ഖനനത്തെയും വനനശീകരണത്തേയും എതിര്‍ക്കുന്ന ആദിവാസി സാമൂഹ്യപ്രവര്‍ത്തകരും പോലീസുമായി നടന്ന ഏറ്റ്മുട്ടലില്‍ ഡസന്‍കണക്കിന് ആളുകള്‍ കൊല്ലപ്പെട്ടു. അധികാരികള്‍ അവിടെ പട്ടാളനിയമം കൊണ്ടുവന്നിരിക്കുന്നു. അമസോണിലെ നഗരങ്ങള്‍ പട്ടാളക്കാര്‍ റോന്തുചുറ്റുന്നു. 22 പോലീസുകാര്‍ മരിച്ചെന്ന് അധികാരികളും മൂന്ന് കുട്ടികളുള്‍പ്പടെ 40 ആദിവാസികളും മരിച്ചെന്ന് ആദിവാസി പ്രവര്‍ത്തകരും പറഞ്ഞു.
വന്‍തോതിലുള്ള മരംമുറിക്കലിനും, എണ്ണകുഴിക്കലിനും, ഖനനത്തിനും, കൃഷിക്കും അനുവാദം നല്‍കുന്ന നിയമത്തെ ആദിവസി പ്രവര്‍ത്തകര്‍ ഏപ്രില്‍ മുതല്‍ അതിര്‍ക്കുന്നുണ്ടായിരുന്നു. പ്രസിഡന്റ്റ് Garciaയുടെ സര്‍ക്കാര്‍ “fast track” അധികാരികളെ ഉപയോഗിച്ച് US-Peru Free Trade Agreement പ്രകാരം ഈ നിയമങ്ങള്‍ പാസാക്കിയെടുക്കുകയായിരുന്നു.
— സ്രോതസ്സ് democracynow.org