ലണ്ടന്‍ ബസ് ഓപ്പറേറ്റര്‍ സ്മിത്ത് വൈദ്യുത വാനുകള്‍ നിരത്തിലിറക്കുന്നു

ഒരു മാസത്തെ പരീക്ഷണത്തിന് ശേഷം Go-Ahead London ബസ് കമ്പനി ആദ്യ ബാച്ച് Smith electric Edison വാനുകള്‍ നിരത്തിലിറക്കുന്നു. റോഡ് വശത്തെ പരിപാലനത്തിനും Go-Ahead London ന്റെ വിവിധ ആസ്ഥാനങ്ങളിലേക്ക് spare parts വിതരണം ചെയ്യാനുമാണ് ഈ വാനുകള്‍ ഉപയോഗിക്കുക.

ഇപ്പോള്‍തന്നെ Go-Ahead London ആറ് ഹൈബ്രിഡ് ഡീസല്‍-ഇലക്ട്രിക് ബസ്സുകള്‍ ഓടിക്കുന്നുണ്ട്. ഇവരാണ് ലണ്ടനില്‍ ആദ്യമായി വൈദ്യുത വാഹനങ്ങള്‍ ഉപയോഗിച്ച കമ്പനി. Ford Transit വാനിന്റെ പൂര്‍ണ്ണമായും വൈദ്യുതി കൊണ്ടോടുന്ന വകഭേദമാണ് Smith Edison. അതിന്റെ ലിഥിയം അയോണ്‍ ബാറ്ററി 80 km/h വേഗതയും ഒരു ചാര്‍ജ്ജിങ്ങില്‍ 161 km മൈലേജും തരുന്നു. ഫുള്‍ ചാര്‍ജ്ജ് ചെയ്യാന്‍ 6-8 മണിക്കൂര്‍ വേണം.

Smith Electric Vehicles ന്റെ അമേരിക്കല്‍ ശാഖ താല്‍ക്കാലികമായി Kansas City International Airport ല്‍ പ്രവര്‍ത്തിച്ച് തുടങ്ങിയിട്ടുണ്ട്.

– സ്രോതസ്സ് greencarcongress.com

ഒരു അഭിപ്രായം ഇടൂ