ഫ്രാന്‍സിന്റെ ആണവ മാലിന്യങ്ങള്‍ റഷ്യയില്‍ തട്ടുന്നത്

ആണവ മാലിന്യങ്ങള്‍ ശുദ്ധീകരിച്ച് വീണ്ടും ഉപയോഗിക്കുന്നതിനെക്കുറിച്ച് ആണവ വ്യവസായം വലിയ നൃത്തവും പാട്ടും നടത്താറുണ്ട്.

2006 ന് ശേഷം ഫ്രാന്‍സ് 33,000 ടണ്‍ ആണവമാലിന്യങ്ങള്‍ ശുദ്ധീകരിക്കാന്‍ റഷ്യയിലേക്ക് അയച്ചിട്ടുണ്ട് എന്ന കാര്യം നിങ്ങള്‍ക്കറിയാമോ? തിരികെ എത്ര ടണ്‍ ശുദ്ധീകരിച്ച് തിരിച്ചെത്തി? വെറും 3,090 ടണ്‍. 10% ല്‍ താഴെ. ബാക്കിയുള്ളത് ഉപേക്ഷിക്കപ്പെട്ട സ്ഥലങ്ങളായ ‘അടഞ്ഞ’ നഗരമായ Seversk പോലുള്ളടത്ത് തട്ടി. സൈബീരിയയിലെ ആണവമാലിന്യ സംഭരണിയാണ് Seversk. കുറെ തുറന്ന കാര്‍ പാര്‍ക്കിങ് സ്ഥലത്ത് പോലും തട്ടിയിട്ടുണ്ട്. ഈ fabled ആണവ സുരക്ഷയേപ്പറ്റി നാം നേരത്തെ കേട്ടിട്ടുണ്ടല്ലോ.

ഈ പ്രഖ്യാപനങ്ങള്‍ക്കിടയില്‍ Cadarache ആണവനിലയത്തില്‍ പ്ലൂട്ടോണിയം ‘മറന്ന്’ കിടക്കുന്നു എന്ന വാര്‍ത്ത ഈ വര്‍ഷം ഒക്റ്റോബറില്‍ വന്നു. റഷ്യയിലേക്കുള്ള ആണവമാലിന്യ കടത്ത് ഫ്രാന്‍സ് സര്‍ക്കാര്‍ നിര്‍ത്തിവെച്ചു. High Committee for Transparency and Information on Nuclear Safety ഫ്രാന്‍സിന്റെ ആണവമാലിന്യങ്ങളേക്കുറിച്ചുള്ള വിശദമായ പരിശോധന നടത്തി കണക്കെടുത്തു.

ഈ ആഴ്ച്ച ഫ്രഞ്ച് സര്‍ക്കാര്‍ ആണവമാലിന്യ കടത്ത് വീണ്ടും തുടങ്ങി. ഇതിനെതിരെ Greenpeace France ശക്തമായ പ്രതിഷേധ സമരങ്ങള്‍ക്ക് തുടക്കം കുറിച്ചു. ആണവമാലിന്യം കൊണ്ടുപോകുന്ന റയില്‍ പാതയില്‍ കടത്തല്‍ വൈകിപ്പിക്കാന്‍ സന്നദ്ധപ്രവര്‍ത്തകന്‍ Yannick Rousselet സ്വയം ബന്ധനസ്ഥനായി കിടന്നു.

കോപ്പന്‍ ഹേഗന്‍ കാലാവസ്ഥാ ചര്‍ച്ചകള്‍ നടക്കുന്നതിനിടക്ക് ഫ്രാന്‍സിലെ ആണവ ഭീമന്‍ AREVA മാലിന്യം കടത്താന്‍ ശ്രമിച്ചത് വിചിത്രമായ coincidence ആണ്. Yannick നും അദ്ദേഹത്തിന്റെ സുഹൃത്തുക്കള്‍ക്കും നന്ദി. AREVA യുടെ വൃത്തികെട്ട രഹസ്യം ഒരിക്കല്‍ കൂടി പൊതുജനങ്ങളിലെത്തി.

— സ്രോതസ്സ് greenpeace.org

ഒരു അഭിപ്രായം ഇടൂ