അമേരിക്കന്‍ സുപ്രീം കോടതിയില്‍ ഒരു amicus brief ഫയല്‍ ചെയ്തു. അതില്‍ സോഫ്റ്റ്‌വെയര്‍ പേറ്റന്റുകള്‍ സോഫ്റ്റ്‌വെയര്‍ വികസിപ്പിക്കുന്നവരെ മോശമായി ബാധിക്കുന്നതിനെക്കുറിച്ച് അവര്‍ വിവരിച്ചുന്നു.
ബില്‍സ്കി കേസുമായി ബന്ധപ്പെട്ടുള്ള ഈ brief വഴി സുപ്രീം കോടതി സോഫ്റ്റ്‌വെയറിന് പേറ്റന്റ് ചേരുമോ എന്നത് കണ്ടെത്താന്‍ കീഴ് കോടതിയോട് ആവശ്യപ്പെട്ടു. പേറ്റന്റ്‌വത്കരണത്തിന്റെ രീതികളെ ചൊല്ലിയുള്ളതാണ് ബില്‍സ്കി കേസ്(Bilski case). ഒരു business method patent ആണ് ഇതില്‍ പ്രധാന പ്രശ്നം, പക്ഷേ സോഫ്റ്റ്‌വെയര്‍ പേറ്റന്റിന്റെ പല വശങ്ങളും ഇതുമായി സാമ്യമുണ്ട്.
പേറ്റന്റ് ചെയ്യാവുന്ന കാര്യങ്ങളെക്കുറിച്ചുള്ള ഒരു കോടതി വിധിയെ തുടര്‍ന്ന് 1990 കളില്‍ സോഫ്റ്റ്‌വെയര്‍ പേറ്റന്റ് ചെയ്യുന്ന പ്രവണതയില്‍ ഒരു പൊട്ടിത്തെറിയാണുണ്ടായത്. ലക്ഷക്കണക്കിന് സോഫ്റ്റ്‌വെയര്‍ പേറ്റന്റ് ഇന്ന് ലക്ഷക്കണക്കിനുണ്ട്. വ്യാഖ്യാനിക്കാന്‍ വിഷമമായ അവ്യക്തമായ abstract സാങ്കേതികവിദ്യയെ കുറിച്ചാണ് ഇവ. സോഫ്റ്റ്‌വെയര്‍ ഉത്പന്നത്തില്‍ ആയിരക്കണക്കിന് പേറ്റന്റ് ചെയ്യാനാനുന്ന ഘടകങ്ങളുണ്ടാവുന്നതിനാല്‍ സോഫ്റ്റ്‌വെയര്‍ വികസിപ്പുിക്കുന്നവര്‍ക്ക് ചിലവേറിയ പേറ്റന്റ് infringement കേസുകളിലേക്ക് വഴിതെളിക്കും. ഈ നിയമത്തെ ഉപയോഗിച്ച് കേസ് കൊടുക്കുന്ന patent trolls എന്ന് വിളിക്കുന്ന പുതിയ തരം വാണിജ്യ പ്രസ്ഥാനങ്ങള്‍ വളര്‍ന്നിരിക്കുകയാണ്.
“tied to a particular machine or apparatus” ഓ “transform a particular article into a different state or thing” ആണ് ഒരു രീതി പേറ്റന്റ് ചെയ്യാനാവുമോ അല്ലയോ എന്നതിന് Federal Circuit ഉപയോഗിക്കുന്ന നാലമത്തെ പരീക്ഷണം. ഇതില്‍ നിന്ന് അള്‍ഗോരിഥങ്ങളേയും കമ്പ്യൂട്ടര്‍ സോഫ്റ്റ്‌വെയറുകളേയും നീക്കം ചെയ്യണമെന്നാണ് റെഡ് ഹാറ്റിന്റെ അഭിപ്രായം.
സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ഉള്‍പ്പടെ സോഫ്റ്റ്‌വെയര്‍ വികസനത്തിന്റെ ഭാവിയെ ബാധിക്കുന്ന ഒന്നാണ് ഏതാണ് പേറ്റന്റ് ചെയ്യാവുന്ന വസ്തു എന്ന ചോദ്യം. ബില്‍സ്ഖി കേസിന്റെ വിധി ഇതിന് ഒരു ഉത്തരം കണ്ടെത്തുമെന്ന് കരുതാം.
സ്വതന്ത്ര സോഫ്റ്റ്‌വെയറിനേയും പൊതുവില്‍ സോഫ്റ്റ്‌വെയര്‍ വികസനത്തിനേയും ബാധിക്കുന്നതിനാല്‍ പേറ്റന്റ് പരിഷ്കരണം നടത്തണമെന്ന് സ്ഥിരമായി ആവശ്യം ഉന്നയിക്കുന്ന കമ്പനിയാണ് റെഡ് ഹാറ്റ്.
– സ്രോതസ്സ് net-security.org