ലോകത്തിലെ ആദ്യത്തെ Osmotic വൈദ്യുത നിലയം നോര്‍വേയില്‍ പ്രവര്‍ത്തിച്ചുതുടങ്ങി

ശുദ്ധ ജലം ഒരു പ്രത്യേക സ്തരത്തിലൂടെ(membrane) കടന്ന് ഉപ്പ് വെള്ളത്തില്‍ ചേരുമ്പോഴുണ്ടാകുന്ന hydrostatic മര്‍ദ്ദത്തെ ഉപയോഗപ്പെടുത്തി വൈദ്യുതിയുണ്ടാക്കാനുള്ള ശ്രമം നോര്‍വേയിലെ Statkraft ല്‍ പരീക്ഷിക്കുകയാണ്. 1997 മുതല്‍ നടന്നിരുന്ന ഗവേഷണം ഇപ്പോഴാണ് ആദ്യമായി ഒരു പ്രവര്‍ത്തിക്കുന്ന prototype ഉദ്ഘാടനം ചെയ്തത്:

ഈ prototype ന് ചെറിയ ശേഷിയേയുള്ളു. ആദ്യം 2-4 കിലോ വാട്ട്. പിന്നീട് ശക്തി കൂട്ടി 10 kW ആക്കും. അടുത്ത കുറച്ച് വര്‍ഷങ്ങള്‍ക്കകം വാണിജ്യപരമായി നിലയങ്ങളുണ്ടാക്കുകയാണ് പദ്ധതി.

ഇപ്പോള്‍ നിലയത്തിന്റെ membrane efficiency ചതുരശ്ര മീറ്ററില് 1 വാട്ടാണ്. എന്നാല്‍ ഉടന് തന്നെ 2-3 വാട്ട് വരെ വരുന്ന membrane വികസിപ്പിച്ചെടുക്കും. 5 വാട്ട് ഉത്പാദിപ്പിക്കാന് കഴിഞ്ഞാല്‍ അത് വലിയൊരു വിജയമായിരിക്കും ഈ സാങ്കേതികവിദ്യക്ക്.

ഭാവിയില്‍ ഒരു ഫുട്ബാള്‍ സ്റ്റേഡിയത്തിന്റെ അത്ര വലിപ്പമുള്ള osmotic വൈദ്യുത നിലയത്തിന് 25 MW വരെ ഉത്പാദിക്കാന്‍ കഴിയും. അതിന് 50 ലക്ഷം ചതുരശ്ര അടി membrane വേണ്ടിവരും. 30,000 വീടുകള്‍ക്ക് വേണ്ട വൈദ്യുതി അത് നല്കും.

യൂറോപ്പിന്റെ പ്രതിവര്‍ഷ osmotic ഊര്‍ജ്ജ potential 180 TWh ആണ്. യൂറോപ്പിന്റെ ഇപ്പോഴത്തെ വൈദ്യുതോപയോഗത്തിന്റെ 50% വരും ഇത്. ലോകത്തിന്റെ മൊത്തം പ്രതിവര്‍ഷ osmotic ഊര്‍ജ്ജ potential 1600-1700 TWh ആണ്.

— സ്രോതസ്സ് treehugger.com

ഒരു അഭിപ്രായം ഇടൂ