8% ദക്ഷതയുള്ള പ്ലാസ്റ്റിക്ക് സോളാര്‍ പാനലുകള്‍

കാലിഫോര്‍ണിയയിലെ Solarmer Energy നിര്‍മ്മിച്ച പ്ലാസ്റ്റിക്ക് സോളാര്‍ പാനലുകള്‍ 8% ദക്ഷത നേടി. plastic organic photovoltaic (OPV) സെല്‍ നേടുന്ന കൂടിയ ദക്ഷതയാണിതെന്ന് U.S. Department of Energyയുടെ National Renewable Energy Laboratory പറയുന്നു.

ഈ കമ്പനി അവരുടെ തന്നെ 7.6% എന്ന പഴയ റിക്കോഡിനെ മറികടന്നാണ് പുതിയ റിക്കോഡുണ്ടാക്കിയിരിക്കുന്നത്. 2007 ലായിരുന്നു Wake Forest University യിലെ ഗവേഷകര്‍ പ്ലാസ്റ്റിക്ക് സോളാര്‍ സെല്ലുകളുടെ ദക്ഷത ആദ്യമായി 6% ല്‍ കൂടുതലെത്തിച്ചത്.

അടുത്ത തലമുറ സോളാര്‍ ഉത്പന്നങ്ങള്‍ പ്ലാസ്റ്റിക്ക് സോളാര്‍ പാനലുകള്‍ അടിസ്ഥാനമാക്കിയുള്ളവയായിരിക്കും എന്ന് Solarmer കരുതുന്നു. ഇവ വഴങ്ങുന്നതും, സുതാര്യവും, സിലിക്കണ്‍ പാനലുകളേക്കാള്‍ ചിലവ് കുറഞ്ഞതുമാമ്. ലോസാഞ്ജലസിലെ University of California കണ്ടെത്തുന്ന സാങ്കേതിക വിദ്യകള്‍ വ്യാവസായികമാക്കാന്‍ 2006 ല്‍ തുടങ്ങിയതാണ് 26-പേരുടെ ഈ കമ്പനി.

ഇവിടെ വിലകുറഞ്ഞ പ്ലാസ്റ്റിക്ക് active പദാര്‍ത്ഥമാണ് സൗരോര്‍ജ്ജത്തെ വൈദ്യുതിയാക്കിമാറ്റുന്നത്. active പ്ലാസ്റ്റിക് പാളി വളരെ നേര്‍ത്തതാണ്. കൂടാതെ വിലയും കുറവാണ്. വില കുറഞ്ഞ അച്ചടി സാങ്കേതികവിദ്യയും താഴ്ന്ന താപനിലയിലുള്ള പ്രകൃതി സൗഹൃദമായ നിര്‍മ്മാണ(fabrication) രീതിയുമാണ് അവര്‍ ഉപയോഗിക്കുന്നത്.

— സ്രോതസ്സ് cleantech.com

ഒരു അഭിപ്രായം ഇടൂ