Nikolas Kozloff സംസാരിക്കുന്നു:
ഹൊണ്ടൂറസ്സിലെ പ്രമുഖ വ്യവസായി കൂടത്തിലെ അംഗമായ സലേയ (Zelaya) Liberal Party യിലെ അംഗമാണ്. ഹൊണ്ടൂറസ്സിലെ പ്രധാന രണ്ട് പാര്‍ട്ടകളില്‍ ഒന്നാണത്. തുടക്കത്തില്‍ അദ്ദേഹം അമേരിക്കയുടെ സ്വതന്ത്ര കമ്പോള കരാറുകള്‍ അംഗീകരിച്ചിരുന്നു. എന്നാല്‍ 2007, 2008 കാലത്ത് തെക്കെ അമേരിക്ക ഇടത്തോട്ട് ചരിഞ്ഞ് തുടങ്ങി. നിക്വരാഗ്വയിലെ ഡാനിയല്‍ ഒര്‍ട്ടേഗ(Daniel Ortega), എല്‍ സാല്‍വഡോറില്‍ FMLN ന്റെ Mauricio Funes തുടങ്ങിയവര്‍ അധികാരത്തിലെത്തി. അതോടൊപ്പം സലേയയും പുരോഗമനപരമായ നയങ്ങളെടുത്തുതുടങ്ങി. പ്രത്യേകിച്ച് വിദേശകാര്യരംഗത്തില്‍. പരമ്പരാഗതമായി അമേരിക്കയുടെ വളരെ ശക്തമായ അടുത്ത അനുയായികളായിരുന്നു ഹൊണ്ടൂറസ്. അമേരിക്കയുമായി ശക്തമായ സൈനിക ബന്ധവും അവര്‍ക്കുണ്ട്. വെനസ്വലയിലെ ഷാവേസിനെ സലേയ അംഗീകരിക്കാന്‍ തുടങ്ങിയതോടെ ഹൊണ്ടോറസ്സിലെ സമ്പന്നരും മാധ്യമങ്ങളും വലിയ പ്രശ്നങ്ങളുണ്ടാക്കി. അത് അവിടുത്തെ രാഷ്ട്രീയത്തില്‍ വലിയ മാറ്റങ്ങളാണുണ്ടാക്കിയത്.
ഷാവേസ് കൂടുതല്‍ അവരുമായി അടുത്തു. അദ്ദേഹം Tegucigalpa യില്‍ പോയി. Bolivarian Alternative of the Americas എന്ന പേരില്‍ അദ്ദേഹത്തെ സ്വീകരിക്കാന്‍ വലിയ ജാഥ അവിടെ നടക്കുകയുണ്ടായി. അത് മുതല്‍ അവസാനം പട്ടാള അട്ടിമറി വരെ സലേയയും അമേരിക്കയുമായുള്ള ഉരസലിന്റെ വലിയ ചരിത്രമുണ്ട്.
നിങ്ങള്‍ കോര്‍പ്പറേറ്റ് മാധ്യമങ്ങള്‍ വായിക്കുന്ന ആളാണെങ്കില്‍ ഭരണകാലാവധിയെക്കുറിച്ചുള്ള പ്രശ്നമാണ് അട്ടിമറിക്ക് കാരണമായതെന്ന് നിങ്ങള്‍ക്ക് തോന്നും. ഭരണഘടനയില്‍ പറയുന്ന നാല് വര്‍ഷ കാലാവധി നീട്ടാന്‍ സലേയ നടത്തുന്ന ശ്രമമാണ് അട്ടിമറിയില്‍ കലാശിച്ചതെന്നാണ് അവര്‍ പറയുന്നത്. അട്ടിമറിയുടെ താത്വിക വശമാണ് അത്. അട്ടിമറി നടത്തിയവര്‍ എന്താണ് ചെയ്തത്? അവര്‍ അധികാരത്തില്‍ വന്നു. വെനസ്വല അംബാസിഡറെ പറഞ്ഞുവിട്ടു. Telesur ന് വേണ്ടി പ്രവര്‍ത്തിക്കുന്ന മാധ്യമപ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തി. ഉറുഗ്വേ, അര്‍ജന്റീന, ക്യൂബ, വെനസ്വല എന്നീ രാജ്യങ്ങളിലില്‍ പ്രവര്‍ത്തിക്കുന്ന സാറ്റലൈറ്റ് ചാനലാണ് Telesur. ഇപ്പോഴത്തെ പ്രസിഡന്റായ Roberto Micheletti സലേയയുടെ വിദേശകാര്യനയത്തെ എതിര്‍ക്കുന്ന ആളായിരുന്നു.
അടിസ്ഥാന കൂലി 60% വര്‍ദ്ധിപ്പിച്ചതാണ് ഹൊണ്ടൂറസ്സിലെ സമ്പന്നരെ ചൊടിപ്പിച്ച സംഗതി. വിദേശ കമ്പനികള്‍ക്ക് വേണ്ടി ജനം ജോലിചെയ്യുന്ന ഫാക്റ്ററികള്‍ പ്രവര്‍ത്തിക്കുന്ന ധാരാളം സ്വതന്ത്ര വ്യാപാര zoneകളുണ്ടായിരുന്നു അവിടെ.
വിവാദപരമായ ധാരാളം വിദേശകാര്യ നയങ്ങളദ്ദേഹമെടുത്തു. അതിലെറ്റവും വിവാദപരമായത് അമേരിക്കയുടെ മയക്കുമരുന്നിനെതിരായ യുദ്ധത്തിനെ വിമര്‍ശിച്ചതാണ്. അതില്‍ അത്ഭുതമില്ല, കാരണം അടുത്ത കാലത്ത് മയക്കുമരുന്ന് അക്രമം ഹൊണ്ടൂറസ് സമൂഹത്തില്‍ വലിയ ആഘാതം സൃഷ്ടിച്ചിട്ടുണ്ട്. മയക്ക്മരുന്ന് സംഘങ്ങള്‍ വലിയ അക്രമമാണുണ്ടാക്കുന്നത്. മയക്ക്മരുന്ന് അക്രമം കുറക്കാന്‍ സഹായിക്കുന്ന നിയമങ്ങള്‍ സലേയ കൊണ്ടുവന്നു. മദ്ധ്യ അമേരിക്കയിലെ മയക്ക്മരുന്നുമായി ബന്ധപ്പെട്ട അക്രമങ്ങളുടെ പ്രധാന ഉത്തരവാദികള്‍ അമേരിക്കയാണ്.
2008 ഡിസംബറില്‍ തെരഞ്ഞെടുപ്പിന് ശേഷം ഉദ്ഘാടനത്തിന് മുമ്പ് അദ്ദേഹം ഒബാമക്ക് കത്തെഴുതി. അതില്‍ അദ്ദേഹം അമേരിക്കയുടെ വിദേശകാര്യനയത്തെ വിമര്‍ശിക്കുക മാത്രമല്ല ആ കത്ത് പുറത്ത് വിടുകയും ചെയ്തു. അമേരിക്കന്‍ അംബാസിഡര്‍മാര്‍ ചെയ്യുന്ന ഇടപെടലുകളേയും അദ്ദേഹം വിമര്‍ശിച്ചു.
Nikolas Kozloff, journalist and author of Revolution!: South America and the Rise of the New Left. His previous book is Hugo Chávez: Oil, Politics and the Challenge to the U.S. He blogs at senorchichero.blogspot.com
— സ്രോതസ്സ് democracynow.org