വിഷ രാസവസ്തുക്കള്‍

അമേരിക്കയുടെ bicentennial വര്‍ഷ‍മായ 1976 സംഭവബഹുലമായിരുന്നു. Apple Inc സ്ഥാപിതമായി, West Point സ്ത്രീകളെ പ്രവേശിപ്പിച്ച് തുടങ്ങി, പിന്നെ അമേരിക്കയുടെ പ്രാധന രാസവസ്തു സുരക്ഷാ നിയമമായ Toxic Substances Control Act (TSCA) നിലവില്‍ വന്നു. 34 വര്‍ഷം ധാരാളം മാറ്റങ്ങള്‍ വന്നു.

പ്രതിദിനം ആയിരക്കണക്കിന് പുതിയ രാസവസ്തുക്കള്‍ ഉപയോഗിക്കാന്‍ തുടങ്ങി. പക്ഷേ TSCA ക്ക് ഒരു പരിഷ്കരണവും വന്നിട്ടില്ല. TSCA ഈ കാലത്തിന് ചേരുന്നില്ല എന്ന് ശാസ്ത്രജ്ഞര്‍, ആരോഗ്യപ്രവര്‍ത്തകര്‍, പരിസ്ഥിതി പ്രവര്‍ത്തകര്‍ ഇവരെല്ലാം പറയുന്നു.

1976 ല്‍ TSCA പാസാക്കുമ്പോള്‍ സര്‍ക്കാരിന് വിഷ രാസവസ്തുക്കളെ നിയന്ത്രിക്കാനുള്ള കഴിവില്‍ അത് ഒരു വലിയ മുന്നേറ്റമായിരുന്നു. TSCA നിയമമായ കാലത്ത് പോലും അത് പഴകിയരുന്നു. പുതിയ നിയമത്തില്‍ പല വിഷ വസ്തുക്കളും “grandfathered in” ചെയ്യപ്പെട്ടു. അവ ഇന്നും നിലനില്‍ക്കുന്നു. നിയമമില്ലാത്തതിനാല്‍ പുതിയ രാസവസ്തുക്കള്‍ ഇപ്പോഴും നിയന്ത്രിക്കപ്പെടാതിരിക്കുന്നു.

TSCA യുടെ പ്രധാന പരിമിതി നാം ദൈനം ദിന ജീവിതത്തില്‍ ഇടപെടുന്ന രാസവസ്തുക്കള്‍ — നമ്മുടെ കുടിവെള്ളത്തിലും, കുട്ടികളുടെ കുപ്പികളിലും, ആഹാര പാത്രങ്ങളിലും, കുട്ടികളുടെ കളിപ്പാട്ടങ്ങളും, ശരീരപരിപാലന വസ്തുക്കളും, ശുദ്ധീകരണത്തിനുള്ള വസ്തുക്കളും — സുരക്ഷാ പരീക്ഷ നടത്തിയവയല്ല. ആ രാസവസ്തുക്കള്‍ പ്രത്യുല്‍പ്പാദന ആരോഗ്യത്തെയും, fertility യേയും ബാധിക്കുന്നു. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവരും കറുത്തവരും ആ​ണ് ജോലിസ്ഥലത്തുനിന്നും, ഈ ഉത്പന്നങ്ങളുടെ മാര്‍ക്കറ്റിങ്ങില്‍ നിന്നും ഒക്കെ ഉപഭോഗ ഉത്പന്നങ്ങളില്‍ നിന്ന് കൂടുതല്‍ ദ്രോഹം സഹിക്കുന്നത്.
ഉദാഹരണത്തിന് dollar stores ദരിദ്രര്‍ താമസിക്കുന്നിടത്തുള്ള കടകളാണ്. ഇത്തരം കടകള്‍ വില്‍ക്കാന്‍ പറ്റാത്തതോ വില്‍ക്കാത്തതോ ആയ ഉത്പന്നങ്ങളുടെ അവസാന സ്റ്റോപ്പാണ്. വിലകുറച്ചാണ് അവ വില്‍ക്കുന്നത്. നിയന്ത്രണങ്ങളോ മേല്‍നോട്ടമോ ഒന്നുമില്ലാതെയാണ് ഇവ ഇത്തരം കടകളിലെത്തുന്നത്. തൊലി വെളുപ്പിക്കാനും മുടി പരിപാലിക്കാനുമുള്ള ഉത്പന്നങ്ങളില്‍ വിഷരാസവസ്തുക്കളുണ്ടെന്ന് വളരെ മുമ്പ് മുതല്‍ക്കെ പരിസ്ഥിതി സംഘടനകള്‍ പറയുന്ന കാര്യമാണ്. കറുത്തവരായ സ്ത്രീകള്‍ക്കായി പ്രത്യേകമായാണ് ഇവ മാര്‍ക്കറ്റ് ചെയ്യുന്നത്.

ഗര്‍ഭിണികളും കുട്ടികളുമാണ് വിഷരാസവസ്തുക്കളുടെ പ്രധാന ഇരകള്‍. ചെറുപ്പകാലത്ത് ഏല്‍ക്കുന്ന കുറഞ്ഞ അളവിലെ വിഷം പോലും childhood cancer, early puberty, reduced fertility, and learning and developmental disabilities, including autism, ADHD പോലുള്ള വലിയ പ്രശ്നമാകുമെന്ന് നമുക്കറിയാം. vinyl, cosmetics, fragrance, medical devices ല്‍ കാണുന്ന Phthalates എന്ന രാസവസ്തു early puberty, infertility, endometriosis തുടങ്ങിയവക്ക് കാരണമാകുന്നു. ചില phthalateകള്‍ കുട്ടികളുടെ ഉത്പന്നങ്ങളില്‍ നിന്ന് നിരോധിച്ചിട്ടുണ്ടെങ്കിലും മൊത്തത്തില്‍ അവ മറ്റുള്ളവ പോലെ നിയന്ത്രണമില്ലാത്തതാണ്.

വിഷ രാസവസ്തുക്കള്‍ക്ക് നമ്മുടെ ശരീരത്തില്‍ അടിഞ്ഞുകൂടാനോ ശരീരത്തിന് മോശമായി ബാധിക്കുനോ സാധ്യതയുണ്ട്. അത് നമ്മുടെ ആരോഗ്യത്തേയും ഭാവിയേയും തകരാറിലാക്കും. വളരെ വ്യാകുലതയുള്ള രാസവസ്തുവാണ് ഹോര്‍മോണ്‍ നാശിനി (endocrine disrupting chemicals) വിഭാഗത്തില്‍ പെടുന്നത്. നമ്മുടെ ശരീരത്തിലെ ഹോര്‍മോണ്‍ തുലനതെ അത് തകരാറിലാക്കുന്നു. ശരീരത്തിന്റെ എല്ലാ പ്രവര്‍ത്തനങ്ങളും നിയന്ത്രിക്കുന്നത് ഹോര്‍മോണുകളാണ്. പ്ലാസ്റ്റിക്ക് കൊണ്ടുണ്ടാക്കിയ വെള്ള കുപ്പികളിലും കുട്ടികളുടെ കുപ്പികളിലും, ആഹാരവും പാനീയങ്ങളും നിറക്കുന്ന കാനുകളുടെ ആവരണമായും കാണുന്ന ഹോര്‍മോണ്‍ നാശിനിയാണ് Bisphenol A (BPA). BPA യുടെ ആരോഗ്യ പ്രശ്നങ്ങളാല്‍ വെള്ളക്കുപ്പി നിര്‍മ്മാതാക്കളായ Nalgene, BPA യെ ഒഴുവാക്കാന്‍ 2008 ല്‍ തീരുമാനിച്ചതോടെ BPA എന്ന വാക്ക് അമേരിക്കയില്‍ സുപരിചിതമായ ഒന്നായി.

EPA ക്ക് വേണ്ട നിയന്ത്രണ സംവിധാനങ്ങള്‍ TSCA നല്‍കുന്നില്ല എന്നതാണ് അനുഭവം. Nalgene എടുത്ത തീരുമാനം സ്വമേധയാ ആയ ഒന്നാണ്. ഉപഭോക്താക്കളുടേയും മാധ്യമങ്ങളേയുടേയും സമ്മര്‍ദ്ദം കാരണമാണ് അവര്‍ അത് ചെയ്തത്. BPA നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ ഒന്നും ചെയ്തില്ല. phthalates നും BPA ക്കും പുറമേ 80,000 ല്‍ അധികം രാസവസ്തുക്കള്‍ അമേരിക്കയില്‍ നിര്‍മ്മിക്കുകയും ഉപയോഗിക്കുകയും ചെയ്യുന്നു. 34 വര്‍ഷങ്ങളായി EPA ക്ക് ഇതിലെ 200 രാസവസ്തുക്കളേ മാത്രമേ പരിശോധിക്കാനായുള്ളു. അതില്‍ 5 എണ്ണത്തെ നിയന്ത്രിച്ചു. TSCA ഉപയോഗിച്ച് ആസ്ബസ്റ്റോസിനെ നിയന്ത്രിക്കാന്‍ EPA 18 വര്‍ഷം ശ്രമിച്ച് പരാജയപ്പെട്ടു. പിന്നീട് അവര്‍ അതിന് ശ്രമിച്ചില്ല. ദശലക്ഷക്കണക്കിന് ഡോളര്‍ ചിലവാക്കി പരിശോധനകളും ഗവേഷണങ്ങളും നടത്തിയിട്ടും ആസ്ബസ്റ്റോസ് അപകടമാണെന്ന് തെളിയിക്കാന്‍ അവര്‍ക്ക് കഴിഞ്ഞില്ല. TSCA ആവശ്യപ്പെടുന്ന തെളിവിന്റെ ഭാരം അത്രക്കധികമായതിനാല്‍ ഏറ്റവും മോശമായ ആസ്ബസ്റ്റോസ് പോലുള്ള രാസവസ്തുക്കള്‍ പോലും നിരോധിക്കാനായില്ല.

നമ്മേ സംരക്ഷിക്കാന്‍ പുതിയ നിയമങ്ങളുണ്ടാവണം. ആയിരക്കണക്കിന് ആളുകള്‍ അത് ആവശ്യപ്പെടുന്നു. നിങ്ങളുമുണ്ടോ അവരുടെ കൂടെ?

— സ്രോതസ്സ് alternet.org

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

← Back

Your message has been sent

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു അഭിപ്രായം ഇടൂ