40 വയസ് പ്രായമുള്ള Shane Dawley ഉം 36 വയസ് പ്രായമുള്ള ഭാര്യ Rhonda ഉം നാല് കുട്ടികളും ജൂണില്‍ അറ്റലാന്റാ നഗരത്തിലെ വാടകവീട്ട് വിട്ട് വിസ്കോണ്‍സിനിലെ Ogdensburg ല്‍ 5 ഏക്കര്‍ ഫാം വാങ്ങി. തകര്‍ന്ന സമ്പദ്‌വ്യവസ്ഥയിലെ എലി ഓട്ട മത്സരത്തില്‍(rat race) നിന്ന് രക്ഷ നേടി സുസ്ഥിരമായ ഒരു ജീവിതം കണ്ടെത്തുകയാണ് അവരുടെ ലക്ഷ്യം.
പാര്‍ക്കിങ് സ്ഥലത്തെ ജോലിയായിരുന്നു Dawley ചെയ്തുകൊണ്ടിരുന്നത്. അയാള്‍ക്ക് വേറൊരു മുഴുവന്‍ സമയ ജോലി കണ്ടെത്താനായില്ല. അടുത്തുള്ള ഫാമുകളില്‍ പുതിയ തൊഴില്‍ പരിശീരിക്കുകയാണ് അയാള്‍. കുടുംബം കോഴിവളര്‍ത്തലും പൂന്തോട്ടവും ഒക്കെ നടത്തുന്നു. വേട്ടയാടാനും അവര്‍ പോകുന്നു.
“ഞങ്ങളുടെ തലമുറ ഇങ്ങനെയൊന്ന് കണ്ടിട്ടില്ല,” സാമ്പത്തിക തകര്‍ച്ചയെക്കുറിച്ച് Dawley പറയുന്നു. “പേടി ചിലപ്പോള്‍ നല്ലതാണ്. സാധാരണ നാം ചെയ്യാത്ത കാര്യങ്ങള്‍ ചെയ്യാന്‍ അത് നമ്മേ പ്രേരിപ്പിക്കുന്നു,” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നഗരത്തിലേയും സമീപ പ്രദേശത്തേയും റിയലെസ്റ്റേറ്റ് വലിയ സമ്മര്‍ദ്ദത്തിലാണെങ്കിലും ഗ്രാമപ്രദേശം മെച്ചപ്പെട്ടതാണ്. “ruralpolitans” എന്ന് വിളിക്കുന്ന Dawleys നെ പോലുള്ളവര്‍ ഭൂമിയെയാണ് ഇപ്പോള്‍ സുരക്ഷിതമായ നിക്ഷേപമായി കണക്കാക്കുന്നത്. ലോലിയേക്കാളും സുരക്ഷിതമാണ്. നല്ല ജീവിത രീതിയും.
പ്രോത്സാഹനങ്ങള്‍ പലതാണ്. എന്നാലും അവരെ മൂന്നായി തിരിക്കാം. ഭൂമി ഒരു നിക്ഷേപമായി കണക്കാക്കുന്ന ചെറുപ്പക്കാര്‍. എന്നെങ്കിലും ഒരിക്കല്‍ അവിടെ താമസിക്കാമെന്ന് കരുതുന്നു. നഗരത്തില്‍ ജോലിയുള്ള എന്നാല്‍ നഗരത്തിലെ തിരക്കില്‍ നിന്ന് രക്ഷനേടനണം എന്ന് കരുതുന്നവര്‍. കൃഷി ഹോബിയായി കരുതുന്ന ഭൂമിയിലേക്ക് തിരിച്ച് പോകണം എന്നാഗ്രഹിക്കുന്നവര്‍. പിരിഞ്ഞുപോകല്‍ പ്രായമെത്തിയ 7.6 കോടി baby boomers വളരെ വലിയ ഒരു ruralpolitan വിഭാഗത്തെയാണ് പ്രതിനിധാനം ചെയ്യുന്നത്. അവരോടൊപ്പം മാന്ദ്യത്തിന്റെ വേദന ആദ്യമായി സഹിച്ച 20-40 വയസ് പ്രായമായവരും കൂടിച്ചേരുന്നു.
United Country Real Estate Inc. അമേരിക്കയിലെ ഏറ്റവും വലിയ റിയലെസ്റ്റേറ്റ് സംഘം ഗ്രാമ പ്രദേശവും തങ്ങളുടെ പ്രവര്‍ത്തി പരിധിയിലുള്‍പ്പെടുത്തി. ശരാശരി വില 2006 നെ അപേക്ഷിച്ച് 7% വര്‍ദ്ധിച്ചു.
ഇന്റര്‍നെറ്റിന്റെ വ്യാപനം ചെറുപ്പക്കാരെ ruralpolitan ആകാന്‍ പ്രോത്സാഹിപ്പിക്കുന്നു. ഗ്രാമങ്ങളിലെ പുനരുത്പാദിതോര്‍ജ്ജത്തിനുള്ള നികുതിയിളവും അവര്‍ക്ക് നല്ല ഉത്തേജനമാണ്.
പ്രവചിക്കാനൊക്കാത്ത ഭാവിക്കെതിരെയുള്ള ഒരു നീക്കമാണ് ചിലര്‍ക്ക് ഗ്രാമത്തിലേക്കുള്ള മടക്കം. Intel ന്റെ ഫിനിക്സിലെ ഫാക്റ്ററിയില്‍ ജോലി ചെയ്യുന്ന 36 വയസ്സുള്ള Brandon Peak നേയും കുടുംബത്തേയും ഈ ആഴ്ച് മുതല്‍ അവിടെ കാണാനില്ലായിരുന്നു. കമ്പനി ശമ്പള വര്‍ദ്ധനവ് നല്‍കുന്നില്ല, ധാരാളം പേരെ ഈ വര്‍ഷം പിരിച്ചുവിടുകയും ചെയ്യും. ആ സമയത്താണ് Peak ന്റെ മാതാപിതാക്കള്‍ മിസൈറിയില്‍ 80 ഏക്കര്‍ വാങ്ങി എന്നറിഞ്ഞത്. അവിടെ dairy farm തുടങ്ങുന്നതില്‍ സഹായിക്കാന്‍ Peak നെ അവര്‍ വിളിച്ചിരിക്കുകയാണ്.
— സ്രോതസ്സ് കള്ളന്‍ wsj.com