WaveRoller എന്നൊരു തിരമാലാഊര്‍ജ്ജ സാങ്കേതികവിദ്യ ഫിന്‍ലാന്റിലെ AW-Energy നേതൃത്വം നല്‍കുന്ന ഒരു consortium വികസിപ്പിച്ചെടുത്തു. പോര്‍ട്ടുഗല്‍ തീരത്ത് അതിന്റെ ഒരു പ്രവര്‍ത്തിക്കുന്ന മോഡല്‍ നിര്‍മ്മിക്കാന്‍ യൂറോപ്യന്‍ യൂണിയന്‍ US$44 ലക്ഷം ഡോളര്‍ വിഹിതം നല്‍കുകയുണ്ടായി.
300-KW ന്റെ WaveRoller യൂണിറ്റ് Peniche തീരത്ത് സ്ഥാപിച്ച് ഒരു വര്‍ഷം പരീക്ഷിക്കാനാണ് പരിപാടി.
കടലിന്റെ അടിത്തട്ടില്‍ സ്ഥാപിച്ചിരിക്കുന്ന ആന്ദോളനം ചെയ്യുന്ന പലകയാണ് WaveRoller. ഫൈബര്‍ഗ്ലാസ്/ഉരുക്ക് പലക തിരക്കനുസരിച്ച് മുമ്പോട്ടും പിറകോട്ടും ചലിക്കുന്നു. ഈ മുമ്പോട്ടും പിറകോട്ടുമുള്ള ചലനമുണ്ടാക്കുന്ന ജലമര്‍ദ്ദം (hydraulic) ടര്‍ബൈനെ തിരിച്ച് വൈദ്യുതിയുണ്ടാക്കും.
ഫിന്‍ലാന്റ്, പോര്‍ട്ടുഗല്‍, ജര്‍മ്മനി, ബെല്‍ജിയം എന്നീരാജ്യങ്ങളിലെ കമ്പനികളാണ് ഈ consortium ല്‍ അംഗങ്ങളായിട്ടുള്ളത്. കൂടാതെ Bosch-Rexroth, ABB, Eneolica, Wave Energy Center എന്നീ കമ്പനികളും ഈ സംരംഭത്തില്‍ ഒത്തുചേരുന്നു.
“കടലില്‍ രണ്ട് prototypes സ്ഥാപിച്ച് കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളായി AW-Energy ഇത് പരീക്ഷിക്കുകയായിരുന്നു. കൂടാതെ ടാങ്ക് ടെസ്റ്റിങും Computational Fluid Dynamics simulations നടത്തി. ഇപ്പോള്‍ ഞങ്ങള്‍ക്ക് സൈറ്റും, ഗ്രിഡ്ഡിലേക്കുള്ള ബന്ധവും, സ്ഥാപിക്കാനുള്ള ലൈസന്‍സും, പ്രദര്‍ശനത്തിന് തയ്യാറായ സാങ്കേതികവിദ്യയുമുണ്ട്,” AW-Energy യുടെ CEO ആയ John Liljelund പറഞ്ഞു.
– സ്രോതസ്സ് renewableenergyworld.com