Big Society വളര്‍ത്തുന്നു എന്ന് അവകാശപ്പെടുന്ന സാമൂഹ്യസ്ഥാപനങ്ങളെ അത് തന്നെ ഇല്ലാതാക്കുകയും സാമൂഹ്യ ജീവിതത്തിന്റെ അന്ത്യം കുറിക്കുകയും ചെയ്യുന്നുവെന്ന് പുതിയ പഠനം[1]. Wal-Mart ഉം “social capital”(സാമൂഹയ മൂലധനം?) ഉം തമ്മിലുള്ള ബന്ധത്തെക്കുറിച്ച് സാമ്പത്തിക ശാസ്ത്രജ്ഞരായ Stephan Goetz ഉം Anil Rupasingha ഉം വിശദമായ ഒരു പഠനം നടത്തി. സാമൂഹ്യ മൂലധനം എന്നാല്‍ സാമൂഹ്യ ഒത്തൊരുമ (community cohesion), പരസ്പര സഹായം എന്നിവവഴിയുള്ള അയല്‍ക്കൂട്ടങ്ങള്‍. അവര്‍ കണ്ടെത്തിയ വിവരങ്ങള്‍ ആശ്ഛര്യമുണ്ടാക്കുന്നതാണ്. വാള്‍മാര്‍ട്ട് അടുത്തുണ്ടെങ്കില്‍ അത് ആ പ്രദേശത്തെ സാമൂഹ്യ മൂലധനത്തെ മോശമായി ബാധിക്കുന്നു.
സാമൂഹ്യ മൂലധനത്തിന്റെ മറ്റ് സൂചകങ്ങളും താഴേക്ക് പോകുന്നു. മറ്റ് പ്രദേശങ്ങളെ അപേക്ഷിച്ച് ഒരു ദശാബ്ദമായി വാള്‍മാര്‍ട്ട് പ്രവര്‍ത്തിച്ച പ്രദേശത്ത് പ്രദേശിക ജീവകാരുണ്യ സംഘങ്ങള്‍, പള്ളി പോലുള്ള പ്രാദേശിക സംഘങ്ങള്‍, സാമൂഹ്യ പ്രവര്‍ത്തനങ്ങള്‍ എന്നിവ കുറയുന്നു. പക്ഷേ എന്തുകൊണ്ട്?
ചെറു വാണിജ്യ പ്രവര്‍ത്തനങ്ങളെ തകര്‍ക്കുകയും പ്രാദേശിക അറിവുകളെ ഇല്ലാതാക്കുന്നതുവഴിയും, സൂപ്പര്‍ മാര്‍ക്കറ്റ് സാമ്പത്തിക മോഡല്‍ പ്രാദേശിക സമൂഹത്തെ മൊത്തം തകര്‍ക്കുന്നു. മുമ്പ് ആ പ്രദേശത്ത് തന്നെ ചംക്രമണം ചെയ്തിരുന്ന പ്രാദേശിക സമ്പദ്‌വ്യവസ്ഥയിലെ പണം ഇപ്പോള്‍ ഭീമന്‍ സൂപ്പര്‍ മാര്‍ക്കറ്റുകള്‍ വലിച്ചെടുത്ത് കൊണ്ടുപോകുന്നു.
ഈ സ്ഥാപനങ്ങളെ സഹായിക്കുക വഴി “വലിയ വാണിജ്യ സൗഹൃദം” ചെയ്യുകാണെന്നാണ് സര്‍ക്കാരുകളുടെ പോലും തെറ്റിധാരണ. ഉത്പന്നങ്ങളുടെ വൈവിദ്ധ്യം ഇല്ലാതാക്കുക മാത്രമല്ല സൂപ്പര്‍ മാര്‍ക്കറ്റുകള്‍ ചെയ്തത് അവര്‍ സമൂഹത്തെ ഒന്നിപ്പിച്ച് നിര്‍ത്തിയിരുന്ന പശയെത്തന്നെ ഇല്ലാതാക്കി.
[1] Stephan J. Goetz and Anil Rupasingha (2006) ‘Wal-mart and social capital’, American Journal of Agricultural Economics, Vol 88, No 5.
— സ്രോതസ്സ് neftriplecrunch.wordpress.com
പ്രാദേശിക ഉത്പന്നങ്ങള്‍ വാങ്ങുക. സൂപ്പര്‍ മാര്‍ക്കറ്റുകള്‍ ബഹിഷ്കരിക്കുക.