അമേരിക്കയിലെ ആദ്യത്തെ ഹരിത ഹൈസ്കൂള്‍

City of Angels അങ്ങനെ ഹരിത ഹൈസ്കൂളിന്റെ ജന്മസ്ഥലമായി. South Region High School #15 അവര്‍ക്ക് വേണ്ട ഊര്‍ജ്ജത്തിന്റെ 100% വും അവര്‍ തന്നെ ഉത്പാദിപ്പിക്കുന്നു. സോളാര്‍ പാനലുകളും 36 കാറ്റാടികളും ആണ് ഊര്‍ജ്ജം നല്‍കുക. കഴിയുന്നത്ര സൂര്യ പ്രകാശം കെട്ടിടത്തിനകത്തേക്ക് പ്രവേശിപ്പിച്ച് പകല്‍ സമയത്തെ വിളക്കുപയോഗം കുറക്കുന്നു. ഊര്‍ജ്ജ സംരക്ഷണ insulating പദാര്‍ത്ഥങ്ങളുപയോഗിച്ച് ഊര്‍ജ്ജം സംരക്ഷിക്കുന്നു. പുറത്തുള്ള പ്രകൃതി സംരക്ഷിക്കാന്‍ സ്കൂളിന്റെ വലിപ്പം പരമാവധി കുറച്ചിട്ടുണ്ട്. പൂന്തോട്ടത്തില്‍ കാലിഫോര്‍ണിയയിലെ സ്വാഭാവിക ചെടികളും മരങ്ങളുമേ വളര്‍ത്തുന്നുള്ളു.

രാജ്യം മുഴുവന്‍ ഹരിത പ്രൊജക്റ്റുകള്‍ ചെയ്യുന്ന Los Angeles ആസ്ഥാനമാക്കിയുള്ള CO Architects ആണ് ഇതിന്റെ നിര്‍മ്മാതാക്കള്‍. ഇത് അവരുടെ ആദ്യത്തെ സംരംഭമൊന്നുമല്ല. University of California യിലും Los Angeles Community College ഉം ഒക്കെ ഇവര്‍ ഇത്തരം പദ്ധതികള്‍ നടപ്പാക്കിയിട്ടിട്ടുണ്ട്.

— സ്രോതസ്സ് nbclosangeles.com

ഒരു അഭിപ്രായം ഇടൂ