ആണവനിലയങ്ങള്‍ക്ക് ലോണ്‍ ഗ്യാരന്റി

ആദ്യം ഇന്‍ഷുറന്‍സ് കമ്പനികളായിരുന്നു. പിന്നീട് ബാങ്കുകള്‍ വന്നു. പിന്നീട് വാഹനകമ്പനികളുടെ ഊഴമായിരുന്നു. ജോര്‍ജ്ജിയയിലെ Waynesboro സ്ഥലത്തെ Plant Vogtle ല്‍ രണ്ട് ആണവനിലയം പണിയാന്‍ സാദ്ധ്യതയുള്ള അറ്റലാന്റ ആസ്ഥാനമായ Southern Company എന്ന കമ്പനിക്ക് U.S. Department of Energy (DOE) യുടെ ലോണ്‍ ഗ്യാരന്റി പരിപാടി പ്രകാരം $1850 കോടി ഡോളര്‍ നല്‍കാന്‍ പോകുന്നതിനാല്‍ അമേരിക്കയിലെ നികുതിദായകര്‍ വീണ്ടും ദുരിതത്തിലായി.

അതേ Plant Vogtle ആണ് 1970കളിലും 1980കളിലും അമേരിക്കയിലെ ആണവ വസന്തത്തെ ഇല്ലായ്മ ചെയ്തത്. ആദ്യത്തെ Plant Vogtle ന്റെ ചിലവ് നാല് റിയാക്റ്ററിന് $66 കോടി ഡോളര്‍ എന്ന എസ്റ്റിമേറ്റില്‍ നിന്ന് രണ്ട് റിയാക്റ്ററിന് $887 കോടി ഡോളറിലെത്തി. അത് അടുത്ത ദശാബ്ദങ്ങളിലെ അമേരിക്കയിലെ ആണവ വസന്തത്തെ പൂര്‍ണ്ണമായി ഇല്ലാതാക്കി.

അമിതചിലവിന്റെ ചരിത്രം Plant Vogtle ല്‍ ഇനിയും ആവര്‍ത്തിക്കുമോ?

ഉയര്‍ന്ന വൈദ്യുതി ബില്ല്, വിലകൂടിയ വൈകല്‍, തുടങ്ങിയവ ഇപ്പോള്‍ തന്നെ Plant Vogtle ല്‍ കാണാം. 2009 ഡിസംബറിലെ വാര്‍ത്തകള്‍ അനുസരിച്ച്, “Plant Vogtle ലെ റിയാക്റ്റര്‍ നിര്‍മ്മാണം അധിക ചിലവും വൈകലിനും സാദ്ധ്യതയുണ്ട് എന്ന് Georgia Public Service Commission പറഞ്ഞു. ആണവനിലയത്തിന്റെ പുരോഗതി പരിശോധിക്കുന്ന സംഘടനക്ക് കമ്പനി വിവരങ്ങള്‍ നല്‍കുന്നില്ല.”

DOE loan guarantee യുള്ള Texasലെ San Antonio യിലുള്ള ആണവനിലയ നിര്‍മ്മാണവും അതേപോലെയാണ്. ഇപ്പോള്‍ തന്നെ $500 കോടി ഡോളര്‍ അധിക ചിലവായി. ബഡ്ജറ്റിന്റെ 27% ആണിത്.

Vermont Law School ലെ Institute for Energy and the Environment ഗവേഷകനായ Mark Cooper പറയുന്നു, ” ‘ആണവ പുനരുജ്ജീവനത്തിന്റെ’ 7 ആമത്തെ വര്‍ഷമാണ് 2010. പുതിയ ഓര്‍ഡര്‍ ഒന്നുമില്ല, ധാരാളം വൈകല്‍, റദ്ദാക്കല്‍, പണം അടക്കാതിരിക്കല്‍, തുടങ്ങിയ കണ്ട 1980 ലെ അവസ്ഥയാണിപ്പോഴും. 2007 ന് ശേഷം Regulatory Commission യില്‍ 26 നിലയങ്ങള്‍ക്ക് ലൈസന്‍സ് അപേക്ഷിച്ചു. അതില്‍ 19 എണ്ണം റദ്ദാക്കുകയോ വൈകുകയോ ചെയ്തു. credit rating agencies എല്ലാ പ്രോജക്റ്റുകളേയും downgrade ചെയ്തു. മൂലധന കമ്പോളം ആണവനിലയങ്ങള്‍ക്ക് പണം നല്‍കില്ല. വളര്‍ച്ച കുറവാണ്, ബദലുകളെ അപേക്ഷിച്ച് റിയാക്റ്ററിന് വില കൂടുതലാണ്, അപകട സാദ്ധ്യത തുടങ്ങിയവയാണ് കാരണം. അതിനാല്‍ കമ്പനികള്‍ സര്‍ക്കാരില്‍ നിന്നുള്ള വലിയ ധസഹായം നേടുന്നു. ‘ആണവ സോഷ്യലിസം’ ആണ് നാം കാണുന്നത്. സര്‍ക്കാരിന്റെ ഉടമസ്ഥതയുണ്ടങ്കിലേ അത് മുന്നോട്ട് പോകൂ.”

എന്താണ് ആണവനിലയങ്ങള്‍ക്ക് ബദല്‍? Stephen Smith പറയുന്നു, “പുനരുദ്പാദിതോര്‍ജ്ജത്തേയും, ഊര്‍ജ്ജ ദക്ഷതയും, ഊര്‍ജ്ജ സംരക്ഷണത്തേയും പ്രോത്സാഹിപ്പിക്കണം. സൌരോര്‍ജ്ജവും കാറ്റാടിയും പൂര്‍ണ്ണമായും ശുദ്ധമാണ്. ലക്ഷക്കണക്കിന് വര്‍ഷം സംരക്ഷിക്കേണ്ടിവുന്ന ആണവ മാലിന്യങ്ങളെ പോലുള്ള മാലിന്യങ്ങള്‍ അവ സൃഷ്ടിക്കുന്നില്ല. ശുദ്ധ ഊര്‍ജ്ജം ധാരാളം തൊഴിലവസരങ്ങളും സൃഷ്ടിക്കും. ഊര്‍ജ്ജ ദക്ഷത വര്‍ദ്ധിപ്പിക്കുന്നത് കൂടുതല്‍ ലാഭകരമാണ്.”

— സ്രോതസ്സ് prnewswire.com

ഒരു അഭിപ്രായം ഇടൂ