തെക്കെ റഷ്യയിലുള്ള ഒരു ആണവ നിലയത്തിലെ റിയാക്റ്ററില്‍ പരിപാലനം നടത്താന്‍ നിലയം നിര്‍ത്തിവെച്ചു എന്ന് റഷ്യയിലെ സര്‍ക്കാര്‍ ആണവ കമ്പനിയായ Rosenergoatom അറിയിച്ചു.
Volgodonsk നിലയത്തിലെ ആദ്യത്തെ യൂണിറ്റ് 9:20 നാണ് നിര്‍ത്തിവെച്ചതെന്ന് പത്രക്കുറിപ്പില്‍ അവര്‍ പറഞ്ഞു.
നീരാവി ഉത്പാദിപ്പിക്കുന്നിടത്തെ പൈപ്പില്‍ ചോര്‍ച്ച കണ്ടതിനെത്തുടര്‍ന്നാണ് പരിപാലനം നടത്തുന്നത്. പണി നാല് ദിവസമുണ്ടാകും.
നിലയത്തിലും അതിനടുത്തുള്ള പ്രദേശങ്ങളിലും ആണവ വികിരണ തോത് സാധാരണമാണെന്ന് കമ്പനി അറിയിച്ചു.
മോസ്കോയില്‍ നിന്ന് 1,000 km ആകലെ മാറിയാണ് Volgodonsk ആണവ നിലയം. 2001 മുതല്‍ പ്രവര്‍ത്തിക്കുന്ന ഈ നിലയത്തിന് ഒരു pressurized water reactor ഉണ്ട്.
– സ്രോതസ്സ് news.xinhuanet.com