മഡഗാസ്കറിലെ lemurs അപകടത്തില്‍

മഡഗാസ്കറിന്റെ പ്രത്യേക ജൈവവൈവിദ്ധ്യത്തിന്റെ പ്രതീകമായ lemur കാട്ടു കള്ളന്‍മാരില്‍ നിന്ന് ഭീഷണി നേരിടുന്നു. മഡഗാസ്കറിലെ രാഷ്ട്രീയ അനിശ്ചിതത്വം കഴിഞ്ഞ കുറേ വര്‍ഷങ്ങളിലെ സംരക്ഷണ നേട്ടങ്ങള്‍ക്ക് തിരിച്ചടിയായിരിക്കുന്നു. നൂറുകണക്കിന് സ്പീഷീസുകള്‍ക്ക് അപകടകരമാണീ അവസ്ഥ. വംശനാശം നേരിടുന്ന പല സ്പീഷീസുകളേയും തിരിച്ചറിഞ്ഞിട്ടുതന്നെയില്ല.

16 കോടി വര്‍ഷങ്ങളായി മറ്റ് ഭൂഭാഗങ്ങളില്‍ നിന്ന് ഒറ്റപ്പെട്ട് കിടക്കുന്ന സ്ഥലമാണ് ലോകത്തിലെ നാലാമത്തെ വലിയ ദ്വീപായ മഡഗാസ്കര്‍. ആയിരക്കണക്കിന് വിചിത്ര ജീവികളുള്ള “സംരക്ഷണ hotspot” ആണ് ഈ പ്രദേശം. lemur ന്റെ തന്നെ 100 സ്പീഷീസുകള്‍ ഇവിടെയുണ്ട്. അതില്‍ 6 എണ്ണം വംശനാശം നേരിടുന്നവയാണ്.

ദശാബ്ദങ്ങളായുള്ള വനനശീകരണം, ഖനനം, വനത്തിലെ കൃഷി എന്നിവ മഡഗാസ്കറിന്റെ 90% കാടുകളും നശിപ്പിച്ചു. എന്നാലും കഴിഞ്ഞ 2 ദശാബ്ദങ്ങളില്‍ വനസശീകരണത്തിന്റെ തോത് കുറഞ്ഞിട്ടുണ്ട്.

60 ലക്ഷം ഹെക്റ്റര്‍ വനഭൂമി സംരക്ഷതിമാക്കിയതിലും, പരിസ്ഥിതി സൗഹൃദ സമൂഹ പ്രോജക്റ്റും, സുസ്ഥിര കൃഷിയും കൊണ്ടുവന്നതിന് കഴിഞ്ഞ പ്രസിഡന്റ് Marc Ravalomanana യെ എല്ലാവരും പ്രശംസിച്ചിരുന്നു. എന്നാല്‍ Ravalomanana യെ പട്ടാള അട്ടിമറിയിലൂടെ പുറത്താക്കി. ക്രമസമാധാനവ്യവസ്ഥ തകര്‍ന്നു. ആയുധ ധാരികളായ കാട്ടുകള്ളന്‍മാര്‍ക്ക് സുവര്‍ണ്ണാവസരമായിരുന്നു ഇത്. അന്താരാഷ്ട്ര ഉപരോധം പരിസ്ഥിതി പരിപാടികള്‍ നിര്‍ത്തിവെക്കുന്നതിന് കാരണമായി. ഇത് 90% വും വിദേശ ധനസഹായത്താല്‍ പ്രവര്‍ത്തിച്ചിരുന്ന 45 ദേശീയ ഉദ്യാനങ്ങളെ സാരമായി ബാധിച്ചു.

വനനശീകരണം Lemurs ന്റെ ആവാസ വ്യവസ്ഥയെ തകര്‍ക്കുന്നു. കൂടാതെ bushmeat ന് വേണ്ടി അവയെ കൊന്നൊടുക്കുകയും ചെയ്യുന്നു. പട്ടിണി നേരിടുന്ന പ്രാദേശിക സമൂഹം അവയെതിന്നുകയോ നഗരത്തിലെ ഹോട്ടലുകള്‍ക്ക് വില്‍ക്കുകയോ ചെയ്യുന്നു.

ഈ വര്‍ഷം $10 കോടി ഡോളറിന്റെ മരം മുറിച്ച് വിറ്റിട്ടുണ്ട്. ചൈനയിലേക്കാണവ കയറ്റി അയക്കുന്നത്. അവിടെ വെച്ച് അത് ഉരുപ്പടികളായി മാറുന്നു.[ഇറക്കുമതി ചെയ്യുന്ന തടി ഉത്പന്നങ്ങള്‍ വാങ്ങാതിരിക്കുക. അത് ചോരയാണ്.]

കയറ്റുമതിക്ക് 40% നികുതി ഈടാക്കുന്ന സര്‍ക്കാര്‍ കച്ചവടം നിയന്ത്രിക്കുന്നതിന് പകരം പ്രോത്സാഹിപ്പിക്കുകയാണ്.

— സ്രോതസ്സ് guardian.co.uk

ഒരു അഭിപ്രായം ഇടൂ