രണ്ട് സൈക്കിള്‍ യാത്രക്കാരെ ആക്രമിച്ച ഡോക്റ്ററെ 5 വര്‍ഷത്തെ തടവിന് വിധിച്ചു. Brentwood ലെ ആ സൈക്കിള്‍ യാത്രക്കാര്‍ക്ക് മുമ്പേ കാര്‍ ഓടിച്ച് slamming on his brakes ചെയ്യുകയായിരുന്നു ഡോക്റ്റര്‍. ലോസ് ആഞ്ജലസ് തെരുവുകളിലെ സൈക്കിള്‍ യാത്രക്കാരും വാഹനയാത്രക്കാരും തമ്മിലുള്ള വളര്‍ന്ന് വരുന്ന tensions ന്റെ wake-up call ആണ് ഈ സംഭവമെന്ന് ജഡ്ജി അഭിപ്രായപ്പെട്ടു.
മുറിവേറ്റ സൈക്കിള്‍ യാത്രക്കാരോട് ഡോക്റ്റര്‍ Christopher Thompson കണ്ണീരോടെ മാപ്പ് പറഞ്ഞു. സൈക്കിള്‍ യാത്രക്കാരും വാഹനയാത്രക്കാരും തമ്മിലുള്ള പ്രശ്നങ്ങള്‍ക്ക് സമാധാനപരമായ പരിഹാരം കണ്ടെത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
എന്നാല്‍ Los Angeles County Superior Court Judge ആയ Scott T. Millington ന് ഡോക്റ്ററുടെ remorse ല്‍ സംശയമുണ്ട്. ഇരകള്‍ സൈക്കിളില്‍ യാത്രചെയ്യുന്നതിനാല്‍ ഭൗതികമായി അവര്‍ vulnerable ആണ്. രണ്ടു കൂട്ടരും പരസ്പരം ബഹുമാനിക്കാനും സര്‍ക്കാര്‍ സൈക്കിള്‍ യാത്രക്ക് കൂടുതല്‍ സൈക്കിള്‍ പാതകളും നിര്‍മ്മിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അത് സൈക്കിള്‍ യാത്രക്കാരുടെ സുരക്ഷിതത്വം വര്‍ദ്ധിപ്പിക്കും.
സൈക്കിള്‍ യാത്രക്കാര്‍ക്ക് കൂടുതല്‍ മെച്ചപ്പെട്ട ഗതാഗത സൗകര്യങ്ങളൊരുക്കണ ആവശ്യത്തിന് ജഡ്ജിയുടെ വാക്കുകള്‍ ശക്തി പകരുന്നു. കാര്‍ പ്രേമികളുടെ ഈ നഗരത്തില്‍ സൈക്കില്‍ യാത്രക്കാരെ രണ്ടാം തരം പൗരന്‍മാരായി കണക്കാക്കുന്നു എന്ന ആക്ഷേപം മിക്കആളുകളിലുമുണ്ട്.
ജൂലൈ 4, 2008 ല്‍ നടന്ന കൂട്ടിയിടി രാജ്യം മുഴുവനുള്ള സൈക്കിള്‍ യാത്രക്കാരുടെ ശ്രദ്ധനേടിയിരുന്നു. 270 ല്‍ അധികം സൈക്കിള്‍ യാത്രക്കാര്‍ വലിയ ജയില്‍ ശിക്ഷ നല്‍കണമെന്ന് കത്തെഴുതി. ആ ശ്രമത്തെ കണക്കാക്കുന്നില്ല എന്ന് Millington പറഞ്ഞു. അത് അനാവശ്യമാണ്.
– സ്രോതസ്സ് articles.latimes.com