മോശം വ്യവസായം നടത്തൂ, മാലിന്യം ദൂരെ എവിടെങ്കിലും തട്ടൂ

Areva യും EDF സ്വന്തം നാട്ടില്‍ തമ്മിലടിക്കുമായിരിക്കും. എന്നാല്‍ യുറേനിയം മാലിന്യങ്ങള്‍ റഷ്യയില്‍ കൊണ്ടു കളയുന്നതില്‍ ഒറ്റക്കെട്ടാണ്. ഫ്രാന്‍സില്‍ നിന്ന് 500 ടണ്‍ ആണവ മാലിന്യങ്ങള്‍ വീണ്ടും കൊണ്ടുപോകാനുള്ള പരിപാടി അവര്‍ ചെയ്തു. എന്നാല്‍ ഗ്രീന്‍പീസ് അത് അനുവദിച്ചില്ല.
റഷ്യയിലേക്ക് ആണവമാലിന്യങ്ങള്‍ കൊണ്ടുപോകുന്ന തീവണ്ടി മൂന്ന് സംഘം ഗ്രീന്‍പീസ് പ്രവര്‍ത്തകര്‍ തടഞ്ഞു. Cherbourg ലേക്കുള്ള വഴിയില്‍ രണ്ട് സ്ഥലത്ത് ആറ് പ്രവര്‍ത്തകര്‍ സ്വയം തീവണ്ടി പാളത്തില്‍ ചങ്ങല കെട്ടി കിടന്നു. ആ രാത്രിക്ക് ശേഷം പിറ്റേ ദിവസം പോലീസ് അവരെ നീക്കം ചെയ്തു. എന്നാല്‍ മുന്നാമത്തെ സംഘം പ്രവര്‍ത്തകര്‍ Cherbourg centre ല്‍ അവരുടെ സ്ഥാനം ഏറ്റെടുത്തു. “റഷ്യ ആണവമാലിന്യങ്ങളുടെ സംഭരണി അല്ല”, എന്ന ബാനര്‍ പിടിച്ച അവര്‍ ആണവ മാലിന്യ തീവണ്ടിയെ വിണ്ടും നിശ്ചലമാക്കി. നിയമവിരുദ്ധമായ ആണവ മാലിന്യ കടത്തല്‍ താമസിപ്പിക്കാന്‍ അങ്ങന ഗ്രീന്‍പീസ് പ്രവര്‍ത്തകര്‍ക്ക് കഴിഞ്ഞു. കൂടാതെ വൃത്തികെട്ട ആണവ കള്ളത്തരങ്ങള്‍ പൊതുജനങ്ങളുടെ ശ്രദ്ധയില്‍ കൊണ്ടുവരുകയും ചെയ്തു.

ഒരു പ്രത്യേക രീതി നമുക്ക് ഇവിടെ കാണാന്‍ സാധിക്കും. എത്ര മോശം വ്യവസായം വേണമെങ്കിലും നടത്തിക്കോ, പക്ഷേ മാലിന്യം ദൂരെ എവിടെങ്കിലും കൊണ്ട് തട്ടിയാല്‍ മതി. AREVA ഇക്കാര്യത്തില്‍ വിദഗ്ധരാണ്. യുറേനിയം ഖനനം നൈജറില്‍ (Niger) നടത്തുക, മാലിന്യം സൈബീരിയയില്‍ തട്ടുക. എന്തുകൊണ്ട്? അത് ചിലവുകുറഞ്ഞതാണ്, അതോടൊപ്പം ആരും അറിയുകയുമില്ല. ഈ ഒരേയൊരു കാരണം കൊണ്ടാണ് ഫ്രഞ്ച് ആണവ വ്യവസായം നിലനില്‍ക്കുന്നത്.

-from weblog.greenpeace.org

നമുക്ക് അതിന്റെ ആവശ്യമില്ലല്ലോ. വികസിത രാജ്യങ്ങളുടെ മാലിന്യ സംസ്കരണ സ്ഥാപനമായ ഇന്‍ഡ്യക്ക് സ്വന്തം ആണവ മാലിന്യങ്ങളാണോ വലിച്ചെറിയാന്‍ സ്ഥലമില്ലാത്തത്? അത് മാത്രമല്ല, നമുക്ക് smart waste processing രീതികള്‍ ധാരാളം ഉണ്ട്. ഒരു ഉദാഹരണം നോക്കൂ.

ഒരു ട്രയിന്‍ യാത്രയില്‍ പരിചയപ്പെട്ട ISRO ല്‍ കോണ്ട്രാക്റ്റ് ചെയ്ത ഒരു സുഹൃത്തില്‍ നിന്ന് അറിയാന്‍ കഴിഞ്ഞ സംഭവം. അദ്ദേഹം ജോലി ചെയ്ത യൂണിറ്റിന്റെ പരിസര പ്രദേശത്ത് ഒരു കിണറിന്റെ തൊടി (റിങ്ങ്) ഉണ്ട്. അതില്‍ ടാര്‍ നിറച്ചിരിക്കുകയാണ്. അതിന്റെ പ്രത്ത്യേകത എന്തെന്നുവെച്ചാല്‍ അതിന് എപ്പോഴും ഒരു ഇളം ചൂടാണ്. തണുപ്പത്തും, മഴയത്തുമൊക്കെ. ഉച്ചയൂണ് കഴിഞ്ഞ് തൊഴിലാളികള്‍ വിശ്രമിക്കുന്ന അവസരത്തില്‍ ഈ തൊടിയുടെ മുകളില്‍ ഇരിക്കാനോ കിടക്കാനോ അവര്‍ക്ക് ഇഷ്ടമാണ്. പ്രത്യേകിച്ച് നടുവിന് വേദനയുള്ളവര്‍ക്ക്. യഥാര്‍ത്ഥത്തില്‍ അത് ടാര്‍ നിറച്ച തൊടിയല്ല. ആ ടാറിനടിയില്‍ ഉപയോഗം കഴിഞ്ഞ റേഡിയോ ആക്റ്റീവതയുള്ള വസ്തുക്കള്‍ ആണ് ഉള്ളത്. എന്ത് എളുപ്പത്തിലുള്ള സംസ്കരണം. ഭാവിയില്‍ ഈ തൊഴിലാളികള്‍ക്ക് ക്യാന്‍സര്‍ പിടിച്ചാല്‍ എല്ലാം വിധി എന്ന് വിചാരിച്ച ആശ്വസിക്കാന്‍ പറ്റിയ ഒരു തത്വചിന്ത നമുക്കുണ്ടല്ലോ ! പിന്നെന്തു വേണം.

ഒരു അഭിപ്രായം ഇടൂ