സൌജന്യമായ ചൂടുവെള്ളം

ബ്രസീലിലെ Bahia സംസ്ഥാനത്തെ Caetité യുറേനിയം ഖനിക്ക് ചുറ്റുമുള്ള പ്രദേശങ്ങളിലെ കുടിവെള്ളത്തില്‍ ലോകാരോഗ്യ സംഘടന അനുവദിച്ചിട്ടുള്ളതിനേക്കാള്‍ ഏഴ് മടങ്ങ് യുറേനിയം അടങ്ങിയിരിക്കുന്നതായി 2008 ഒക്റ്റോബറില്‍ ഗ്രീന്‍പീസ് പ്രസിദ്ധപ്പെടുത്തിയതാണ്. Bahia Institute of Water Management and Climate (Ingá) സ്വന്തമായും പഠനം നടത്തി. ആണവവികിരണതോത് കൂടുതലായതിനാല്‍ ആറ് കിണറുകളില്‍ നിന്ന് വെള്ളം കുടിക്കുന്നത് 2009 നവംബറില്‍ അവര്‍ വിലക്കി.

ജനുവരി 21, 2010 ല്‍ മൂന്ന് കിറണറുകള്‍ കൂടി അടക്കണമെന്നും പകരം ജനങ്ങള്‍ക്ക് ശുദ്ധജലം നല്‍കണമെന്നും Ingá യും the Department of Health of Bahia യും ആവശ്യപ്പെട്ടു. ആണവവികിരണ തോത് പിന്നെയും ഉയര്‍ന്ന് തന്നെ നിന്നു. പിന്നീടും ഗ്രീന്‍പീസ് ആ പ്രദേശം പരിശോധിച്ചു. കുണറുകളൊന്നും അടച്ചിട്ടുണ്ടായിരുന്നില്ല. ഖനന കമ്പനിയായ INB (Industrias Nucleares Brasileiras) ഉം, ബ്രസീലിലെ ആണവ നിയന്ത്രണ വകുപ്പായ CNEN (ഇവര്‍ക്ക് ആ കമ്പനിയില്‍ ഓഹരിയുണ്ട്(!))യും Ingá പഠനം തെറ്റാണെന്ന് നാണമില്ലാതെ പറഞ്ഞുകൊണ്ടിരുന്നു.

മലിനീകൃതമായ ഒരു കിണറിലെ ഒരു കുപ്പി വെള്ളം ഗ്രീന്‍പീസ് Secretary of the Water Resources ന് നല്‍കി. എന്നാല്‍ അദ്ദേഹം ആ വെള്ളം കുടിച്ചില്ല.

വെള്ളം മലിനിമായത് യുറേനിയം ഖനനത്താലല്ല എന്നാണ് INB യുടെ അവകാശവാദം. പ്രകൃതിദത്തമായ യുറേനിയവും ഭൂഗര്‍ഭജനത്തിലെ മലിനീകരണ തോതുയര്‍ത്താം. എന്നാലും യുറേനിയം ഖനനത്തിന്റെ ഫലങ്ങളെക്കുറിച്ച് നിരീക്ഷിക്കാന്‍ കടപ്പെട്ടിട്ടുള്ളവരാണ് INB. അടുത്തുള്ള പ്രദേശങ്ങളിലെ കുടിവെള്ളം സ്ഥിരമായി അവര്‍ പരിശോധിക്കേണ്ടതാണ്. കുടിവെള്ളത്തില്‍ സുരക്ഷിതമല്ലാത്ത യുറേനിയം തോത് കണ്ടാല്‍ ജനങ്ങള്‍ക്ക് മുന്നറീപ്പ് നല്‍കുകയും ചെയ്യേണ്ടതാണ്.

എന്നാല്‍ പ്രശ്നമേയില്ല എന്ന നിലപാടാണ് INB എടുത്തിരിക്കുന്നത്. Ingá ഇത് അംഗീകരിക്കുന്നുമില്ല.

പ്രശ്നമുണ്ടായിട്ടും ആണവകമ്പനികള്‍ എപ്പോഴും അത് സമ്മതിക്കാത്തതെന്തേ… വലിയ സമ്മര്‍ദ്ദം വരുമ്പോള്‍ മാത്രമേ അവര്‍ എല്ലാം സമ്മതിക്കകയുള്ളു. നൈജറിലെ പ്രശ്നം അറീവ വര്‍ഷങ്ങളായി സമ്മതിക്കില്ലായിരുന്നു. ഇപ്പോള്‍ ബ്രസീലും. ഈ സ്വഭാവത്താല്‍ അവര്‍ പറയുന്നതെന്തെങ്കിലും നമുക്ക് വിശ്വസിക്കാനാവുമോ ?

– സ്രോതസ്സ് greenpeace.org

ഫുകിഷിമയുടെ കാര്യത്തിലും, ചെര്‍ണോബിലിന്റെ കാര്യത്തിലുമൊക്കെ ഇത് ശരിയാണ്. ആദ്യം ഒന്നുമില്ലെന്നും പിന്നെ പിന്നെ കുറച്ച് കുറച്ച് സത്യങ്ങള്‍ സമ്മതിക്കും.

ഒരു അഭിപ്രായം ഇടൂ