യൂറോപ്പിലെ പുനരുത്പാദിതോര്‍ജ്ജ രംഗത്തെ നല്ല ഉദാഹരണങ്ങളാണ് സ്കാന്റിനേവിയന്‍ രാജ്യങ്ങളും ജര്‍മ്മനിയും. എന്നാല്‍ ഒരു തെക്കന്‍ രാജ്യവും ശ്രദ്ധേയമായ മുന്നേറ്റമുണ്ടാക്കിയിട്ടുണ്ട് – പോര്‍ട്ടുഗല്‍.
കഴിഞ്ഞ 5 വര്‍ഷത്തില്‍ പോര്‍ട്ടുഗല്‍ പ്രധാനമന്ത്രി José Sócrates ന്റെ നേതൃത്വത്തില്‍ അവരുടെ ഊര്‍ജ്ജ നയത്തില്‍ വലിയ മാറ്റങ്ങളുണ്ടാക്കി. 2004 – 2009 കാലത്ത് 1,220 MW ല്‍ നിന്ന് പുനരുത്പാദിതോര്‍ജ്ജം മൂന്നിരട്ടിയായി വര്‍ദ്ധിച്ച് 4,307 MW ആയി. വൈദ്യുതോപഭോഗത്തിന്റെ 36% ഇപ്പോള്‍ വരുന്നത് പുനരുത്പാദിത സ്രോതസ്സുകളില്‍ നിന്നാണ്. പുനരുത്പാദിതോര്‍ജ്ജത്തിന്റെ കാര്യത്തില്‍ യൂറോപ്പിലെ നാലാമത്തെ സ്ഥാനമാണ് പോര്‍ട്ടുഗലിന്.
പോര്‍ട്ടുഗലില്‍ പുനരുത്പാദിതോര്‍ജ്ജത്തിന് അനുയോജ്യമായ ചുറ്റുപാടാണുള്ളത്. ശക്തമായ കാറ്റ്, വലിയ ജലവൈദ്യുത സാധ്യത, നല്ല തിരമാല, ശക്തമായ സൂര്യപ്രകാശം. ധാരാളം അണക്കെട്ടുകള്‍ അടുത്തകാലത്ത് പൊളിച്ച് കളഞ്ഞെ Sócrates സര്‍ക്കാര്‍ പവനോര്‍ജ്ജത്തിലാണ് കൂടുതല്‍ ശ്രദ്ധകൊടുക്കുന്നത്. ജലവൈദ്യുതി കഴിഞ്ഞാല്‍ ഏറ്റവും ചിലവ് കുറഞ്ഞ സ്രോതസ്സാണ് പവനോര്‍ജ്ജം. 2004 – 2009 കാലത്ത് 600% വളര്‍ച്ചയാണ് പവനോര്‍ജ്ജ രംഗത്തുണ്ടായത്. പോര്‍ട്ടുഗല്‍ ഇന്ന് പവനോര്‍ജ്ജത്തില്‍ ആറാം സ്ഥാനത്താണ്.
ഇതിന് പുറമേ അവര്‍ സൌരോര്‍ജ്ജവും ഉപയോഗിക്കുന്നുണ്ട്. ലോകത്തെ വലിയ സൌരോര്‍ജ്ജ നിലയങ്ങളിലൊന്ന് എന്ന് പറയാവുന്ന ഒരു നിലയം Moura യില്‍ 2008 മുതല്‍ പ്രവര്‍ത്തിക്കുന്നു. 2000 ല്‍ അവര്‍ക്ക് 1 MW ന്റെ സൌരോര്‍ജ്ജ നിലയങ്ങളേയുണ്ടായിരുന്നുള്ളു. 2009 ആയപ്പോഴേക്കും അത് 75 MW ആയി വര്‍ദ്ധിച്ചു. എന്നാലും 3,353 MW ന്റെ പവനോര്‍ജ്ജത്തേക്കാള്‍ പിന്നിലാണത്. മറ്റ് സ്രോതസ്സുകളും പോര്‍ട്ടുഗല്‍ ഉപയോഗിക്കുന്നുണ്ട്. 3.2% വൈദ്യുതി Biomass ല്‍ നിന്നും biogas ല്‍ നിന്നും വരുന്നു. 2005 മുതല്‍ Azores ലെ Pico ദ്വീപില്‍ ലോകത്തെ ആദ്യത്തെ shoreline wave power നിലയം പ്രവര്‍ത്തിക്കുന്നു. ഇതിന് 400 യൂണിറ്റ് ശേഷിയുണ്ട്.
2000 ന് മുമ്പ് പോര്‍ട്ടുഗലിലെ വൈദ്യുത ലൈനുകള്‍ സ്വകാര്യവത്കരിച്ചവയായിരുന്നു. പുനരുത്പാദിതോര്‍ജ്ജത്തോട് ഒരു താല്‍പ്പര്യവും അതിനില്ലായിരുന്നു. grid infrastructure ല്‍ വലിയ മാറ്റങ്ങള്‍ വരുത്തിയാണ് ഈ പുതിയ സാങ്കേതികവിദ്യകള്‍ ഉപയോഗിക്കുന്നത്. അതിന് കൂടുതല്‍ നിക്ഷേപം ആവശ്യമായുണ്ട്. അതുകൊണ്ട് നിരക്ക് വര്‍ദ്ധിക്കും. ആ പ്രശ്നം പരിഹരിക്കാന്‍ സര്‍ക്കാര്‍ ഈ ലൈനുകള്‍ വിലക്ക് വാങ്ങി. പുനരുത്പാദിതോര്‍ജ്ജ സാങ്കേതികവിദ്യകള്‍ക്കായി ഗ്രിഡ്ഡിനെ പരിഷ്കരിച്ചു. വിദൂരങ്ങളിലേക്ക് പോലും ഗ്രിഡ്ഡ് എത്തിക്കാനും ചെറിയ ജനറേറ്ററ്‍, വീട്ടിലെ സോളാര്‍ പാനല്‍ എന്നിവയില്‍ നിന്ന് വൈദ്യുതി സ്വീകരിക്കുന്ന രീതിയിലാക്കി മാറ്റി. [സ്വകാര്യവത്കരണം ജനങ്ങളില്‍ നിന്ന് ലാഭം നേടുക മാത്രം ഉദ്ദേശിച്ചുള്ളതാണെന്ന് ഒരിക്കല്‍ കൂടി തെളിയിക്കുന്നതാണ് ഈ സംഭവം]
നിക്ഷേപകരെ ആകര്‍ഷിക്കാനായി ധാരാളം incentives പദ്ധതികള്‍ ആവിഷ്കരിച്ചു. Feed-in tariffs (FIT) – ഗ്രിഡ്ഡിലേക്ക് നല്‍കുന്ന ഓരോ പുനരുത്പാദിതോര്‍ജ്ജ megawatt-hour നും നിശ്ചിത തുക ഉറപ്പായും നല്‍കും. 1988 ല്‍ ആണ് ഇത് ആദ്യമായി പോര്‍ട്ടുഗലില്‍ നടപ്പാക്കിയത്. Concentrating Solar Power (CSP) ഉം tidal power ഉം ഗ്രിഡ്ഡുമായി ഘടിപ്പിച്ചിട്ടുണ്ട്. പോര്‍ട്ടുഗലിലെ എല്ലാ പുനരുത്പാദിതോര്‍ജ്ജ സ്രോതസ്സുകളെല്ലാം 15 വര്‍ഷത്തേക്ക് feed-in tariff ന്റെ ഗുണം ലഭിക്കും.
2005 പോര്‍ച്ചുഗലില്‍ വൈദ്യുതി മുഖ്യമായും ലഭിച്ചത് മൂന്ന് ഫോസില്‍ ഇന്ധന സ്രോതസ്സില്‍ നിന്നാണ്: : കല്‍ക്കരി (32.7%), പ്രകൃതിവാതകം (29.2%), എണ്ണ (18.9%). രാജ്യത്തിന്റെ ബഡ്ജറ്റില്‍ വലിയ ഒരു ഭാഗം ഇതിനായി ചിലവാക്കി. European Renewable Energy Council (EREC) ന്റെ കണക്ക് പ്രകാരം 2006 ല്‍ ബഡ്ജറ്റിന്റെ 86% ആയിരുന്നു ഫോസില്‍ ഇന്ധനത്തിനായി ചിലവാക്കിയത്. 2020 ഓടെ ഇതിന്റെ 70% കുറക്കാനാണ് പദ്ധതി.
— സ്രോതസ്സ് worldwatch.org